അമേരിക്കൻ റാപ്പറുടെ ടാറ്റു പതിപ്പിക്കാൻ കാമുകി രണ്ടാമതൊന്നു ആലോചിച്ചില്ല; നെഞ്ചത്തു തന്നെ പ്രതിഷ്ഠിച്ചു

Rapper Tekashi 69's girlfriend tattoos his face on her chest | അമേരിക്കൻ റാപ്പർ തകാഷി69 എന്ന ഡാനിയൽ ഹെർണാണ്ടസിന്റെ കാമുകിയാണ് ജെയ്ഡ്

news18india
Updated: May 9, 2019, 12:42 PM IST
അമേരിക്കൻ റാപ്പറുടെ ടാറ്റു പതിപ്പിക്കാൻ കാമുകി രണ്ടാമതൊന്നു ആലോചിച്ചില്ല; നെഞ്ചത്തു തന്നെ പ്രതിഷ്ഠിച്ചു
ടാറ്റൂ ചെയ്ത ജെയ്ഡ്
  • Share this:
തൊലിപ്പുറത്താണെങ്കിലും ജെയ്‌ഡിന്റെ ഹൃദയത്തിന്റെ ഏതാണ്ട് വടക്കു കിഴക്കേ അറ്റത്ത് ആയി തന്നെ വരുമായിരിക്കും കാമുകൻ തകാഷിയുടെ സ്ഥാനം. അതാണ് വലിയൊരു ചിത്രമായി ജെയ്‌ഡിന്റെ നെഞ്ചത്ത് കാണുന്ന ടാറ്റു. അമേരിക്കൻ റാപ്പർ തകാഷി69 എന്ന ഡാനിയൽ ഹെർണാണ്ടസിന്റെ കാമുകിയാണ് ജെയ്ഡ്. ഏതാണ്ട് ഒമ്പതോളം കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്ന കാമുകനൊപ്പമാണ് താൻ എന്ന് തെളിയിക്കാൻ കൂടിയാണ് ജെയ്ഡ് തന്റെ നെഞ്ചത്തു തന്നെ തകാഷിയുടെ ടാറ്റൂ പതിപ്പിച്ചത്.
 
View this post on Instagram
 

Just got Chris Brown tatted shit crazy 🤦🏽‍♀️


A post shared by @ __ohsoyoujade on


22കാരിയായ ജെയ്ഡ്, 23കാരൻ കാമുകന്റെ കറുപ്പും വെളുപ്പും നിറത്തിലുള്ള ടാറ്റുവാണ് പതിപ്പിച്ചിരിക്കുന്നത്. റാക്കറ്റിംഗ്, ഗൂഡാലോചന, ആയുധകടത്ത് തുടങ്ങിയ കേസുകളാണ് തകാഷിയുടെ പേരിൽ. ഇയാൾ ഇതിന് വിചാരണ നേരിടുകയാണ്. ഒരു പക്ഷെ 47 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവ. ഇടതു ഭാഗത്ത് കാമുകന്റെ പുകവലിക്കുന്ന മുഖമാണുള്ളതെങ്കിൽ, നെഞ്ചിന്റെ വലതു ഭാഗത്ത് തോളോട് ചേർന്ന് 69 എന്ന് സ്ഥിരമായി പതിപ്പിച്ചിട്ടുമുണ്ട് ജെയ്ഡ്.

First published: May 9, 2019, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading