ഒരു പ്രായം കഴിഞ്ഞാല്‍ നാട്ടിലെ യുവതി യുവാക്കള്‍ കേള്‍ക്കുന്ന പതിവ് ചോദ്യമാണ് ‘ പ്രായം ഒരുപാട് ആയില്ലേ.. കല്യാണം കഴിക്കുന്നില്ലേ’. കുംടുംബക്കാരുെടയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ മുങ്ങി നടക്കുന്ന ചെറുപ്പക്കാരും നമുക്കിടയില്‍. ചോദ്യം ചെയ്യല്‍ അതിരു കടന്നപ്പോള്‍ ഒരു യുവതി ദൈവത്തെ തന്നെ കല്യാണം കഴിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍കാരി പൂജ സിങാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടത്തി സാങ്കൽപികമായി ഭഗവാന് മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്.
ജയ്പൂരിലെ ഗോവിന്ദഘര് എന്ന ഗ്രാമത്തിലാണ് ഈ വ്യത്യസ്തമായ ഈ വിവാഹം നടന്നത്. യഥാര്‍ഥ വിവാഹത്തിലേതുപോലുളള പൂജകളും മറ്റ് ചടങ്ങുകളുമെല്ലാം ഉള്‍പ്പെടുത്തിയാണ് യുവതി ദൈവത്തെ വിവാഹം ചെയ്തത്. വൈറല്‍ വിവാഹത്തിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
View this post on Instagram
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പൂജ സിങ് ഭഗവാന് വിഷ്ണുവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ തമ്മിലുളള വഴക്കും അടിപിടിയും കണ്ടാണ് പൂജ വളര്‍ന്നത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. വിവാഹത്തിന്റെ പേരില്‍ സ്വന്തം ജീവിതം നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പൂജ പറയുന്നു. എന്നാല്‍ മറ്റുളളവരുടെ ചോദ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പൂജ തയാറായത്.
ഒറ്റയ്ക്ക് ജീവിക്കുന്നതിനോടുളള സമൂഹത്തിന്റെ പ്രശ്നം ഈ വിവാഹത്തോടെ മാറികിട്ടുമെന്നാണ് പൂജ പറയുന്നത്. വിവാഹശേഷം സ്വന്തം വീട്ടില്‍ തന്നെ കഴിയുകയും ഭഗവാന് വിഷ്ണുവിനുവേണ്ടി ദിവസവും ഭക്ഷണം തയാറാക്കുകയും ചെയ്യുമെന്നും പൂജ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.