• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിനോദ സഞ്ചാരികളുടെ കാറിനടിയിൽ പെരുമ്പാമ്പ് കയറിയാലോ? വീഡിയോ കാണാം

വിനോദ സഞ്ചാരികളുടെ കാറിനടിയിൽ പെരുമ്പാമ്പ് കയറിയാലോ? വീഡിയോ കാണാം

ഓൺലൈനിൽ വീഡിയോ പങ്കിട്ടതോടെ പാമ്പിനെ രക്ഷിച്ചതിന്റെ പേരിൽ നിരവധി ഉപഭോക്താക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

Credits: YouTube

Credits: YouTube

 • Last Updated :
 • Share this:
  പാമ്പുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും വീഡിയോ ഇൻറർനെറ്റിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് അടുത്തിടെ ലേറ്റസ്റ്റ് സൈറ്റിംഗ്സ് എന്ന യൂട്യൂബ് ചാനൽ പങ്കിട്ടത്. ജൂലൈ 7 ന് പങ്കിട്ട ചാനലിലെ ഈ വീഡിയോയിൽ ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ ഒരു പെരുമ്പാമ്പ് വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന വാഹനത്തിന് അടിയിൽ കയറിപ്പറ്റിയതിനെക്കുറിച്ചുള്ളതായിരുന്നു.

  1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത് ഒരു റോഡിന് നടുവിൽ പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കാണിച്ചു കൊണ്ടാണ്. വനത്തിലൂടെ സഫാരി നടത്തുന്ന വിനോദസഞ്ചാരികളുടെ ഒരു കാറും വീഡിയോയിൽ കാണാം. പാമ്പിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനായി അവരുടെ വാഹനം നിർത്തി. എന്നാൽ പെട്ടെന്ന്, പാമ്പ് അവരുടെ വാഹനത്തിലേയ്ക്ക് നീങ്ങാൻ തുടങ്ങി. ഇത് വാഹനത്തിന്റെ അടിയിൽ ഇഴഞ്ഞു കയറി എഞ്ചിൻ കമ്പാർട്ടുമെന്റിലേക്ക് പ്രവേശിക്കുകയും ചെയ്തു.

  Also Read-ജിമ്മിൽ അടിപൊളി പാട്ടുകൾ പാടില്ല; പുതിയ കോവിഡ് നിയമവുമായി ദക്ഷിണ കൊറിയ

  വീഡിയോയ്‌ക്കൊപ്പം പങ്കിട്ട വിവരണമനുസരിച്ച്, നിലവിൽ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അതിശൈത്യമാണ്, ഈ സമയത്ത് ചൂട് തേടി പാമ്പുകൾ കാടിന് പുറത്തേയ്ക്ക് വരാറുണ്ട്. കാറിന്റെ എഞ്ചിൻ കമ്പാർട്ട്മെന്റുകൾക്ക് ചൂടുള്ളതിനാൽ എഞ്ചിൻ കമ്പാർട്ടുമെന്റിൽ പാമ്പുകൾ കയറുന്ന സംഭവങ്ങൾ ഈ സീസണിൽ വളരെ സാധാരണമാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

  കാറിന്റെ ബോണറ്റിൽ എഞ്ചിന് മുകളിൽ കിടക്കുന്ന പെരുമ്പാമ്പന്റെ ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത്. കാറിൽ ഇരിക്കുന്ന ആളുകൾ കാറിന്റെ എഞ്ചിനിൽ പ്രവേശിക്കുന്ന പാമ്പിനെക്കുറിച്ച് മറ്റ് വഴിയാത്രക്കാരോട് പറയുന്നത് കേൾക്കാം. ആദ്യം, ഈ ഫോറസ്റ്റ് സഫാരി വാഹനത്തിന്റെ ഡ്രൈവർ മറ്റൊരു സഹ ഗൈഡിനോട് സഹായം ചോദിച്ചിരുന്നു. താമസിയാതെ എല്ലാവരും രക്ഷാപ്രവർത്തനത്തിന് ഒത്തുകൂടി. പാമ്പിനെ രക്ഷപ്പെടുത്തി യാതൊരു പരിക്കുമില്ലാതെ സ്വാഭാവിക വാസസ്ഥലത്തേക്ക് വിട്ടയച്ചു.

  Also Read-‘നാട്ടുകാർ എന്തും പറയട്ടെ’: ഭിന്നലിംഗക്കാരിയായ പേരക്കുട്ടിയെ ഒപ്പം ചേർത്ത് 87 കാരി മുത്തശ്ശി

  ഓൺലൈനിൽ വീഡിയോ പങ്കിട്ടതോടെ പാമ്പിനെ രക്ഷിച്ചതിന്റെ പേരിൽ നിരവധി ഉപഭോക്താക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. വീഡിയോയ്ക്ക് ഇതുവരെ 1.5 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.


  അതേസമയം, ചില ഉപയോക്താക്കൾ പാമ്പുമായി ബന്ധപ്പെട്ട സമാനമായ ചില സംഭവങ്ങളെക്കുറിച്ച് കുറിച്ചു. ഹരിയാനയിലെ ഹിസാറിൽ കാറിനുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ് കയറിയത് അടുത്തിടെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇത്രയും വലുപ്പമുള്ള പെരുമ്പാമ്പ് എങ്ങനെ കാറിനുള്ളിൽ കയറിയെന്നതാണ് ഉടമയുടെ സംശയം. ഹിസാറിലെ ഒരു വാഹന വിപണിയിലെ ജീവനക്കാരൻറെ കാറിലാണ് പെരുമ്പാമ്പ് കയറി കൂടിയത്.

  തന്റെ കാറിന്റെ പുറകിലാണ് ഒരു വലിയ പാമ്പിനെ കണ്ടെത്തിയതെന്ന് വാഹനഉടമ പറയുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ അദ്ദേഹം വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. താമസിയാതെ വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ വനത്തിൽ വിട്ടു. വനം വകുപ്പ് ഇൻസ്പെക്ടർ രാമേശ്വർ ദാസിൻറെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഹിസാറിന് സമീപത്തുള്ള മാൻ പാർക്കിലാണ് പെരുമ്പാമ്പിനെ വിട്ടത്.
  Published by:Jayesh Krishnan
  First published: