• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

പാട്ടുപാടി ഹൃദയം കവര്‍ന്ന് റെയ്‌ന

Malayalam.news18.com | April 17, 2018, 2:35 PM IST
facebook Twitter google Linkedin
Last Updated April 17, 2018
auto-refresh

Highlights

കൊളംബോ: ക്രിക്കറ്റിനൊപ്പം പാട്ടും തനിക്ക് നന്നായി തിളങ്ങുമെന്ന് സുരേഷ് റെയ്‌ന തെളിയിച്ചു. ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഹോട്ടൽ മുറിയിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ സുരേഷ് റെയ്‌ന, കിഷോർ കുമാറിന്റെ ഗാനം ആലപിച്ചു. രണ്ട് ഗിറ്റാറിസ്റ്റിനും ഒരു ഗ്രമ്മറിനുമൊപ്പം കിഷോർ കുമാറിന്റെ ഗാനം പാടി തകർക്കുന്ന സുരേഷ് റെയ്‌നയുടെ വീഡിയോ ബിസിസിഐ ആണ് പുറത്തു വിട്ടത്.

ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനു മുന്നോടിയായി സഹ താരങ്ങളെ ആനന്ദിപ്പിക്കുകയായിരുന്നു ലക്ഷ്യം. സഹതാരങ്ങളുടെ അഭ്യർഥന മാനിച്ചാണ് റെയ്‌ന പാടിയതും. മിരൂതിയ ഗാങസ്റ്റേഴ്‌സ് എന്ന ബോളിവുഡ് സിനിമയ്ക്കായി സുരേഷ് റെയ്‌ന പാടിയിട്ടുണ്ട്.



 
Load More