നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • '5000 വർഷം' പഴക്കമുള്ള തന്‍റെ ചിത്രവുമായി ചലച്ചിത്ര താരം മാധവൻ

  '5000 വർഷം' പഴക്കമുള്ള തന്‍റെ ചിത്രവുമായി ചലച്ചിത്ര താരം മാധവൻ

  സിനിമയിൽ സജീവമാകുന്നതിനു മുമ്പുള്ള കാലത്തെ ചിത്രമായിരുന്നു കഴിഞ്ഞിദിവസം ഇത്തരമൊരു തലക്കെട്ടോടെ പങ്കുവെച്ചത്.

  മാധവൻ

  മാധവൻ

  • News18
  • Last Updated :
  • Share this:
   പ്രായമെത്രയായി എന്നത് നടൻ മാധവന്‍റെ കാര്യത്തിൽ വലിയ പ്രസക്തിയുള്ള കാര്യമല്ല. കാരണം അത്രത്തോളം ആരാധകവൃന്ദമാണ് മാധവന് ഇപ്പോഴും.

   ആരാധകരെ അമ്പരപ്പിച്ച് കഴിഞ്ഞദിവസം '5000 വർഷം' പഴക്കമുള്ള ഒരു ചിത്രം മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമയിൽ സജീവമാകുന്നതിനു മുമ്പുള്ള കാലത്തെ ചിത്രമായിരുന്നു കഴിഞ്ഞിദിവസം ഇത്തരമൊരു തലക്കെട്ടോടെ പങ്കുവെച്ചത്.

        
   View this post on Instagram
    

   5000 years ago ... 🙈🙈🤪🤪😄😄


   A post shared by R. Madhavan (@actormaddy) on


   ഒരു സ്റ്റുഡിയോയിൽ വെച്ച് എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് 2017ലാണ് തന്‍റെ ബിരുദ പഠനകാലത്തെ ചിത്രം മാധവൻ ആരാധകർക്ക് മുമ്പിൽ പങ്കു വെച്ചിരുന്നു. ഇയർ ബുക്കിലെ പേജാണ് മാധവൻ അന്ന് പങ്കുവെച്ചത്. അതിൽ, തനിക്ക് ധനികനായ ഒരു നടനാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

    
   നിലവിൽ റോക്കട്രി സിനിമയുടെ തിരക്കിലാണ് നടൻ മാധവൻ. അഭിനയത്തിനു പുറമേ ചിത്രത്തിന്‍റെ സംവിധാനവും മാധവനാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്.

   First published:
   )}