ടോയ്‌ലറ്റിലിരുന്ന് മൊബൈലിൽ വിഡിയോ ഗെയിം കളിച്ച യുവാവിനെ പാമ്പുകടിച്ചു. പെരുമ്പാമ്പാണ് (Python) ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന് യുവാവിന്റെ പിന്‍ഭാഗത്ത് കടിച്ചത്. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം നടന്നത്. 28കാരനായ സാബ്രി തസാലിക്കാണ് ടോയ്‌ലറ്റിൽ പാമ്പിനെ നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം മുറിവിൽ തറഞ്ഞിരുന്ന പാമ്പിന്റെ പല്ല് പുറത്തെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
പതിവായി ടോയ്‌ലറ്റിലിരുന്ന് 15 മിനിട്ടോളം വിഡിയോ ഗെയിം കളിക്കുന്ന ശീലം സാബ്രി തസാലിക്കുണ്ടായിരുന്നു. മാർച്ച് 28 ന് പതിവുപോലെ ടോയ്‌ലറ്റിലിരുന്ന സമയത്താണ് പാമ്പ് കടിച്ചത്. ഭയന്നെഴുന്നേറ്റ സാബ്രി തസാലി പിൻഭാഗത്ത് കടിച്ച പാമ്പിനെ കൈകൊണ്ട് വലിച്ചെടുത്ത് എറിഞ്ഞിട്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ഇവരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്.
Dua bulan lepas bontot aku kena gigit dengan ular time aku berak. Ular tu keluar dari lubang jamban. Nasib dia tak gigit telur aku. pic.twitter.com/ABDjDkSe2Q
ഇടൻ തന്നെ സാബ്രി തസാലി ആശുപത്രിയിലെത്തിയി ചികിത്സ തേടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പായതിനാൽ കൂടുതൽ ചികിത്സകൾ വേണ്ടിവന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുറിവ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ പല്ലുകൾ മുറിവിൽ തറഞ്ഞിരിക്കുന്നത് കണ്ടത്. പാമ്പിനെ വലിച്ചെടുത്തപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.
English Summary: A man in Malaysia was bitten by a snake as he sat on the toilet playing video games. Sabri Tazali, 28, was using his mobile phone to play games while sitting on the toilet when the snake latched itself to his backside on March 28, according to local news website The Star.A shocked Tazali managed to yank the snake away – hard – but discovered two weeks later that the reptile had left teeth fragments behind.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.