നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ആ നിമിഷങ്ങൾ എങ്ങനെ മറക്കും'; മറഡോണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് രഞ്ജിനി

    'ആ നിമിഷങ്ങൾ എങ്ങനെ മറക്കും'; മറഡോണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് രഞ്ജിനി

    ചടങ്ങിൽ മറഡോണയ്ക്കൊപ്പം ചുവടുവെക്കുന്ന ചിത്രത്തിനൊപ്പമാണ് രഞ്ജിനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്

    • Share this:
      ഫുട്ബോൾ പ്രേമികളെയും ആരാധകരേയും കടുത്ത വേദനയിലാഴ്ത്തി ഇതിഹാസം ഇന്നലെ രാത്രി വിടവാങ്ങി. ഇങ്ങ് കേരളക്കരയിൽ പോലും ആ വേദനയുടെ അലയടിക്കുകയാണ്. ആഴ്ച്ചകൾക്ക് മുമ്പാണ് ലോകം മുഴുവൻ മറഡോണയുടെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ വിയോഗവും.

      കേരളത്തിനും ഉണ്ട് മറഡോണയെ നേരിട്ടു കണ്ട ഓർമകൾ. 2012 ൽ അദ്ദേഹം കണ്ണൂരിൽ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ കേരളം ഒന്നടങ്കം  ലോകകപ്പ് മത്സരം നേരിട്ട് കാണുന്ന ആവേശത്തിലായിരുന്നു. അന്ന് മറഡോണ പങ്കെടുത്ത ചടങ്ങിന്റെ അവതരാകയായിരുന്ന രഞ്ജിനി ഹരിദാസും ആ ഓർമകൾ പങ്കുവെക്കുന്നു.

      ചടങ്ങിൽ മറഡോണയ്ക്കൊപ്പം ചുവടുവെക്കുന്ന ചിത്രത്തിനൊപ്പമാണ് രഞ്ജിനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെ കുറിച്ച് വാചാലയായാത്. താൻ അവതരിപ്പിച്ച ഏറ്റവും ചടുലവും രസകരവുമായ ചടങ്ങായിരുന്നു അതെന്ന് രഞ്ജിനി പറയുന്നു.

      മറഡോണയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് 2012 ലെ ആ ചടങ്ങാണ്. അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്തതും ചുംബനം നൽകിയതും ഓർക്കുമ്പോൾ ഇപ്പോൾ ആവേശത്തേക്കാൾ കനത്ത ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് കുറിപ്പിൽ രഞ്ജിനി പറയുന്നു.

      You may also like: മറഡോണയുടെ പേരിൽ കണ്ണൂരിൽ ഒരു ഹോട്ടൽ മുറി

      ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കാത്തിരിക്കുമ്പോൾ മറഡോണയുടെ അടുത്ത് നില്‍ക്കാനുള്ള അവസരം ലഭിച്ച താനും ആവേശത്തിലായിരുന്നു. സന്ദർശം നടത്തിയ എല്ലായിടത്തും സ്വന്തം പ്രഭാവലയം തീർക്കാൻ അദ്ദേഹത്തിനായി. ഒരു രാജാവിനെ പോലെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു.- രഞ്ജിനി അനുസ്മരിച്ചു.

      2012 ൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മറഡോണ കണ്ണൂരിൽ എത്തിയത്. കണ്ണൂരിൽ അദ്ദേഹം താമസിച്ച ഹോട്ടൽ മുറി ഇന്നും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ബ്ലൂ നൈൽ ഹോട്ടലിലെ 309-ാം നമ്പർ മുറിയിൽ മറഡോണ ഉപയോഗിച്ച വസ്തുക്കൾ ഇന്നും അതേ പോലെ സൂക്ഷിച്ചിരിക്കുകയാണ് ഹോട്ടൽ ഉടമ രവീന്ദ്രൻ.
      Published by:Naseeba TC
      First published:
      )}