'ഒരുവൻ ഒരുവൻ മുതലാളി'; മകളുടെ വിവാഹ ആഘോഷ വേദിയിൽ രജനികാന്തിന്റെ നൃത്തം
'ഒരുവൻ ഒരുവൻ മുതലാളി'; മകളുടെ വിവാഹ ആഘോഷ വേദിയിൽ രജനികാന്തിന്റെ നൃത്തം
Soundarya-Rajinikanth
Last Updated :
Share this:
സൂപ്പര്‍സ്റ്റാർ രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തിന്റെയും വിശാഖിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് കാണികളെ അമ്പരപ്പിച്ച് സൂപ്പർസ്റ്റാർ നൃത്തം ചെയ്തത്. ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ രജനികാന്തിന്റെ കുടുംബം സംഘടിപ്പിച്ച സൽക്കാര ചടങ്ങുകളോടെയായിരുന്നു വിവാഹ ആഘോഷങ്ങളുടെ തുടക്കം.
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. സൗന്ദര്യ തന്നെയാണ് റിസെപ്ഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പരിപാടിക്കിടയിൽ ഒരുവൻ ഒരുവൻ മുതലാളി എന്ന ഗാനത്തിന് ചുവടുവെക്കുന്ന സൂപ്പർസ്റ്റാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Blessed & grateful beyond words !!!! The three most important men in my life ... my darling father ... my angel son ... and now you my Vishagan ❤️❤️❤️🙏🏻🙏🏻🙏🏻 pic.twitter.com/v7Ra32oiYe
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.