നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ടാപ്പുകളില്‍ മുഴുസമയവും കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നഗരമായി 'പുരി'

  ടാപ്പുകളില്‍ മുഴുസമയവും കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നഗരമായി 'പുരി'

  പുരിയിലെ ആളുകള്‍ക്ക് ഇനി ടാപ്പില്‍ നിന്ന് നേരിട്ട് വെള്ളം കുടിക്കാം. വെള്ളം സംഭരിക്കുകയോ ഫില്‍ട്ടര്‍ ചെയ്യുകയോ തിളപ്പിക്കുകയോ വേണ്ട. കാരണം മുഴുവന്‍ സമയവും ശുദ്ധജലം ലഭിക്കുന്ന ടാപ്പുകളാണ് നഗരത്തില്‍ സജ്ജീകരിച്ചിരിക്കുത്.

  ടാപ്പുകളില്‍ മുഴുസമയവും കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നഗരമായി പുരി.

  ടാപ്പുകളില്‍ മുഴുസമയവും കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നഗരമായി പുരി.

  • Share this:
   ഒഡീഷ: ക്ഷേത്രനഗരമായ പുരിയിലെ ആളുകള്‍ക്ക് ഇനി ടാപ്പില്‍ നിന്ന് നേരിട്ട് വെള്ളം കുടിക്കാം. വെള്ളം സംഭരിക്കുകയോ ഫില്‍ട്ടര്‍ ചെയ്യുകയോ തിളപ്പിക്കുകയോ വേണ്ട. കാരണം മുഴുവന്‍ സമയവും ശുദ്ധജലം ലഭിക്കുന്ന ടാപ്പുകളാണ് നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തിങ്കളാഴ്ച പറഞ്ഞു. ഇതോടെ ജഗന്നാഥ് ധാം നഗരം ''ടാപ്പില്‍ നിന്ന് കുടിവെള്ളം'' ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി മാറി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ''ഡ്രിങ്ക് ഫ്രം ടാപ്പ് - സുജല്‍'' പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

   ''പുരി ഇപ്പോള്‍ ലണ്ടന്‍, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക് തുടങ്ങിയ ആഗോള നഗരങ്ങളുടെ നിരയിലേയ്ക്ക് ഉയര്‍ന്നു. ഇത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. ഇന്ന്, പുരിയുടെ മാത്രമല്ല, ഒഡീഷയുടെയും വികസന ചരിത്രത്തില്‍ എഴുതി ചേര്‍ത്ത പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതല്‍ ജഗന്നാഥ് ധാം പുരിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ടാപ്പുകളിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകുമെന്നും'' പട്‌നായിക് പറഞ്ഞു.

   കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള വിതരണത്തിനുള്ള ബജറ്റ് വിഹിതം 20 മടങ്ങ് വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 200 കോടിയില്‍ നിന്ന് വിഹിതം 4,000 കോടി രൂപയായി ഉയര്‍ത്തി. ഒഡീഷ ഗവണ്‍മെന്റിന്റെ 'സുജല്‍' അല്ലെങ്കില്‍ 'ഡ്രിങ്ക് ഫ്രം ടാപ്പ്' മിഷനിലൂടെ നഗരത്തിലെ 2.5 ലക്ഷം ജനങ്ങള്‍ക്കും പുണ്യനഗരം സന്ദര്‍ശിക്കുന്ന 2 കോടി വിനോദ സഞ്ചാരികള്‍ക്കും പ്രയോജനം ലഭിക്കും.

   നഗരത്തിലെ വിവിധയിടങ്ങളില്‍ 400 കുടിവെള്ള ടാപ്പുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുടിവെള്ള വിതരണം 400 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജല്‍സാത്തിസ്'' എന്ന് വിളിക്കുന്ന വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുടെ വിജയത്തില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   പുരിക്ക് പുറമെ ഒഡീഷയിലെ മറ്റ് 16 നഗരങ്ങളിലേയ്ക്കും 40 ലക്ഷം പേരിലേയ്ക്കും ദൗത്യം എത്തിക്കുമെന്ന് സംസ്ഥാന ഭവന, നഗരവികസന മന്ത്രി പ്രതാപ് ജെന പറഞ്ഞു.

   ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യം കലര്‍ന്ന ജലമാണ് കുടിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്.
   Published by:Jayashankar AV
   First published: