റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ബോഡി ഷെയിമിംഗിന് ഇരയായ കുഞ്ഞ് ക്വാഡൻ

നാഷണൽ റഗ്ബി ലീഗിന്റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിനെ നയിക്കാൻ ക്വാഡൻ എത്തി

News18 Malayalam | news18-malayalam
Updated: February 22, 2020, 6:24 PM IST
റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ബോഡി ഷെയിമിംഗിന് ഇരയായ കുഞ്ഞ് ക്വാഡൻ
News18
  • Share this:
ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ നെഞ്ചുതകർന്ന് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകമെമ്പാടും നിന്ന് സഹായ ഹസ്തങ്ങൾ പ്രവഹിക്കുകയാണ്.  ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായത്. ഇവരുടെ മകൻ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ കഴിയാതെ നെഞ്ചു തകർന്ന് കരഞ്ഞത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡൻ കരയുന്നത്.

കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്. ഒന്‍പതുകാരനായ ക്വാഡന്‍ ഉയരം കുറഞ്ഞ അവസ്ഥയുളള കുട്ടിയാണ്.‌

Also Read- 'എന്നെ ഒന്നു കൊന്നു തരാമോ?'; പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നു; നെഞ്ചുതകർന്ന് ഒമ്പതുകാരൻ

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. നാഷണൽ റഗ്ബി ലീഗിന്റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിന്റെ പിന്തുണയും ക്വാഡനുണ്ട്. ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസിൽ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീൽഡിലേക്ക് നയിക്കാനും അവർ ക്വാഡനെ ക്ഷണിച്ചു. അവിടെയെത്തി താരങ്ങൾക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും കൈ കൊടുക്കുകയും ചെയ്തു. അങ്ങനെ അവിസ്മരണീയമായ ദിവസമാണ് ക്വാഡന് സമ്മാനമായി ലഭിച്ചത്.

Also Read- നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്

യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസിന്റെ 'ഗോ-ഫണ്ട് മി' എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളർ സമാഹരിച്ചിട്ടുണ്ട്. ക്വാഡനും അമ്മയ്ക്കും കാലിഫോർണിയയിലെ ഡിസ്‌നിലാൻഡ് സന്ദർശിക്കാനുള്ള പണം സ്വരൂപിക്കുകയാണ് ലക്‌ഷ്യം.

സിനിമാ താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണ നൽകി ഫേസ്ബുക്കിൽ എഴുതിയിരുന്നു. മോനേ 'നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ നിന്റെ 'അമ്മ തോൽക്കും', ഗിന്നസ് പക്രു കുറിപ്പിൽ പറയുന്നു.

 
First published: February 22, 2020, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading