നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ബേഗ ഓഡി', ബ്രിട്ടീഷ് ഹൈക്കമീഷണറെ കന്നഡ പഠിപ്പിച്ച് രാഹുൽ ദ്രാവിഡ് - വീഡിയോ കാണാം

    'ബേഗ ഓഡി', ബ്രിട്ടീഷ് ഹൈക്കമീഷണറെ കന്നഡ പഠിപ്പിച്ച് രാഹുൽ ദ്രാവിഡ് - വീഡിയോ കാണാം

    ദ്രാവിഡ് ബ്രിട്ടീഷ് ഹൈക്കമീഷണറായ എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന വീഡിയോ എല്ലിസ് തന്നെയാണ് വളരെ രസകരമായ കുറിപ്പോടെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്

    ബ്രിട്ടീഷ് ഹൈക്കമീഷണറായ അലക്സ് എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന രാഹുൽ ദ്രാവിഡ്

    ബ്രിട്ടീഷ് ഹൈക്കമീഷണറായ അലക്സ് എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന രാഹുൽ ദ്രാവിഡ്

    • Share this:
      രാഹുൽ ദ്രാവിഡ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന കാലത്ത് നെടുനീളൻ ഇന്നിങ്‌സുകൾ കളിച്ച് വന്മതിലായി നിന്നും കളത്തിലെ സൗമ്യമായ പെരുമാറ്റം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തിട്ടും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ യുവതാരങ്ങളെ വാർത്തെടുക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്. താൻ പ്രവർത്തിക്കുന്ന മേഖലയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ രാഹുൽ ദ്രാവിഡ് ഇപ്പോഴിതാ പുതിയൊരു വേഷം അണിഞ്ഞിരിക്കുകയാണ്.

      ഒരു അധ്യാപകന്റെ വേഷമാണ് അദ്ദേഹം ചുരുക്ക നേരത്തേക്ക് അണിഞ്ഞത്. ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് ഹൈക്കമീഷണറെ തന്റെ മാതൃഭാഷയായ കന്നഡ പഠിപ്പിച്ചുകൊണ്ടാണ് അധ്യാപകന്റെ ചെറിയ ഇന്നിങ്‌സ് അദ്ദേഹം പുറത്തെടുത്തത്. രാഹുൽ ദ്രാവിഡ് ബ്രിട്ടീഷ് ഹൈക്കമീഷണറായ അലക്സ് എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

      ദ്രാവിഡ് എല്ലിസിനെ കന്നഡ പഠിപ്പിക്കുന്ന വീഡിയോ എല്ലിസ് തന്നെയാണ് വളരെ രസകരമായ കുറിപ്പോടെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. 'ഇന്ത്യന്‍ ഭാഷകളിലെ ക്രിക്കറ്റ് പദപ്രയോഗങ്ങള്‍ ഭാഗം 2. ഇന്ന്, ഞങ്ങള്‍ ബംഗളൂരുവിലാണ്. രാഹുൽ ദ്രാവിഡ് എന്ന മികച്ച പരിശീലകൻ തന്നെയാണ് ഇതെല്ലം പഠിപ്പിച്ചു തരാൻ പറ്റിയ അധ്യാപകൻ'- എല്ലിസ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.



      ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായ ദ്രാവിഡ് പരിശീലകനെന്ന നിലയിലും ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പരിമിത ഓവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ശ്രീലങ്കയിൽ അദ്ദേഹത്തിന് കീഴിൽ ഇറങ്ങിയ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തി ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. ടി20 പരമ്പര ജയത്തോടെ തുടങ്ങിയെങ്കിലും ടീമിൽ കോവിഡ് ബാധ പ്രതിസന്ധി സൃഷ്ടിച്ചതിനാൽ നിർണായക താരങ്ങളെ നഷ്ടമായ ഇന്ത്യയെ മറികടന്ന് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

      യുവതാരങ്ങളിലെ പ്രതിഭ കണ്ടെത്തി അവരെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തി എടുക്കുന്നതിൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യക്ക് വേണ്ടി ഇപ്പോൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ എന്നിങ്ങനെ ഒരുപിടി യുവതാരങ്ങൾ രാഹുൽ ദ്രാവിഡിന് കീഴിലാണ് അവരുടെ ക്രിക്കറ്റ് കരിയർ വളർത്തിയെടുത്തത്.

      രാഹുൽ ദ്രാവിഡ് ഇത്തരത്തിൽ യുവതാരങ്ങളെ കണ്ടെത്തി അവരെ ഒരുക്കിയതിനാലാണ് ഇന്ത്യയുടെ മുൻനിര കളിക്കാർ അടങ്ങുന്ന സംഘം ഇംഗ്ലണ്ടിൽ പര്യടനത്തിന് പോയപ്പോഴും മറ്റൊരു സംഘത്തെ വെച്ച് ഇന്ത്യക്ക് ശ്രീലങ്കയിലേക്ക് പോകുവാൻ കഴിഞ്ഞത്.
      Published by:Naveen
      First published:
      )}