നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'മെസി..മെസി..മക്കളേ ഇതു കണ്ടോ'; ഫുട്ബോള്‍ രാജാവ് അയല്‍ക്കാരനായത് വിശ്വസിക്കാനാവാതെ തൃശ്ശൂര്‍ സ്വദേശി അനസ്

    'മെസി..മെസി..മക്കളേ ഇതു കണ്ടോ'; ഫുട്ബോള്‍ രാജാവ് അയല്‍ക്കാരനായത് വിശ്വസിക്കാനാവാതെ തൃശ്ശൂര്‍ സ്വദേശി അനസ്

    കുഞ്ഞു തിയാഗോ അച്ഛനെ വിളിച്ച് അനസ്സിനെ കാണിച്ചു കൊടുത്തത്തപ്പോള്‍ കാല്‍പന്തുകളിയുടെ മിശിഹാ അനസ്സിനെ നോക്കി ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി കാണിച്ചു.

    • Share this:
      മെസ്സി..മെസ്സി.. ബഹളം കേട്ട് ബാല്‍ക്കണിയിലേക്ക് വന്ന അനസ് താഴോട്ട് നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുന്നു..ഇതെന്താപ്പോ എല്ലാവരും ഇങ്ങോട്ട് നോക്കുന്നതെന്നാലോചിച്ച് തിരിഞ്ഞപ്പോള്‍ അനസ് ശരിക്കും ഞെട്ടി, തൊട്ടപ്പുറത്ത് നില്‍ക്കുന്നത് ഫുട്‌ബോള്‍ ദൈവം മെസ്സി.

      തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യന്‍ സഞ്ചാരത്തിന്റെ ഭാഗമായാണ് അനസ് പാരീസിലെത്തുന്നത്. പാരീസിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലായ ലെ റോയല്‍ മോസുവിലാണ് അനസ് മുറിയെടുത്തിരുന്നത്. ബാഴ്‌സലോണ ക്ലബ്ബ് വിട്ട മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുമായുള്ള കോണ്‍ട്രാക്ട് ഒപ്പ് വെക്കാന്‍ അതേ ഹോട്ടലില്‍ എത്തുമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ അനസ്സിനോട് പറഞ്ഞിരുന്നു.

      വൈകീട്ട് മുതല്‍ തന്നെ ഹോട്ടലിന്റെ മുന്‍വശം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. മിശിഹായെ ഒരു നോക്ക് കാണാന്‍ ഞങ്ങളും പോയി നിന്നെന്ന് അനസ് പറയുന്നു. 3 മണിക്കൂറോളം താഴെ കാത്തു നിന്ന അനസ് നിരാശനായി തിരികെ മുറിയിലേക്ക് മടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഹോട്ടലിന്റെ പുറത്ത് വലിയ ആരവം. മെസ്സി എവിടെയെങ്കിലും പോവുകയായിരിക്കുമെന്നും, ഒരു നോക്ക് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് വിചാരിച്ച് ബാല്‍ക്കണിയിലേക്ക് ചെന്ന അനസ് കണ്ടത് തൊട്ടപ്പുറത്തെ മുറിയിലെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസത്തെയാണ്.



      മെസ്സി..മെസ്സി എന്നുറക്കെ വിളിക്കാന്‍ തുടങ്ങി മെസ്സിയുടെ കടുത്ത ആരാധകനായ അനസ്. അനസിന്റെ വിളി ശ്രദ്ധയില്‍ പെട്ടത് മെസ്സിയുടെ മകനായ തിയാഗോയാണ്. കുഞ്ഞു തിയാഗോ അച്ഛനെ വിളിച്ച് അനസ്സിനെ കാണിച്ചു കൊടുത്തു. കാല്‍പന്തുകളിയുടെ മിശിഹാ അനസ്സിനെ നോക്കി ചിരിച്ചു കൊണ്ട് കൈയുയര്‍ത്തി കാണിച്ചു.

      മക്കളേ...ഇതു കണ്ടോ, ഫുട്‌ബോളിന്റെ രാജാവ്, അത്ഭുതവും സന്തോഷവും അടക്കാനാവാതെ അനസും സമീറും വിളിച്ചു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അനസ് പറയുന്നത്. പിന്നാലെ ഹോട്ടല്‍ ലോബിയില്‍ നിന്ന് ഒരു സെല്‍ഫിയും പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് അനസിപ്പോള്‍.

      ഒരു സൗകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനസ് ഖത്തറിലാണ് 10 വര്‍ഷമായി താമസിക്കുന്നത്.
      Published by:Karthika M
      First published:
      )}