HOME » NEWS » Buzz » PUROGAMANA KALASAHITYA SAMGHAM SHARED LDF ELECTION CAMPAIGN VIDEO AND RECEIVING NEGATIVE COMMENTS

ശാന്തിക്കാരന്റെ പട്ടിണി മാറ്റി, അരണി കടഞ്ഞ് തീ ഉണ്ടാക്കേണ്ട; 'കോമാളി' കണ്ട സർക്കാർ വികസനങ്ങളുമായി പുകസ; വീഡിയോകൾക്ക് ട്രോൾ മഴ

ഏതായാലും സോഷ്യൽ മീഡിയയിൽ കനത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ് ഈ വീഡിയോകൾ.

News18 Malayalam | news18
Updated: March 25, 2021, 6:43 PM IST
ശാന്തിക്കാരന്റെ പട്ടിണി മാറ്റി,  അരണി കടഞ്ഞ് തീ ഉണ്ടാക്കേണ്ട; 'കോമാളി' കണ്ട സർക്കാർ വികസനങ്ങളുമായി പുകസ; വീഡിയോകൾക്ക് ട്രോൾ മഴ
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: March 25, 2021, 6:43 PM IST
  • Share this:
തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകളും പാട്ടുകളും സജീവമായി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായിരിക്കുന്നത് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി പങ്കുവച്ചിരിക്കുന്ന ചില തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകളാണ്. മുഖ്യമന്ത്രിയുടെ പടം വച്ച് ഉറപ്പാണ് എൽ ഡി എഫ് എന്നെഴുതി 'വോട്ട് ഫോർ എൽ ഡി എഫ്' എന്ന അഭ്യർത്ഥനയുമായാണ് ഓരോ വീഡിയോയും തുടങ്ങുന്നത്. പു ക സയുടെ എറണാകുളം ജില്ല കമ്മിറ്റിയാണ് വീഡിയോ തയ്യാറാക്കിയത്.

എല്ലാ വീഡിയോകളിലും പൊതു കഥാപാത്രമായി ഒരു 'കോമാളി' (കാഴ്ചയിൽ ഒരു ചാർളി ചാപ്ലിൻ ലുക്ക്)യാണ് ഉള്ളത്. ഇദ്ദേഹം നാട്ടിലെ ഇടതുപക്ഷ പ്രതിനിധിയാണ്. ഇയാൾ നാട്ടിലെ ഓരോ പരിചയക്കാരെ കാണുമ്പോഴും വീടുകളിൽ എത്തുമ്പോഴും അവരുടെ പ്രതികരണങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും അധികം വിമർശനം ഏറ്റു വാങ്ങിയത് സന്തോഷ് കീഴാറ്റൂർ ശാന്തിക്കാരന്റെ വേഷത്തിൽ എത്തുന്ന വീഡിയോയാണ്. കോവിഡ് ആയതു കാരണം ഭക്തര് വരാത്തതിനാൽ ക്ഷേത്രത്തിൽ വരുമാനം ഇല്ലായിരുന്നെന്നും വീട്ടിലെ കഷ്ടപ്പാടുകളു കോമാളിയോട് വിവരിക്കുകയാണ് ശാന്തിക്കാരൻ. തങ്ങളെ പട്ടിണിക്കിടല്ലേന്ന് ചങ്കു പൊ'ട്ടി ഭഗവാനോട് പ്രാർത്ഥിച്ചപ്പോൾ 'കേരളത്തിലെ മക്കളെ പട്ടിണിക്ക് ഇടില്ലാ'യെന്ന് ഒരു ശബ്ദം അശരീരി പോലെ കേട്ടെന്ന് ശാന്തിക്കാരൻ പറയുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. കോവിഡ് കാലത്ത് പൊതുജനങ്ങൾക്ക് കിറ്റ് നൽകിയതിനെക്കുറിച്ചാണ് വീഡിയോ. ഇക്കുറിയും സഖാവ് തന്നെ ദൈവത്തിന്റെ സ്വന്തം നാട് ഭരിക്കും എന്ന് ശാന്തിക്കാരൻ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം, വീഡിയോ കോമഡി ആണെന്നും തിയറ്റർ റിലീസ് ഉണ്ടോ എന്നുമാണ് കമന്റ് ബോക്സിൽ ഒരാൾ കുറിച്ചത്. ഒടുക്കത്തെ പുരോഗമനം ആയിപ്പോയെന്നും ഇത്രേം വേണ്ടാർന്നു എന്നുമാണ് മറ്റു ചില കമന്റുകൾ.അതേസമയം, 'ശാന്തിക്കാരനു പണമില്ലങ്കിൽ റോഡുപണിക്കോ, വാർക്കപ്പണിക്കോ പോകുവാൻ പറയുമ്പോഴാണ് പുരോഗമന കലാസാഹിത്യമാകുന്നത്. എടുത്തോണ്ട് പോട അവന്റെ &^&^% തടവാട്ടിലെ ദാരിദ്രം. ചെറ്റക്കുടിലിലെ ദാരിദ്രം കാണാൻ പുരോഗമന കലാസാഹിത്യത്തിനു കണ്ണ് കാണില്ലായിരിക്കും, കാരണം നീയൊക്കെ സവർണ്ണ മാടമ്പികളല്ലേ' - എന്നാണ് മറ്റൊരു കമന്റ്. ഏതായാലും വീഡിയോ കണ്ട ഒരാൾ 'കോൺഗ്രസ്സ് IT സെല്ലിന്റെ നന്ദി അറിയിക്കുന്നു' - എന്ന് കുറിച്ചതാണ് മറ്റൊരു കമന്റ്.ഇത്തരത്തിൽ വേറെയും വീഡിയോകൾ പു ക സ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഒന്നിൽ പെൻഷൻ നൽകിയതിനെ പ്രകീർത്തിക്കുമ്പോൾ മറ്റൊന്നിൽ ഗെയിൽ പദ്ധതിയെ ആണ് പ്രകീർത്തിക്കുന്നത്. കോവിഡ് കാലത്ത് പണിയില്ലാതെ ദാരിദ്ര്യത്തിൽ ആയി പോയ മകന് തനിക്ക് പെൻഷൻ ലഭിച്ച തുക നൽകാൻ പോകുന്ന അയിശാത്തയാണ് മറ്റൊരു വീഡിയോയിൽ ഉള്ളത്.തെസ്നി ഖാൻ ആണ് അയിശാത്തയായി എത്തുന്നത്. 'ഞങ്ങളെ എല്ലാവരെയും കൊല്ലുകയായിരുന്നു ഇതിലും ഭേദം' എന്നാണ് ഇതിന് മറുപടിയായി ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഈ വീഡിയോയിൽ രാജ്യദ്രോഹ പരാമർശം നടത്തിയതിനെതിരെയും കമന്റുകൾ ഉണ്ട്. 'ഈ ടൈപ്പ് വീഡിയോ ഇട്ട് ജനങ്ങളെ വെറുപ്പിക്കരുത് പ്ലീസ്' - എന്നാണ് മറ്റൊരു കമന്റ്.

ഏതായാലും സോഷ്യൽ മീഡിയയിൽ കനത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ് ഈ വീഡിയോകൾ.
Published by: Joys Joy
First published: March 25, 2021, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories