• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ranveer Singh| നഗ്ന ഫോട്ടോ ഷൂട്ട്; ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാൻ നടൻ റൺവീർ സിംഗിന് പൊലീസ് സമൻസ്

Ranveer Singh| നഗ്ന ഫോട്ടോ ഷൂട്ട്; ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാൻ നടൻ റൺവീർ സിംഗിന് പൊലീസ് സമൻസ്

നഗ്ന ഫോട്ടോഷൂട്ട് നടത്തി റൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സമൻസ്.

  • Last Updated :
  • Share this:
    നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിൽ ബോളിവുഡ് താരം റൺവീർ സിംഗിന് (Ranveer Singh)പൊലീസ് സമൻസ് നൽകും. ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് സമൻസ് നൽകുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നത്. നഗ്ന ഫോട്ടോഷൂട്ട് നടത്തി റൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സമൻസ്.

    നിലവിൽ ഇന്ത്യയ്ക്ക് പുറത്താണ് താരമുള്ളത്. തിരിച്ചെത്തിയാലുടൻ സമൻസ് നൽകും. ഐപിസി സെക്ഷൻ 509, 292, 294, ഐടി ആക്ട് സെക്ഷൻ 67 എ എന്നീ വകുപ്പുകളാണ് റൺവീറിനെതിരെ ചുമത്തിയിരിക്കുന്നത്.

    ഒരു അഭിഭാഷകയും എൻജിഒ പ്രവർത്തകയുമായ സ്ത്രീകളാണ് നടന്റെ നഗ്നഫോട്ടോ ഷൂട്ടിനെതിരെ മുംബൈയിലെ ചെംബൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും തന്റെ ഫോട്ടോകളിലൂടെ സ്ത്രീകളെ അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

    Also Read- തുണിയുടുത്തില്ലെങ്കിലും രൺവീർ ഇരുന്നത് ചിലവേറിയ പരവതാനിയിൽ; വില ഇതാണ്

    പേപ്പർ മാഗസിനു വേണ്ടിയാണ് രൺവീർ ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേർ താരത്തിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ മറ്റൊരു വിഭാഗത്തിന് നടന്റെ ഫോട്ടോഷൂട്ട് അവമതിപ്പുണ്ടാക്കിയെന്ന അഭിപ്രായമാണ്.

    അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.
    Published by:Naseeba TC
    First published: