'പുലിയോടാ കളി'... വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചു കീറി പുള്ളിപ്പുലി

കടുത്ത പോരാട്ടത്തിനൊടുവിൽ ആ കൂറ്റൻ പെരുമ്പാമ്പിന്റെ തല പുലി കടിച്ചു കീറി

News18 Malayalam | news18
Updated: November 20, 2019, 1:15 PM IST
'പുലിയോടാ കളി'... വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചു കീറി പുള്ളിപ്പുലി
python-leopard
  • News18
  • Last Updated: November 20, 2019, 1:15 PM IST
  • Share this:
ഇര എത്ര വലിപ്പമുള്ളതാണെങ്കിലും അതിനെ നിഷ്പ്രയാസം വരിഞ്ഞു മുറുക്കി അകത്താക്കാൻ പെരുമ്പാമ്പിന് കഴിയും. ഇരട്ടി വലിപ്പമുള്ള മാനിനെയും പന്നിയെയും ഒക്കെ ഇത്തരത്തിൽ വേട്ടയാടി വിഴുങ്ങുന്ന പല വീഡിയോകളും നമ്മൾ കണ്ടിട്ടുള്ളതുമാണ്. പെരുമ്പാമ്പ് പിടി മുറുക്കി കഴിഞ്ഞാൽ എത്ര കരുത്തനായാലും ഒന്നു വിറച്ചു പോകും. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സംഭവമാണ് കെനിയയിലെ സഫാരി പാർക്കിൽ നടന്നത്.

Also Read-പ്രേത അന്വേഷകന്‍ ഗൗരവ് തിവാരി മരിച്ചതെങ്ങനെ? പിന്നില്‍ അമാനുഷിക ശക്തികളെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍

ഇവിടുത്തെ മസായി മറ ട്രയാംഗിൾ റിസർവിൽ പെരുമ്പാമ്പും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഇരയെ ലക്ഷ്യം വച്ച് കാത്തിരുന്ന പുള്ളിപ്പിലിയെയാണ് ഒരു കൂറ്റൻ പെരുമ്പാമ്പ് അന്നത്തെ ഇരയായി തെരഞ്ഞെടുത്തത്. പതിയെ ഇഴഞ്ഞ് അരികിലെത്തി പുള്ളിപ്പുലിയെ വരിഞ്ഞു മുറുക്കുകയും ചെയ്തു. ആദ്യം ഒന്നു പകച്ചെങ്കിലും പുലി ധൈര്യം കൈവിട്ടില്ല. പെരുമ്പാമ്പിന് ഞെരിച്ചമർത്താൻ കഴിയുന്നതിന് മുമ്പെ വായുവിൽ ഉയർന്ന് ചാടി പിടുത്തം വിടുവിച്ചു.

Also Read-ആസ്വദിച്ച് വെള്ളം കുടിച്ച് ഒരു 'കടുവ കുടുംബം': വീഡിയോ വൈറൽ

എന്നാൽ പെരുമ്പാമ്പും തോൽക്കാൻ തയ്യാറായില്ല. തന്റെ ഇരയെ വീണ്ടും ചുറ്റാൻ തുടങ്ങി. ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയ പുലിക്ക് മുന്നിൽ തോൽക്കാനായിരുന്നു അതിന്റെ വിധി. കടുത്ത പോരാട്ടത്തിനൊടുവിൽ ആ കൂറ്റൻ പെരുമ്പാമ്പിന്റെ തല പുലി കടിച്ചു കീറി. സഫാരി പാർക്ക് സന്ദർശിക്കാനെത്തിയ ആളുകൾ പകര്‍ത്തിയ ഈ പോരാട്ട വീഡിയോ ഇപ്പോൾ തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

First published: November 20, 2019, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading