തെരഞ്ഞെടുപ്പ് ഗോദയിൽ പരസ്പരം 'ഏറ്റുമുട്ടി'; ഇന്ന് ശങ്കർ റേയുടെ മകൾക്ക് വിവാഹ ആശംസകൾ നേരാൻ ഉണ്ണിത്താനെത്തി

രാഷ്ട്രീയ നേതാക്കൾ ഇവരെ മാതൃകയാക്കണമെന്ന് സോഷ്യൽ മീഡിയ

News18 Malayalam | news18-malayalam
Updated: November 4, 2019, 7:32 AM IST
തെരഞ്ഞെടുപ്പ് ഗോദയിൽ പരസ്പരം 'ഏറ്റുമുട്ടി'; ഇന്ന് ശങ്കർ റേയുടെ മകൾക്ക് വിവാഹ ആശംസകൾ നേരാൻ ഉണ്ണിത്താനെത്തി
ശങ്കർ റേയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയപ്പോൾ
  • Share this:
ആഴ്ചകൾക്ക് മുൻപ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം വാക്കുകളാൽ ഏറ്റുമുട്ടിയവരാണ് ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റേയും കാസർകോട് എംപിയായ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനും. തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ ഇതെല്ലാം പതിവുള്ളതുമാണ്. അതുകഴിഞ്ഞാൽ പിന്നെ നേതാക്കൾ വ്യക്തിപരമായി സൗഹൃദം സൂക്ഷിക്കുന്നത് കാണുന്നത് തന്നെ മനോഹരമാണ്. കാസർകോട് നിന്നുള്ള അത്തരമൊരു കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

Also Read- തിരുവനന്തപുരം ഫോർട്ട് പൊലീസ് എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങൾ പുറത്ത്

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയായിരുന്ന ശങ്കർ റേയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ അംഗടിമൊഗറിലെ വീട്ടിലെത്തി ശങ്കർ റേയുടെ മകൾക്ക് ഉണ്ണിത്താൻ വിവാഹ ആശംസകൾ നേരാൻ രാജ്മോഹൻ ഉണ്ണിത്താൻ നേരിട്ടെത്തി. ഇതിന്റെ ചിത്രം ഉണ്ണിത്താൻ ഫേസ്ബുക്കിൽ സന്തോഷത്തോടെ പങ്കുവെക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കൾ ഇങ്ങനെയായിരിക്കണമെന്നാണ് ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്തത്.ഈശ്വര വിശ്വാസത്തിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ ശങ്കർ റേയും രാജ്മോഹൻ ഉണ്ണിത്താനും ഏറ്റുമുട്ടിയത്. ശങ്കർ റൈ കപടവിശ്വാസിയാണെന്ന് ഉണ്ണിത്താൻ ആരോപിച്ചിരുന്നു. എന്നാൽ. കമ്മ്യൂണിസ്റ്റുകാരൻ ഈശ്വരവിശ്വാസിയാകാൻ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് ശങ്കർ റേ തിരിച്ചടിച്ചു. താൻ ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനാണെന്നും യഥാർഥ കമ്മ്യൂണിസം എന്താണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പഠിക്കണമെന്നും ശങ്കർ റേ പറഞ്ഞിരുന്നു.

First published: November 4, 2019, 7:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading