• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഗോത്രമേഖലയിൽ ഓട്ടോ ആംബുലൻസ് വാങ്ങാൻ ധനസമാഹരണം; തമിഴ്നാട് സ്വദേശിനി വാങ്ങിയത് 6 ആംബുലൻസ്

ഗോത്രമേഖലയിൽ ഓട്ടോ ആംബുലൻസ് വാങ്ങാൻ ധനസമാഹരണം; തമിഴ്നാട് സ്വദേശിനി വാങ്ങിയത് 6 ആംബുലൻസ്

ഒരു മാസത്തിനുള്ളിൽ ആറ് ഓട്ടോ ആംബുലൻസുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം വ്യാപന ഘട്ടത്തിൽ മരുന്നുകളും ആശുപത്രി കിടക്കകളും മുതൽ ആംബുലൻസുകൾ വരെയുള്ള അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും ക്ഷാമം പൊതുജനങ്ങളെ വല്ലാതെ വലച്ചിരുന്നു. നഗരവാസികളായ ജനങ്ങൾക്ക് താരതമ്യേന കുറച്ചധികം ആനുകൂല്യങ്ങൾ ലഭിച്ചപ്പോൾ ഗോത്രമേഖലയിൽ അധിവസിക്കുന്ന ജനങ്ങൾ ആരോഗ്യ സംവിധാനങ്ങളുടെ അഭാവം മൂലം കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. അവിടങ്ങളിൽ ആളുകൾക്ക് ആശുപത്രികളിൽ എത്തിച്ചേരാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗോത്രമേഖലകളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതിയും ഇടുങ്ങിയ റോഡുകളും മൂലം ഈ പ്രദേശങ്ങളിൽ വാഹനങ്ങളുടെ സഞ്ചാരം പോലും തടസപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് കുന്നൂരിൽ നിന്നുള്ള ഒരു കഫെ ഉടമ പ്രദേശവാസികളെ എളുപ്പത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം സൃഷ്ടിക്കാൻ തീരുമാനിച്ചത്. അതിനായി പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തി അവർ ആറ് ഓട്ടോറിക്ഷകൾ വാങ്ങുകയും അവ ആംബുലൻസുകളാക്കി മാറ്റുകയും ചെയ്തു.

  ആംബു ആർ എക്സ് എന്നറിയപ്പെടുന്ന ഈ ഓട്ടോ ആംബുലൻസുകൾ കുന്നിൻ പുറത്തെ റോഡുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ്. കഫെ ഡിയെം എന്ന കഫെയുടെ ഉടമയായ രാധിക ശാസ്ത്രിയാണ് ഗോത്രമേഖലയിലെ ജനങ്ങളെ സഹായിക്കാൻ ഓട്ടോറിക്ഷകൾ വാങ്ങുകയും അവ ആംബുലൻസുകളാക്കി മാറ്റുകയും ചെയ്തത്. ജബൽപൂർ എന്ന പ്രദേശത്ത് ഇത്തരത്തിൽ ഓട്ടോ ആംബുലൻസുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതായും അതിനെത്തുടർന്നാണ് നീലഗിരിയിലും എന്തുകൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കൂടാ എന്ന് ആലോചിച്ചതെന്നും രാധിക ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തുടർന്ന് അവർ ഓട്ടോ നിർമാതാക്കളെ ബന്ധപ്പെടുകയും ഇത്തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഓട്ടോകൾ നീലഗിരിയിൽ എത്തിക്കാമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു.

  Also Read-ഒത്തില്ല! രജനികാന്തിനെ അനുകരിച്ച് സ്റ്റേജിൽ സ്റ്റണ്ട് കാണിക്കാന്‍ ശ്രമിച്ച അപരന് സംഭവിച്ചത്

  ഈ ഓട്ടോ ആംബുലൻസുകൾ വാങ്ങാനുള്ള പണം സ്വരൂപിക്കാനായി രാധിക തന്റെ കഫെയുടെ രക്ഷാധികാരികളോട് അഭ്യർത്ഥിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒരു ക്രൗഡ് ഫണ്ടിങ് ക്യാമ്പയിന് തുടക്കമിടുകയും ചെയ്തു. ഈ മാർഗങ്ങളിലൂടെ ആംബുലൻസുകൾ കമ്മീഷൻ ചെയ്യുന്നതിനാവശ്യമായ തുക സ്വരൂപിക്കാൻ രാധികയ്ക്ക് കഴിഞ്ഞു.

  ഒരു മാസത്തിനുള്ളിൽ ആറ് ഓട്ടോ ആംബുലൻസുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 470 സി സി ബജാജ് മാക്സിമ ഓട്ടോകളാണ് രൂപകൽപ്പനയിൽ മാറ്റം വരുത്തി ആംബുലൻസുകളാക്കിയത്. ഓരോന്നിനും 3.5 ലക്ഷം രൂപ ചെലവായി. നീലഗിരിയിൽ ഈ ആറ് ഓട്ടോ ആംബുലൻസുകൾ എത്തിക്കാൻ രാധികയ്ക്ക് 21 ലക്ഷം രൂപയാണ് മുടക്കേണ്ടി വന്നത്.

  Also Read-ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് ഒഡീഷയിലെ കലാകാരൻ

  കേട്ടി, കുന്നൂർ, കോട്ടഗിരി എന്നീ പ്രദേശങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും എൻ ജി ഓകളിലും എത്തിച്ച ഈ ഓട്ടോകൾ സൗജന്യമായാണ് സേവനം നടത്തുക. തമിഴ്നാട് വനമന്ത്രി കെ രാമചന്ദ്രനും ജില്ലാ കളക്‌റ്റർ ജെ ഇന്നസെന്റ് ദിവ്യയും ചേർന്ന് അടുത്തിടെയാണ് ഈ ഓട്ടോ ആംബുലൻസുകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. രോഗിയെ കിടത്താനുള്ള സ്‌ട്രെച്ചർ, ഓക്സിജൻ സിലിണ്ടർ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ ഈ ആംബുലൻസുകളിൽ ലഭ്യമാണ്.
  Published by:Jayesh Krishnan
  First published: