കേക്ക് മുറിക്കാൻ വാളുമായി എലിസബത്ത് രാജ്ഞി; വൈറലായി ജി7 ഉച്ചകോടിയിലെ രാജ്ഞിയുടെ ജന്മദിന ആഘോഷം
കേക്ക് മുറിക്കാൻ വാളുമായി എലിസബത്ത് രാജ്ഞി; വൈറലായി ജി7 ഉച്ചകോടിയിലെ രാജ്ഞിയുടെ ജന്മദിന ആഘോഷം
എല്ലാ വർഷവും ജൂൺ മാസം രണ്ടാം ശനിയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത്
Queen Elizabeth II cuts cake with sword. (Credit: AP)
Last Updated :
Share this:
കേക്ക് മുറിക്കുന്നതിനായി വാൾ ഉപയോഗിക്കുന്ന എലിസബത്ത് രാജ്ഞിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. യുകെയിലെ കോൺവാളിൽ നടക്കുന്ന ജി സെവൻ ഉച്ചകോടിക്കിടെ സംഘടിപ്പിച്ച വിരുന്നിനിടെയാണ് 95 കാരിയായ എലിസബത്ത് രാജ്ഞി വാളുപയോഗിച്ച് കേക്ക് മുറിക്കുന്നത്. വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഏതൻ പ്രോജക്ട് ആണ് ഉച്ചകോടിക്കിടെ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനിടെയാണ് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം കൂടിയായ ദിവസത്തിൽ മുറിക്കാനായി വലിയൊരു കേക്ക് തയ്യാറാക്കിയത്. എല്ലാ വർഷവും ജൂൺ മാസം രണ്ടാം ശനിയാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത്.
ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വിശിഷ്ടവ്യക്തികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ രാജ കുടുംബത്തിലെ മൂന്നു തലമുറകൾ ഒരുമിച്ച് പങ്കെടുത്തതും ശ്രദ്ധേയമായി. എലിസബത്ത് രാജ്ഞിയോടൊപ്പം കോൺവാൾ രാജകുമാരി കമീല, കേംബ്രിഡ്ജ് രാജകുമാരി കേറ്റ് മിഡിൽടൺ എന്നിവരും പങ്കെടുത്തു.
മുറിക്കാനുള്ള കേക്കിന് സമീപം കത്തി ഉണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ച് എലിസബത്ത് രാജ്ഞി വാൾ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകൻ കത്തി അവിടെ ഇരിപ്പുണ്ട് എന്ന് രാജ്ഞിയെ ഓർമിപ്പിച്ചെങ്കിലും എനിക്കറിയാം എന്ന് പറഞ്ഞ ശേഷം രാജ്ഞി തൻറെ വാൾപയറ്റിലെ വൈദഗ്ധ്യം അവതരിപ്പിച്ചു.
Queen Elizabeth II insisted on cutting a cake using a ceremonial sword at an event on the sidelines of the G7 summit.
തുടർന്ന് ഈ വീഡിയോ എബിസി ന്യൂസ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതോടെ നെറ്റിസൻസിനിടയിൽ വൈറൽ ആവുകയായിരുന്നു. ട്വിറ്ററിൽ മിക്കയാളുകളും രാജ്ഞിയുടെ വാൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ആർക്കാണ് കേക്കിൽ വാളുപയോഗിച്ച് വെട്ടാൻ തോന്നാത്തത് എന്നായിരുന്നു ലോറ ലാഢ്യു എന്ന യൂസറുടെ അഭിപ്രായം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജി സെവൻ രാഷ്ട്രങ്ങളുടെ ഉച്ചകോടി തുടങ്ങിയത്. ഇതിൽ കഴിഞ്ഞ ശനിയാഴ്ചത്തെ സെഷനിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് വിതരന ശൃംഖല ശക്തമാക്കണമെന്നും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വാക്സിൻ അസംസ്കൃതവ സ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
ബിൽഡിംഗ് ബാക്ക് സ്ട്രോങ്ങ് - ഹെൽത്ത് എന്ന് പേരിട്ട സ്റ്റേഷനിൽ കൊറോണ മഹാമാരിക്ക് ശേഷം ആഗോള തലത്തിലുള്ള തിരിച്ചുവരവും ഭാവിയിൽ വൈറസ് വ്യാപനവും തുടർന്നുള്ള മഹാമാരികളും ആഗോളതലത്തിൽ തന്നെ തടയാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജി സെവൻ ഉച്ചകോടിയിൽ ഇന്ത്യയെ അതിഥി രാജ്യമായാണ് ക്ഷണിച്ചത്. യുകെ, യുഎസ്, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, സൗത്ത് ആഫ്രിക്ക, ആസ്ട്രേലിയ, സൗത്ത് കൊറിയ എന്നീ അംഗ രാജ്യങ്ങളും വിർച്വലായി ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ അവസാന ദിനമായ ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ബ്രേക്കൗട്ട് സെഷനുകളിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധം കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഉച്ചകോടിയിലെ ചർച്ചകളെല്ലാം നടന്നത്. ദരിദ്ര രാഷ്ട്രങ്ങൾക്കായി 1 ബില്യൺ വാക്സിൻ ലഭ്യമാക്കുമെന്നും ഉച്ചകോടി തീരുമാനമെടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.