നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വർണ്ണ മാല മുതൽ മൊബൈൽ ഫോൺ വരെ; 14 വർഷം മുമ്പ് നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്ക് തിരികെ നൽകി റെയിൽവേ പോലീസ്

  സ്വർണ്ണ മാല മുതൽ മൊബൈൽ ഫോൺ വരെ; 14 വർഷം മുമ്പ് നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്ക് തിരികെ നൽകി റെയിൽവേ പോലീസ്

  ലാപ്‌ടോപ്പുകൾ, ഫോണുകൾ, പണം തുടങ്ങിയ 14 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളും പണവുമാണ് ഉടമസ്ഥർക്ക് കൈമാറിയത്

  train

  train

  • Share this:
   ട്രെയിനുകളിലെ യാത്രയ്ക്കിടയിൽ ലഗ്ഗേജുകളും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നഷ്‌ടപ്പെട്ടമാകുന്നത് ഇന്ത്യൻ റെയിൽവേയിൽ പതിവാണ്. മോഷ്‌ടാക്കളും പോക്കറ്റടിക്കാരുമൊക്കെ സ്ഥിരമായി സഞ്ചരിക്കുന്ന ഇടങ്ങളുമാണ് ട്രെയിനുകൾ. സ്വന്തമായി ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും.

   അതുകൊണ്ടുതന്നെ വളരെ ശ്രദ്ധാലുക്കളായിട്ടായിരിക്കും മിക്കവരും ട്രെയിനുകളിൽ യാത്ര ചെയ്യാറുള്ളത്.

   ജനറൽ കമ്പാർട്ട്‌മെന്റ് മുതൽ എസി വരെ ഈ മോഷ്‌ടാക്കാൾ കറങ്ങി നടക്കും. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് സാധനങ്ങളും പണവും ഒക്കെ എടുക്കാൻ ഇവർ വളരെ മിടുക്കരാണ്. ഇതിനെതിരെ മിക്ക യാത്രക്കാരും പരാതികൾ നൽകിയിട്ടുണ്ട്.

   പക്ഷേ വളരെ ചുരുക്കം ആളുകളുടെ സാധനസാമഗ്രികൾ മാത്രമേ തിരിച്ച് കിട്ടിയിട്ടുള്ളൂ എന്നതാണ് വാസ്തവം.

   എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായി, മുംബൈ റെയിൽവേ പോലീസ് മോഷ്‌ടിക്കപ്പെട്ട ലാപ്‌ടോപ്പുകൾ, ഫോണുകൾ, പണം തുടങ്ങിയ 14 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളും പണവും ഉടമസ്ഥർക്ക് കൈമാറിയിരിക്കുകയാണ്.

   തിങ്കളാഴ്ചയാണ് സംഭവം നടന്നിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ആയിരുന്നു സാധനങ്ങളും മറ്റും ഉടമകൾക്ക് കൈമാറിയത്. സ്വർണ്ണം ഉൾപ്പെടെയുള്ള തങ്ങളുടെ സാധനങ്ങൾ തിരികെ വാങ്ങാൻ നിരവധിപേർ പരിപാടിയി എത്തിയിരുന്നു.

   Also Read-ലോകത്തെ മൂന്നിൽ ഒന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ പീഡനം നേരിടുന്നവരെന്ന് ലോകാരോഗ്യ സംഘടന

   നഷ്‌ടപ്പെട്ട സാധനങ്ങൾ തിരികെ കൈപ്പറ്റാൻ വന്നവരിൽ ബിസിനസ്സുകാരൻ സുരേഷ് സവാലിയയും ഉണ്ടായിരുന്നു.

   2007- ൽ താൻ നടത്തിയ ഒരു യാത്രയിൽ അവർക്ക് നഷ്‌ടമായത് ഹാൻഡ്‌ബാഗും 22 ഗ്രാം സ്വർണ്ണ ചെയിനുമായിരുന്നു. അവ ഒരിക്കലും തിരികെ ലഭിക്കില്ലെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാൽ 14 വർഷത്തിന് ശേഷം അത് തന്നിലേക്ക് തന്നെ, അതേ രീതിയിൽ അല്ലെങ്കിലും തിരിച്ചെത്തിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

   Also Read-ഭൂകമ്പം, സുനാമി, ആണവദുരന്തം; രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് പത്ത് വർഷം; ഇരകൾക്ക് ആദരം അർപ്പിച്ച് ജപ്പാൻ ജനത

   സ്വർണ്ണം മോഷ്‌ടിച്ച പ്രതികൾക്കും അത് വാങ്ങിയ സ്വർണ്ണ വ്യാപാരികൾക്കുമായുള്ള വർഷങ്ങൾ നീണ്ട തിരച്ചലിന് ശേഷം ഗോൾഡ് ബിസ്‌ക്കറ്റ് ആക്കി മാറ്റിയ സുരേഷ് സവാലിയുടെ സ്വർണ്ണം റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അത് ഉടമയ്‌ക്ക് തന്നെ കൈമാറുകയും ചെയ്‌തു.

   കമ്പ്യൂട്ടർ ബിസിനസ്സ് നടത്തുന്ന മറ്റൊരു വ്യാപാരിയായ ശ്രീപാൽ ജെയിന്റെ ഫോൺ നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ സുരേഷ് സവാലിയയുടെ കേസിൽ നിന്ന് വ്യത്യസ്തമായി ഈ കേസിൽ ശ്രീപാലിന്റെ മൊബൈൽ രണ്ട് ദിവസത്തിനുള്ള ട്രാക്ക് ചെയ്‌തിരുന്നു. മുംബൈ താനെ സ്‌റ്റേഷനിൽ നിന്നുള്ള ലോക്കൽ ട്രെയിനിൽ കേറുന്നതിനിടെയാണ് ഫോൺ നഷ്‌ടപ്പെട്ടതിനെക്കുറിച്ച് ശ്രീപാൽ മനസ്സിലാക്കുന്നത്.

   മൊബൈലിലുള്ള ഡാറ്റയെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ആശങ്കാകുലനായ അദ്ദേഹം ഉടൻ തന്നെ റെയിൽവേ പോലീസിൽ പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിൽ എത്തിൽ. പോലീസുകാർ സിസിടിവി ദൃശ്യങ്ങൾ കാണിച്ചതും വളരെ നല്ല രീതിയിൽ തന്നോട് പെരുമാറിയതും തന്നെ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരി ആദ്യം ഈ കേസും പരിഹരിക്കപ്പെട്ടു.
   Published by:Naseeba TC
   First published:
   )}