'നന്ദിയുണ്ട് ടീച്ചർ...' ദീപാ നിഷാന്തിന് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രമ്യാ ഹരിദാസ് പാട്ട് പാടി വോട്ട് പിടിക്കുന്നതിനെ വിമർശിച്ച് ദീപാ നിഷാന്ത് രംഗത്തെത്തിയിരുന്നു
news18
Updated: May 25, 2019, 12:39 PM IST

രമ്യ ഹരിദാസും ദീപ നിശാന്തും
- News18
- Last Updated: May 25, 2019, 12:39 PM IST IST
പാലക്കാട്: ദീപാ നിഷാന്തിനെ ട്രോളി ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ്. ദീപാ നിഷാന്തിന്റെ ചിത്രത്തിനൊപ്പം 'നന്ദിയുണ്ട് ടീച്ചർ...' എന്ന ഒറ്റവരി കുറിപ്പുമായാണ് രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രമ്യാ ഹരിദാസ് പാട്ട് പാടി വോട്ട് പിടിക്കുന്നതിനെ വിമർശിച്ച് ദീപാ നിഷാന്ത് രംഗത്തെത്തിയിരുന്നു. ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപാ നിഷാന്ത് പറഞ്ഞിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അനിൽ അക്കരെ എംഎൽഎ ഉൾപ്പടെയുള്ളവർ ദീപയ്ക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ഫേസ്ബുക്കിൽ ഉൾപ്പടെ മികച്ച പിന്തുണയാണ് രമ്യാ ഹരിദാസിന് ലഭിച്ചത്.
രമ്യ ഹരിദാസ് നന്ദി പറയേണ്ടത് എ വിജയരാഘവനോടും ദീപാ നിഷാന്തിനോടും: ഡോ. M.N കാരശേരി
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആലത്തൂരിൽ രമ്യാ ഹരിദാസ് 158968 വോട്ടുകൾക്ക് എൽഡിഎഫിലെ പി.കെ. ബിജുവിനെ പരാജയപ്പെടുത്തിയിരുന്നു. ദീപാ നിഷാന്ത് വിഷയത്തിന് പുറമെ എൽഡിഎഫ് കൺവീനർ നടത്തിയ അധിക്ഷേപകരമായ പ്രസംഗവും തെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിന് അനുകൂലമായി മാറിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിൽ രമ്യാ ഹരിദാസ് നന്ദി പറയേണ്ടത് എ. വിജയരാഘവനോടും ദീപാ നിഷാന്തിനോടും ആണെന്ന് ഡോ. എം.എൻ. കാരശേരിയും ഇന്ന് പറഞ്ഞിരുന്നു.

Loading...