• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു

സർജറിക്കു ശേഷം ആരവ് എന്ന് പേര് മാറ്റിയാണ് വിദ്യാർത്ഥിനിയെ വിവാഹം ചെയ്തത്

  • Share this:
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്ത് രാജസ്ഥാനിലെ ഭരത്പൂരിലുള്ള അധ്യാപിക. ലിംഗമാറ്റം നടത്തിയ ശേഷം ഇപ്പോൾ ആരവ് കുന്തലെന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആരവ് കുന്തലും കൽപനയും തമ്മിലുള്ള വിവാഹം. വളരെ മുമ്പ് തന്നെ ഇരുവും പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്.

2019 ഡിസംബറിലാണ് ആരവ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് കൽപന എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നേരത്തേ മുതൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിച്ചിരുന്നതായി ആരവ് പറയുന്നു.


ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ലെങ്കിൽ പോലും താൻ ആരവിനെ വിവാഹം ചെയ്യുമായിരുന്നുവെന്നാണ് കൽപന പറയുന്നത്. തുടക്കം മുതൽ തന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നു. ശസ്ത്രക്രിയ ചെയ്തില്ലെങ്കിലും ഞങ്ങൾ വിവാഹം കഴിക്കുമായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടിയുള്ള എല്ലാ പിന്തുണയും നൽകി താൻ ഒപ്പം നിന്നു. കൽപ്പന പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ആരവിനൊപ്പം കൽപനയും ആശുപത്രിയിൽ ഉണ്ടായിരുന്നു.
Also Read- 'ഞങ്ങൾ പ്രണയത്തിലാണ്'; 36 കാരനായ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് 76കാരിയായ അമേരിക്കൻ ഗായിക ഷെർ

മറ്റൊരു സംഭവത്തിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഭാര്യയുടെ സമ്മതത്തോടെ ഭർത്താവ് ട്രാൻസ് വുമണിനെ വിവാഹം ചെയ്തിരുന്നു. കലഹണ്ടിയിലെ നാർല പോലീസ് പരിധിയിലുള്ള ദേപൂർ എന്ന ഗ്രാമത്തിൽ നിന്നുള്ള ട്രാൻസ് വുമൺ ആയ സംഗീതയെ വിവാഹം കഴിച്ചത് അടുത്തുള്ള ഗ്രാമമായ ദുർകുടിയിൽ നിന്നുള്ള ഫക്കീർ നിയാൽ എന്നയാളാണ്. പരമ്പരാഗത ചടങ്ങുകളോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്.

അഞ്ച് വർഷം മുമ്പാണ് ഫക്കീർ ആദ്യം വിവാഹിതനായത്. ആ ബന്ധത്തിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഒരു വ‍ർഷം മുമ്പാണ് സംഗീതയുമായി പ്രണയത്തിലായത്. വൈകാതെ ഭാര്യ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. ആദ്യം എതി‍ർത്തെങ്കിലും ബന്ധത്തിന്റെ സങ്കീ‍ർണത മനസ്സിലാക്കിയതോടെ ഭാര്യ ഫക്കീറിന് പിന്തുണ നൽകി. അവരുടെയും കൂടി സമ്മതത്തോടെയാണ് ഒടുവിൽ വിവാഹം നടന്നത്.
Published by:Naseeba TC
First published: