HOME » NEWS » Buzz » RAJINIKANTH LOOK LIKE TRIED TO PULL OFF STUNT ON STAGE GH

ഒത്തില്ല! രജനികാന്തിനെ അനുകരിച്ച് സ്റ്റേജിൽ സ്റ്റണ്ട് കാണിക്കാന്‍ ശ്രമിച്ച അപരന് സംഭവിച്ചത്

രജനീകാന്തിന്റെ ഈ അപരനെ തിരിച്ചറിയാനോ സംഭവം നടന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. വൈ​റൽ വീഡിയോ ഇന്റർനെറ്റിൽ ഉണ്ടാക്കിയ പൊട്ടിച്ചിരിയുടെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.

News18 Malayalam | Trending Desk
Updated: July 9, 2021, 5:57 PM IST
ഒത്തില്ല! രജനികാന്തിനെ അനുകരിച്ച് സ്റ്റേജിൽ സ്റ്റണ്ട് കാണിക്കാന്‍ ശ്രമിച്ച അപരന് സംഭവിച്ചത്
Video grab of Rajinikanth's look-alike trying to pull off a stunt. (Credit: IG/@official_niranjanm87)
  • Share this:
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മെഗാസ്റ്റാറായ രജനികാന്തിനെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. തമിഴ് ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമായ ഈ പ്രശസ്ത നടനെ ഇന്ത്യയിൽ ഉടനീളമുള്ള ഒരു വലിയ ആരാധകവൃന്ദം അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ലോകപ്രശസ്തനായ ഈ നടന്റെ ജനപ്രീതി കാലാകാലങ്ങളായി വൈറലായ അദ്ദേഹത്തിന്റെ സ്റ്റണ്ടുകൾ അനുകരിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്നതാണ് സത്യം.

തലൈവരെ അനുകരിച്ച് സ്റ്റേജിൽ ഒരു രജനി സ്റ്റൈൽ സ്റ്റണ്ട് കാണിച്ചുകൊണ്ട് കാണികളുടെ കൈയ്യടി നേടാന്‍ അദ്ദേഹത്തിന്റെ ഒരു അപരന്‍ ഈ അടുത്ത കാലത്ത് നടത്തിയ ശ്രമം പക്ഷേ പൊട്ടിച്ചിരിയിലാണ്‌ അവസാനിച്ചത്.

Official_niranjanm87 എന്ന ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോയിലാണ്‌ ഈ രസകരമായ സംഭവം കാണാനാകുന്നത്. രജനീകാന്ത് ധരിക്കുന്ന രീതിയില്‍ കറുത്ത സ്യൂട്ടും ധരിച്ച്, വെളുത്ത താടിയുമായി അദ്ദേഹത്തിന്റെ ഈ അപരന്‍ സ്റ്റേജിൽ നടത്തിയ തന്റെ സ്റ്റണ്ടുകളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ഒന്നു 'ഷൈൻ' ചെയ്യാൻ ശ്രമിക്കുകയാണ്‌.


​'രജനീകാന്ത്' നല്ല സ്റ്റൈലിൽ സ്റ്റേജിൽ വരികയും അവിടെ കിടന്ന പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയെ കാലു കൊണ്ട് തട്ടിയെറിയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സംഭവം വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ചെയ്യാൻ ആരംഭിച്ചപ്പോള്‍, അയാളുടെ ബാലൻസ് നഷ്ടപ്പെടുകയും തലകുത്തനെ നിലത്തു വീഴുകയും ചെയ്തു. പോരേ പൂരം, കാണികള്‍ ആര്‍ത്തട്ടഹസിച്ച് തലതല്ലിച്ചിരിക്കുന്നത് നമുക്കു കേള്‍ക്കാം. ഒപ്പം തന്നെ പണി പാളിയ 'രജനികാന്തി'നെ രക്ഷിക്കാന്‍ ആളുകൾ ഓടിക്കൂടുന്നതും നമുക്കു കാണാം.​

രജനീകാന്തിന്റെ ഈ അപരനെ തിരിച്ചറിയാനോ സംഭവം നടന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. വൈ​റൽ വീഡിയോ ഇന്റർനെറ്റിൽ ഉണ്ടാക്കിയ പൊട്ടിച്ചിരിയുടെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.

അർജുന്റെ കസ്റ്റഡി അപേക്ഷ തള്ളി, ഷഫീക്കിന് ജാമ്യം; കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസിന് തിരിച്ചടിയുടെ ദിനം

വീഡിയോ ആസ്വദിച്ച് ഒന്നു കൂടി നന്നായി ചിരിക്കാൻ ധാരാളം ആരാധകരാണ് വീഡിയോയുടെ കമന്റ് സെക്ഷനിൽ എത്തുന്നത്. ഇതിനിടെ, സാക്ഷാല്‍ രജനികാന്ത് തന്റെ പതിവ് മെഡിക്കൽ പരിശോധനയ്ക്കായി ജൂണ്‍ മാസത്തില്‍ യു എസിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. സമീപകാലത്തെ തന്റെ ഉയർന്ന ബജറ്റ് ചിത്രമായ 'അന്നാത്തെയുടെ' ചിത്രീകരണവും താരം ഹൈദരാബാദിൽ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അവര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുമ്പോൾ രജനീകാന്തിന് യു എസിൽ പ്രവേശനം ലഭിച്ചത് എങ്ങനെ എന്നറിയണമെന്ന പ്രസ്താവനയുമായി നടി കസ്തൂരി സോഷ്യൽ മീഡിയയിൽ എത്തി. ഇക്കാര്യത്തിൽ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട കസ്തൂരി ഇതിഹാസ നടന്റെ ആരോഗ്യത്തെക്കുറിച്ചും ചില അഭ്യൂഹങ്ങളുയര്‍ത്തി.

ഇതിനു മുമ്പ് നടന്ന മറ്റൊരു സംഭവത്തിൽ മെഗാസ്റ്റാർ രജനീകാന്ത്, മകൾ സൗന്ദര്യ, മരുമകൻ വിശാഖൻ, ചെറുമകനായ വേദ് കൃഷ്ണ എന്നിവര്‍ അവരുടെ കേളമ്പാക്കത്തുള്ള ഫാം ഹൗസിലേക്ക് നടത്തിയ സന്ദര്‍ശനം വിവാദത്തിന് കാരണമായിരുന്നു. ചെന്നൈയിൽ നിന്ന് ചെങ്കൽപേട്ട് ജില്ലയിലെ കേളമ്പാക്കത്തേക്ക് യാത്ര ചെയ്യാൻ കുടുംബം ഈ-പാസ് എടുത്തോ എന്ന ചോദ്യങ്ങൾ പലരും മാധ്യമങ്ങളില്‍ ഉയർത്തി.
Published by: Joys Joy
First published: July 9, 2021, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories