'തീണ്ടലിന് അനുകൂലം'; കോവിഡ് അവബോധ ഹ്രസ്വചിത്രത്തെ 'തൊടാതെ' പുരോഗമന കലാസാഹിത്യസംഘം

'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന എല്ലാ ചർച്ചകളെയും അഭിപ്രായപ്രകടനങ്ങളിൽ പ്രകാശിപ്പിച്ച വിയോജിപ്പുകളെയും എതിർവാദങ്ങളെയും ഉള്ളതുറന്ന് സ്വാഗതം ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: May 28, 2020, 1:19 PM IST
'തീണ്ടലിന് അനുകൂലം'; കോവിഡ് അവബോധ ഹ്രസ്വചിത്രത്തെ 'തൊടാതെ' പുരോഗമന കലാസാഹിത്യസംഘം
പു.ക.സ ഹ്രസ്വ ചിത്രം, ഒരു തീണ്ടാപ്പാടകലെ
  • Share this:
കോവിഡ് അവബോധത്തിനായ ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) പുറത്തിറക്കിയ ഹ്രസ്വ ചിത്രം വിവാദത്തിൽ. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്‍ൻ പശ്ചാത്തലത്തിൽ സുരക്ഷാ പ്രതിരോധ മാർഗങ്ങള്‍ സംബന്ധിച്ച ആശയം പ്രചരിപ്പിക്കാൻ ലക്ഷ്യം വച്ചായിരുന്നു തൃശൂർ നാടക സൗഹൃദവും പുരോഗമന കലാസാഹിത്യ സംഘവും ചേർന്ന് ഹ്രസ്വ ചിത്രം ഒരുക്കിയത്.

നാടകപ്രവർത്തകനായ എം.ആർ.ബാലചന്ദ്രനായിരുന്നു 'ഒരു തീണ്ടാപ്പാടാകലെ' എന്ന പേരിൽ ചിത്രം നിർമ്മിച്ചത്. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു ചിത്രം.

You may also like:Bev Q App | പനിയുണ്ടെങ്കിൽ മദ്യം കിട്ടില്ല; മദ്യം വാങ്ങാൻ 15 കൽപനകൾ [NEWS]പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]LockDown 5.0 ? ലോക്ക്ഡൗൺ കേന്ദ്രം രണ്ടാഴ്ച കൂടി നീട്ടിയേക്കും; രാജ്യത്തെ 70% കേസുകളുള്ള 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും [NEWS]
ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ ഒരാളിൽ നിന്ന് അകന്ന് നില്‍ക്കാനൊരുങ്ങുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. എന്നാൽ പണ്ടു കാലത്ത് നിലനിന്നിരുന്ന തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സാമൂഹിക അകലമായി ന്യായീകരിച്ചു എന്ന വിമർശനമാണ് ഉയർന്നത്. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ ചിത്രം പിൻവലിക്കുകയാണെന്നാണ് പു.ക.സ സംസ്​ഥാന ​സെക്രട്ടറി രാവുണ്ണി അറിയിച്ചിരിക്കുന്നത്. യു. ട്യൂബിൽ നിന്നും മററു സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിച്ചു കഴിഞ്ഞു.

'മനുഷ്യനും മനുഷ്യനും തമ്മിൽ ജാതി, മതം, ദേശം, ആചാരം എന്നിവയുടെ പേരിൽ അയിത്തം കൽപ്പിക്കുന്നതിനെ ഉടലിൽ ജീവനുള്ള കാലം വരെ അംഗീകരിക്കുന്ന പ്രശ്നമില്ല. ഹ്രസ്വചിത്രത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്, അയിത്തം കൊറോണയോടാണ് എന്ന്. ചിത്രം കാണാത്തവരിലേക്ക് തെറ്റിദ്ധാരണ പുലർത്താനും ദുർവ്യാഖ്യാനം നടത്താനും സിനിമയുടെ പേരും കാരണമായിഎന്നതിൽ വളരെ ഖേദമുണ്ട്.. പു.ക.സയെ ആക്ഷേപിക്കാൻ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതിൽ വലിയ ദുഃഖം തോന്നുന്നു' എന്നാണ് ചിത്രം പിൻവലിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

പുതിയ ഒരു പോസ്റ്റിൽ 'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന എല്ലാ ചർച്ചകളെയും അഭിപ്രായപ്രകടനങ്ങളിൽ പ്രകാശിപ്പിച്ച വിയോജിപ്പുകളെയും എതിർവാദങ്ങളെയും ഉള്ളതുറന്ന് സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

കുറിപ്പിന്‍റെ പൂർണ്ണരൂപം:

'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന എല്ലാ ചർച്ചകളെയും അഭിപ്രായപ്രകടനങ്ങളിൽ പ്രകാശിപ്പിച്ച വിയോജിപ്പുകളെയും എതിർവാദങ്ങളെയും ഉള്ളതുറന്ന് സ്വാഗതം ചെയ്യുന്നു.കേരളത്തിൽ അതീവ ഉണർവോടെ നിലനില്ക്കുന്ന ഇടതുപക്ഷ ജാഗ്രതയും ദളിത് ഉണർവ്വും ഈ ചർച്ചകളിൽ പ്രതിഫലിച്ചു കണ്ടു .ഇത് നിശ്ചയമായും പ്രതീക്ഷാ ജനകമാണ്. കലാസൃഷ്ടിയുടെ സൂക്ഷ്മാംശങ്ങളിൽ പോലും അതീവ ജാഗ്രത പുലർത്താനും പുരോഗമന കലാസാഹിത്യ സംഘം കൈ കൊണ്ടു പോരുന്ന മൂല്യങ്ങളും തുടർന്നും ഉയർത്തിപ്പിടിക്കുന്നതിനും അഭിപ്രായ പ്രകടനങ്ങൾ പ്രേരകമായിട്ടുണ്ട്. പ്രതികരിച്ച ഏവരോടും നന്ദി രേഖപ്പെടുത്തുന്നു.
രാവുണ്ണി


First published: May 28, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading