നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അന്തസോടെയുള്ള ജീവിതം; 60 യാചകർക്ക് തൊഴിൽ പരിശീലനത്തിലൂടെ തൊഴിൽ നൽകി രാജസ്ഥാൻ

  അന്തസോടെയുള്ള ജീവിതം; 60 യാചകർക്ക് തൊഴിൽ പരിശീലനത്തിലൂടെ തൊഴിൽ നൽകി രാജസ്ഥാൻ

  'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ യാചകരായ ജനങ്ങളെ സഹായിക്കാന്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്.

  ജയ്പ്പൂരില്‍ ആവശ്യമായ തൊഴില്‍ പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്.

  ജയ്പ്പൂരില്‍ ആവശ്യമായ തൊഴില്‍ പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്.

  • Share this:
   രാജസ്ഥാന്റെ 'യാചക വിമുക്തി'യ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭവനരഹിതരായ 60 പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കി. ജയ്പ്പൂരില്‍ ആവശ്യമായ തൊഴില്‍ പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്.

   'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ യാചകരായ ജനങ്ങളെ സഹായിക്കാന്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍.എസ്.എല്‍.ഡി.സി), സോപന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷത്തെ പരിശീലന പരിപാടിയ്ക്ക് ശേഷം ഭവനരഹിതരായ 60 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ നേടുകയും ചെയ്തു.

   സംസ്ഥാനത്തെ സമ്പൂര്‍ണമായി യാചകമുക്തമാക്കി മാറ്റുക എന്നതും യാചകരായ ജനങ്ങള്‍ക്ക് അന്തസോടെയുള്ള ജീവിതം ഉറപ്പു വരുത്താനുള്ള സഹായം നല്‍കുക എന്നതും മുഖ്യമന്ത്രി അശോക് ഗെഹ്ലട്ടിന്റെ സ്വപ്നമായിരുന്നു എന്ന് രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്‌ലിഹുഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡയറക്റ്റര്‍ നീരജ്. കെ. പവന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. 'വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യാചകര്‍ക്ക് ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനം നല്‍കി. 100 യാചകര്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 60 പേരുടെ തൊഴില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി 40 പേരുടെ പരിശീലനം പുരോഗതിയിലാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ജയ്പ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് പെപ്പേഴ്സ് എന്ന റെസ്റ്റോറന്റിലാണ് ഇവരില്‍ ചിലര്‍ക്ക് ജോലി ലഭിച്ചത്. 'ഒരു സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് തുടക്കത്തില്‍ അവര്‍ക്ക് പ്രയാസകരമായിരുന്നു. പക്ഷെ, പതിയെപ്പതിയെ ഉത്പാദനപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതുമായി അവര്‍ പൊരുത്തപ്പെട്ടു', റെസ്റ്റോറന്റിന്റെ ഉടമ പ്രതികരിച്ചു. 'പരിശീലനം സിദ്ധിച്ച 12 പേരാണ് ഇവിടെ തൊഴില്‍ ചെയ്യുന്നത്. ആദ്യമൊക്കെ തൊഴിലില്‍ ഏര്‍പ്പെടുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമായിരുന്നു, എന്നാല്‍, 15-20 ദിവസങ്ങള്‍ നീണ്ടുനിന്ന പരിശീലനം നല്‍കിയതോടെ ചെയ്യേണ്ടുന്ന ജോലിയുമായും തൊഴില്‍ അന്തരീക്ഷവുമായും അവര്‍ പൊരുത്തപ്പെട്ടു', റെഡ് പെപ്പേഴ്സ് റെസ്റ്റോറന്റിന്റെ ഡയറക്റ്റര്‍ രാജീവ് കംപാനി പറയുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ തൊഴിലാളികളെ ഭാവിയില്‍ നിയമിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ സന്തോഷമേ ഉള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.

   വളരെ മാതൃകാപരമായ ഈ പരിപാടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ 'ഭിക്ഷു ഓറിയന്റേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ബി.എച്ച്.ഒ.ആര്‍)' എന്ന പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പാവപ്പെട്ടവരും ഭവനരഹിതരും യാചകരുമായ ആളുകളെ കണ്ടെത്തി മൂന്ന് മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കി തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയും അതിലൂടെ അന്തസോടെയുള്ള ജീവിതം നയിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
   Published by:Karthika M
   First published:
   )}