• HOME
  • »
  • NEWS
  • »
  • buzz
  • »
  • എനിക്ക് വേണ്ടത് രാഘവിനെ, വൈദ്യുതിയല്ല; ആംആദ്മിയോടുള്ള യുവതിയുടെ മറുപടി വൈറൽ

എനിക്ക് വേണ്ടത് രാഘവിനെ, വൈദ്യുതിയല്ല; ആംആദ്മിയോടുള്ള യുവതിയുടെ മറുപടി വൈറൽ

ആം ആദ്മി പാര്‍ട്ടിയുടെ യുവ മുഖവും, പാര്‍ട്ടിയുടെ നിയമസഭാംഗവുമായ രാഘവ് ഛദ്ദ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിന് പുറമേ എന്നും സ്ത്രീകളുടെ ശ്രദ്ധാകേന്ദ്രമാണ്

  • Share this:
    ആം ആദ്മി പാര്‍ട്ടിയുടെ യുവ മുഖവും, പാര്‍ട്ടിയുടെ നിയമസഭാംഗവുമായ രാഘവ് ഛദ്ദ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിന് പുറമേ എന്നും സ്ത്രീകളുടെ ശ്രദ്ധാകേന്ദ്രമാണ്. മുന്‍പ് പല തവണയും ഇദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ട്. അവയില്‍ പലതും സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ടതുമാണ്. ഇത്തരം അഭ്യര്‍ത്ഥനകളോട് പ്രതികൂലമായി രാഘവ് നല്‍കിയ മറുപടികളും മാധ്യമ ശ്രദ്ധ നേടിയിരുന്നു. അത്തരത്തില്‍ പുതിയ വാര്‍ത്തയുമായി വീണ്ടും മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് രാഘവ്. ഇത്തവണ ട്വിറ്ററില്‍ അദ്ദേഹം കുറിച്ച മറുപടിയും വൈറല്‍ ആയിരിക്കുകയാണ്.

    ആറു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴേ രാഷ്ട്രീയ ചേരികള്‍ കച്ചമുറുക്ക് നടത്തി കഴിഞ്ഞു. എല്ലാ തവണയേയും പോലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതത് പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ കൊട്ടിഘോഷിച്ചും തുടങ്ങിയിരിക്കുന്നു. ഈ അവസരത്തിലാണ് പാര്‍ട്ടി വാഗ്ദാനമായ സൗജന്യ വൈദ്യുതി കണക്ഷന്‍ ചൂണ്ടിക്കാട്ടി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് നല്‍കണമെന്ന് രാഘവ് ട്വീറ്റ് ചെയ്തത്. ഇതിന് ഒരു യുവതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്,
    'എനിക്ക് വേണ്ടത് രാഘവ് ആണ്, വൈദ്യുതി അല്ല', എന്നായിരുന്നു ആ മറുപടി.

    വൈറലായ ഈ ട്വീറ്റിനു ഒട്ടേറെ പേരാണ് മറുപടിയുമായി എത്തിയത്. ഇവയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഘവ് ട്വീറ്റ് ചെയ്ത പോസ്റ്റ് പിന്‍തുടര്‍ന്നവരും അല്ലാതെ ഇവരുടെ മറുപടിയുടെ ശ്രദ്ധ പിടിച്ച് വന്നവരും ഉണ്ട്. പല തരത്തിലുള്ള മറുപടി ട്വീറ്റുകള്‍, ഒടുവില്‍ രാഘവ് ഛദ്ദയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

    തിരഞ്ഞെടുപ്പ് വിഷയത്തില്‍ തിരികെ എത്തിയ ആം ആദ്മി പാര്‍ട്ടി നിയമനിര്‍മ്മാതാവിന്റെ മറുപടി 'പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്ളത് ഞാന്‍ അല്ല വൈദ്യുതി ആണെന്നും നിങ്ങളുടെ വോട്ട് കെജ്രിവാളിന് നല്‍കിയാല്‍ ഇരുപത്തിനാല് മണിക്കൂറും നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില്‍ ഞാന്‍ ഉറപ്പു നല്‍കുന്നു എന്നതായിരുന്നു. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ സാധിക്കില്ല എന്നു കൂടെ ചിരിക്കുന്ന ഒരു ഇമോജിയോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തു. വിചാരിച്ച കാര്യം നടക്കാത്തതിലുള്ള വിഷമം മറക്കാനാണോ ചിരിക്കുന്ന ഇമോജി എന്നാണ് സമൂഹമാധ്യമം ചിന്തിക്കുന്നത്.

    ഡല്‍ഹി, രാജേന്ദ്ര നഗര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആണ് നിലവില്‍ രാഘവ് ഛദ്ദ. വൈറലായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അദ്ദേഹം പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു.

    രാഘവ് ഛദ്ദയ്ക്ക് ഇതാദ്യമായല്ല വിവാഹ അഭ്യര്‍ത്ഥന വരുന്നത്.് സമൂഹ മാധ്യമങ്ങളില്‍ വിവാഹാഭ്യര്‍ത്ഥനകളുടെ പ്രളയം തന്നെയാണ് മിക്കപ്പോഴും ലഭിക്കുന്നത്.ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ക്ക് മറുപടിയും അദ്ദേഹം പലപ്പോഴും കൊടുക്കാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ട്വിറ്ററില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയോട്, മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം ആകെ അടിപതറുകയാണന്നും, ഇത്തരം ഒരു സാഹചര്യത്തില്‍ തനിക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലന്നുമാണ് രാഘവ് മറുപടി നല്‍കിയത്.
    Published by:Karthika M
    First published: