നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു കിലോ തേയിലയ്ക്ക് 75000 രൂപ; ഈ സ്പെഷ്യൽ തേയിലയുടെ പ്രത്യേകത അറിയാം

  ഒരു കിലോ തേയിലയ്ക്ക് 75000 രൂപ; ഈ സ്പെഷ്യൽ തേയിലയുടെ പ്രത്യേകത അറിയാം

  നിറത്തിലും ഗുണത്തിലും സൌരഭ്യത്തിലും ഇതിനെ വെല്ലാൻ ആസം തേയില വിപണിയിൽ മറ്റൊന്നില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജ്യത്ത് ഏറ്റവും ഡിമാൻഡ് ഉള്ള തേയില ആസാം താഴ്വരയിലേതാണ്. ആസാം വാലി തേയില വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഒരു കിലോ തേയില വിറ്റത് 75000 രൂപയ്ക്കാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഈ പ്രത്യേക തേയിലയ്ക്ക് ലഭിച്ചത്. ഇതോടെ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മന്ദതയിലായിരുന്ന തേയില വിപണിക്ക് ഉണർവേകുന്നതായി ഈ ലേലം.

   ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മനോഹാരി ഗോൾഡ് സ്‌പെഷ്യാലിറ്റി തേയിലയാണ് കിലോയ്ക്ക് 75,000 രൂപയ്ക്ക് ലേലത്തിൽ പോയത്. ഗുവാഹത്തി ടീ ലേല അസോസിയേഷൻ (ജിടിഎബിഎ) സെക്രട്ടറി ദിനേശ് ബിഹാനിയാണ് റെക്കോർഡ് തുകയ്ക്ക് തേയില ലേലത്തിൽ പോയ വിവരം അറിയിച്ചത്. സമകാലിക ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ തേയില വിറ്റത്. ഗുവാഹത്തി ആസ്ഥാനമായുള്ള തേയില വ്യാപാരി വിഷ്ണു ടീ കമ്പനിയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് മനോഹാരി ഗോൾഡ് സ്പെഷ്യാലിറ്റി തേയില വാങ്ങിയത്. "ഇത് തങ്ങളുടെ ഡിജിറ്റൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 9amtea.com വഴി വിൽക്കും"- വിഷ്ണു ടീ കമ്പനി വക്താവ് പറഞ്ഞു.

   ലോകത്തെ മുഴുവൻ ബാധിച്ച ആഗോള പകർച്ചവ്യാധികൾക്കിടയിലും ഇത് ഒരു വലിയ നേട്ടമാണ്. സെപ്റ്റംബർ മാസത്തിൽ ഈ പ്രത്യേക തേയില ഉത്പാദിപ്പിക്കാൻ മനോഹാരി ടീ എസ്റ്റേറ്റ് അധിക ശ്രമം നടത്തി. അതിനുശേഷമാണ് വിൽപ്പനയ്ക്കായി ജിടിഎസിക്ക് അയച്ചത് ”, ജിടിഎബിഎ സെക്രട്ടറി പറഞ്ഞു.

   ഏറ്റവും മികച്ച രണ്ടാമത്തെ ഫ്ലഷ് കേണൽ തേയില മുകുളങ്ങളിൽ നിന്നാണ് ഈ തേയില ഉണ്ടാക്കുന്നതെന്നും അതിരാവിലെ മാത്രമേ ഇത് തിരഞ്ഞെടുക്കാനാകൂ എന്നും മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടർ രാജൻ ലോഹിയ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. ഈ വർഷം 2.5 കിലോഗ്രാം തേയില ഉൽപാദിപ്പിക്കുകയും 1.2 കിലോ ലേലം ചെയ്യുകയും ചെയ്തു.

   കഴിഞ്ഞ വർഷം ഇതേ തേയില കിലോയ്ക്ക് 50,000 രൂപ എന്ന നിരക്കിലാണ് ലേലത്തിൽ പോയത്. ഉയർന്ന വിലയുള്ള അസം സ്‌പെഷ്യാലിറ്റി തേയില പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ജിടിഎസി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു, ഒരു തേയിലയെ അതിന്റെ സൌരഭ്യവാസനയും രുചിയും നിറവും അനുസരിച്ച് വിവിധ ഗ്രേഡുകളിലായി തരംതിരിച്ചാണ് ലേലം നടത്തുന്നത്. ഇതിൽ ഏറ്റവും മികവുള്ള തേയിലയാണ് മനോഹാരി സ്പെഷ്യാലിറ്റി ഗോൾഡ് തേയില. നിറത്തിലും ഗുണത്തിലും സൌരഭ്യത്തിലും ഇതിനെ വെല്ലാൻ ആസം തേയില വിപണിയിൽ മറ്റൊന്നില്ല. അതീവ രുചികരമായ ചായയാണ് ഈ തേയില ഉപയോഗിച്ച് തയ്യാറാക്കാനാകും.

   കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 ന് മറ്റൊരു പ്രത്യേക അസം തേയില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അപ്പർ ആസാമിന്റെ ഡികോം ടീ എസ്റ്റേറ്റ് ഗോൾഡൻ ബട്ടർഫ്ലൈ തേയില 75,000 രൂപയ്ക്ക് ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ വിറ്റു.

   ജെ തോമസ് കമ്പനിയും വഴി ലേലം ചെയ്ത് ഗുവാഹത്തി ആസ്ഥാനമായുള്ള അസം ടീ ട്രേഡേഴ്സ് വാങ്ങിയ ഈ അപൂർവവും സവിശേഷവുമായ തേയിലയുടെ നിർമ്മാണത്തിൽ മൃദുവായ ഗോൾഡൻ നുറുങ്ങുകൾ മാത്രം ഉപയോഗിച്ചതുകൊണ്ടാണ് ഈ പേരിട്ടതെന്നും ബിഹാനി പറഞ്ഞു.

   ഓർത്തഡോക്സ് ഗോൾഡൻ ടീ ടിപ്പുകൾ കിലോഗ്രാമിന് 70,501 രൂപ എന്ന ഏറ്റവും ഉയർന്ന വില നേടിയപ്പോൾ ഗുവാഹത്തി ചായ ലേല കേന്ദ്രം രണ്ട് വലിയ റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതിനുമുമ്പ് ഒരു കിലോ മനോഹരി ഗോൾഡ് തേയില 50,000 രൂപയ്ക്ക് വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
   Published by:Anuraj GR
   First published:
   )}