നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Rajmohan Unnithan | വിവാദ വിവാഹാശംസ പോസ്റ്റ് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയാതെ; വധുവരൻമാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്

    Rajmohan Unnithan | വിവാദ വിവാഹാശംസ പോസ്റ്റ് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയാതെ; വധുവരൻമാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്

    പുതിയ പോസ്റ്റിൽ വധുവരൻമാർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

    • Share this:
      കാസര്‍ഗോഡ്: ഇരട്ട സഹോദരൻമാരുടെ വിവാഹത്തിൽ പങ്കെടുത്ത് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ അറിവില്ലാതെയെന്ന് വിശദീകരണം. 'എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധു വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു'- എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. പുതിയ പോസ്റ്റിൽ വധുവരൻമാർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

      രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പുതിയ പോസ്റ്റ്

      മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിൽ പങ്കെടുത്തു

      [ബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധു വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു - fb Admin Panel for Hon MP]

      അതേസമയം വിവാഹാശംസ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ ട്രോളുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി രംഗത്തെത്തിയിരുന്നു. വിമർശിക്കുന്നവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുസ്ലിം വിവാഹത്തേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

      മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം രാജ്മോഹൻ ഉണ്ണിത്താൻ എം. പി ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് വിവാദമായത്. ഇരട്ട സഹോദരൻമാരുടെ വധുമാർ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോട്ടോയാണ് എംപി പങ്കുവെച്ചത്. ഈ ചിത്രത്തിന് ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്. ‘ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ’ എന്ന് എംപിയുടെ പോസ്റ്റിൽ പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ അഭിപ്രായം രേഖപ്പെടുത്തി.

      എന്നാൽ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും വരാൻ തുടങ്ങിയതോടെ രാജ്മോഹൻ ഉണ്ണിത്താൻ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്‍റുകളായി എത്തിയത്.

      ഭാര്യയും അമ്മയും തമ്മിൽ വഴക്ക്; മാനസികസമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയ യുവാവിന്‍റെ ഭാര്യയും ആത്മഹത്യ ചെയ്തു

      കൊല്ലം: ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമൺ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽവെച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അശ്വതി ഭർത്താവിന്‍റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനിൽ അശ്വതി തൂങ്ങിമരിച്ചത്.

      Also Read- കൊല്ലത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

      ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ജൂൺ മാസം 13ന് ആയിരുന്നു അശ്വതിയും മർച്ചന്‍റ് നേവിയിൽ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിർത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയിലും തമ്മിൽ വഴക്ക് പതിവായി. ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മർദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മർദ്ദിച്ചതിനെ തുടർന്ന് അശ്വതി താലമാല വലിച്ചുപൊട്ടിച്ച് ഭർത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടർന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻതന്നെ ബന്ധുക്കൾ അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      ഭർത്താവ് ആത്മഹത്യശ്രമം നടത്തിയതിന് പിന്നാലെ അശ്വതി തൈറോയ്ഡിന്‍റെ ഗുളികൾ കൂട്ടത്തോടെ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ കാലം മീയ്യണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷമാണ് അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താനായത്. എന്നാൽ ഭർത്താവിന്‍റെ വിയോഗത്തിൽ കടുത്ത മനോവിഷമത്തിലായിരുന്നു അശ്വതി. അതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം അശ്വതി തൂങ്ങിമരിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Anuraj GR
      First published:
      )}