നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സർപ്രൈസ് സമ്മാനം നൽകി ഭർത്താവ്

  'ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം'; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സർപ്രൈസ് സമ്മാനം നൽകി ഭർത്താവ്

  വിവാഹ വാർഷിക ദിനത്തിൽ ചന്ദ്രനിലെ മൂന്ന് ഏക്കർ സ്ഥലം ഭാര്യ സപ്ന അനിജയ്ക്ക് സമ്മാനിച്ചാണ് ധർമ്മേന്ദ്ര ഞെട്ടിച്ചത്.

  ധർമ്മേന്ദ്രയും ഭാര്യ സപ്ന അനിജയും

  ധർമ്മേന്ദ്രയും ഭാര്യ സപ്ന അനിജയും

  • Share this:
   അജ്മീർ: ചന്ദ്രനെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല. സ്നേഹക്കൂടുതൽ കൊണ്ട് ചന്ദ്രനെ പിടിച്ചു തരാം എന്നു പോലും ചിലർ പറയാറുണ്ട്. അത് യാഥാർഥ്യമാക്കിയിരിക്കുകയാണ്.  രാജസ്ഥാൻ സ്വദേശിയായ ധർമ്മേന്ദ്ര. വിവാഹ വാർഷിക ദിനത്തിൽ ചന്ദ്രനിലെ മൂന്ന് ഏക്കർ സ്ഥലം  ഭാര്യ സപ്ന അനിജയ്ക്ക് സമ്മാനിച്ചാണ് ധർമ്മേന്ദ്ര ഞെട്ടിച്ചത്. ഭാർത്താവ് നൽകിയ വിവാഹ സമ്മാനത്തിന്റെ ഞെട്ടലിലാണ് ഭാര്യ സപ്ന അനിജയും.

   എട്ടാം വിവാഹ വാർഷികത്തിലാണ് ഭാര്യക്ക് വ്യത്യസ്തമായ ഒരു സമ്മാനം നൽകുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ധർമ്മേന്ദ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഈ ആലോചനയ്ക്ക് ഒടുവിലാണ് ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങി ഭാര്യയ്ക്ക് സമ്മാനിക്കാൻ തീരുമാനിച്ചത്.

   Also Read 2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

   "ഡിസംബർ 24 ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു. അന്ന് അവൾക്കു വേണ്ടി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. പലും വിലകൂടിയ കാറുകളും ആഭരണങ്ങളും പോലുള്ളവയാണ് വിവാഹവാർഷികത്തിൽ സമ്മാനമായി നൽകാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ ഞാൻ അവർക്കായി ചന്ദ്രനിൽ ഭൂമി വാങ്ങി," അദ്ദേഹം പറഞ്ഞു .

   അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലൂടെയാണ് ധർമേന്ദ്ര സ്ഥലം വാങ്ങിയത്.  സ്ഥലം വാങ്ങൽ ഇടപാട് പൂർത്തിയാകാൻ ഒരു വർഷമെടുത്തു.

   "ഞാൻ സന്തുഷ്ടനാണ്. രാജസ്ഥാനിൽ ചന്ദ്രനിൽ ഭൂമി വാങ്ങിയ ആദ്യ മനുഷ്യൻ ഞാനാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

   തന്റെ ഭർത്താവിൽ നിന്ന് ഇത്തരമൊരു സർപ്രൈസ് സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ധർമേന്ദ്രയുടെ ഭാര്യ സപ്ന പറഞ്ഞു.

   "എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം എനിക്ക് ഇത്രയും വ്യത്യസ്തമായ എന്തെങ്കിലും സമ്മാനം നൽകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം എനിക്ക് ആ സർപ്രൈസ് സമ്മാനം നൽകിയത്. ”സപ്ന പറഞ്ഞു.

   ഏതാനും മാസങ്ങൾക്ക് മുമ്പ്, ബോധ് ഗയ നിവാസിയായ നീരജ് കുമാറും ജന്മദിനത്തിൽ ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}