Viral Video | ട്രെയിനിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷകനായി റെയിൽവേ ജീവനക്കാരൻ; വീഡിയോ വൈറൽ
Viral Video | ട്രെയിനിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷകനായി റെയിൽവേ ജീവനക്കാരൻ; വീഡിയോ വൈറൽ
29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒരു റെയില്‍വേ ജീവനക്കാരന് ട്രെയിനിന്റെ എഞ്ചിന്റെ വശത്തുകൂടി അതിന്റെ മുകളില്‍ വീണുകിടക്കുന്ന കൗമാരക്കാരന് ഷാള്‍ എറിഞ്ഞു കൊടുക്കുകയും തുടർന്ന് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയും ചെയ്യുന്നത് കാണാം.
തീവണ്ടി എഞ്ചിന്റെ (Train Engine) മുകളില്‍ കയറി ആത്മഹത്യാ ശ്രമം (Suicide Attempt) നടത്തിയ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരൻ (Railway Staff). കൗമാരക്കാരന്റെ ജീവന് രക്ഷിക്കാന്‍ ജീവനക്കാര്‍ നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ബിഹാറിലെ (Bihar) ദനാപൂരിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒരു റെയില്‍വേ ജീവനക്കാരന് ട്രെയിനിന്റെ എഞ്ചിന്റെ വശത്തുകൂടി അതിന്റെ മുകളില്‍ വീണുകിടക്കുന്ന കൗമാരക്കാരന് ഷാള്‍ എറിഞ്ഞു കൊടുക്കുകയും തുടർന്ന് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയും ചെയ്യുന്നത് കാണാം.
എഞ്ചിന്റെ തൊട്ടുമുകളിലൂടെ ഉയര്‍ന്ന വോള്‍ട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് ലൈന്‍ കടന്നുപോകുന്നുണ്ട്. സ്വന്തം ജീവന് പോലും അപകടത്തിലായേക്കാവുന്ന സാഹചര്യമാണ് എന്ന് മനസ്സിലായിട്ടും ആ റെയില്‍വെ ജീവനക്കാരന് ധൈര്യപൂര്‍വ്വം എഞ്ചിന്റെ മുകളിലേക്ക് കയറുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ പോലീസുകാർ നിൽക്കുന്നത് വീഡിയോയിൽ കാണാന്‍ സാധിക്കുന്നുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുമ്പോള്‍ കൗമാരക്കാരന് അബോധാവസ്ഥയിലാണെന്നും കാണാം. കൗമാരക്കാരനെ ആശുപത്രിയിലെത്തിക്കണമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുമുണ്ട്.
भारतीय रेल के कर्मचारी ने पेश की मानवता और कर्तव्यनिष्ठा की मिसाल!
पूर्व मध्य रेल के दानापुर स्टेशन पर टिकट चेकिंग स्टॉफ ने अपनी जान पर खेलकर इंजन पर आत्महत्या करने की नीयत से चढ़े एक युवक को बचाया और अस्पताल तक पहुंचाया। pic.twitter.com/N0gyGAHhph
— Ministry of Railways (@RailMinIndia) March 9, 2022
റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ച ഈ വീഡിയോയ്ക്ക് നല്കിയ അടിക്കുറിച്ച് ഇങ്ങനെയാണ്: ''മനുഷ്യത്വത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഉജ്ജ്വല മാതൃകയാണ് തങ്ങളെന്ന് ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ തെളിയിക്കുന്നു! ദനാപൂര്‍ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധിക്കുന്ന ജീവനക്കാരൻ സ്വന്തം ജീവന് പണയപ്പെടുത്തി ട്രെയിൻ എഞ്ചിന്റെ മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.''
മാര്‍ച്ച് ഒമ്പതിന് ട്വീറ്റ് ചെയ്ത ദൃശ്യം നാല്പത്തിരണ്ടായിരത്തിലധികം പേർ കണ്ടിട്ടുണ്ട്. 360 റീട്വീറ്റുകളും 1600ലധികം ലൈക്കുകളും അതിന് ലഭിച്ചു. സാഹസികമായി കൗമാരക്കാരനെ രക്ഷപ്പെടുത്തിയ ടിക്കറ്റ് ചെക്കറിന്റെ പരിശ്രമത്തെ ഒട്ടേറെ പേര് ഓണ്‍ലൈനില്‍ അഭിനന്ദിച്ചിരുന്നു. ''നന്നായി.. അദ്ദേഹത്തിന്റെ ധീരതയ്ക്ക് അവാര്‍ഡ് നല്‍കണം. റെയില്‍വേ ജീവനക്കാര്‍ സാധാരണയായി അത്തരം ജോലികള്‍ ചെയ്യാറുണ്ട്. പക്ഷേ ആരും അതൊന്നും കണക്കാക്കില്ല. നിങ്ങളെയോർത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു'', ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതുപോലെ ഒട്ടേറെ പേര് കമന്റ് വിഭാഗത്തില്‍ റെയില്‍വെ ജീവനക്കാരന് അനുമോദനങ്ങളുമായി എത്തിയിരുന്നു.
Great work. He must be awarded for his bravery. Railway men usually do such work but are not counted. Salute you!!We are really proud of you. 🙏🇮🇳🙏
പ്ലാറ്റ്ഫോമിനും ഓടുന്ന ട്രെയിനിനും ഇടയില്‍ തെന്നി വീണ ഒരാളെ രക്ഷിക്കുന്ന മറ്റൊരു റെയില്‍വേ ജീവനക്കാരന്റെ ദൃശ്യങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ വീഡിയോയും റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ നേരത്തെ പങ്കുവച്ചിരുന്നു.
सतर्कता और तत्परता से बचाई गई यात्री की जान!
गुजरात के सूरत रेलवे स्टेशन पर चलती हुई ट्रेन से उतरने की कोशिश के दौरान एक यात्री प्लेटफॉर्म और ट्रेन के बीच घिसटते चला गया। उसी वक्त ट्रेन मैनेजर (गार्ड) द्वारा त्वरित कार्रवाई करते हुए आपातकालीन ब्रेक लगाकर, उस यात्री की जान बचाई। pic.twitter.com/IY0HmKw8Jx
— Ministry of Railways (@RailMinIndia) March 1, 2022
രാജ്യത്തുടനീളമുള്ള നിരവധി സര്‍ക്കാരിതര ഓര്‍ഗനൈസേഷനുകള്‍ (എന്‍ജിഒകള്‍) ജനങ്ങളുടെ മാനസികാരോഗ്യത്തിന് വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്നുണ്ട്. ആത്മഹത്യാ ഭീഷണി നേരിടുന്ന ആര്‍ക്കും ഈ എന്‍ജിഒകള്‍ കൗണ്‍സിലിംഗും ആത്മഹത്യ പ്രവണത തോന്നുന്നവര്‍ക്ക് അതില്‍ നിന്ന് മോചിതരാവാന്‍ അടിയന്തരമായ ടെലഫോണ്‍ സേവനങ്ങളും നല്കുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.