നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Calf with Six Limbs | ആറ് കാലുകളുമായി ജനിച്ച കാളക്കിടാവിനെ ആരാധിക്കാൻ ജനക്കൂട്ടം

  Calf with Six Limbs | ആറ് കാലുകളുമായി ജനിച്ച കാളക്കിടാവിനെ ആരാധിക്കാൻ ജനക്കൂട്ടം

  വീട്ടില്‍ അഞ്ചിലധികം പശുക്കളെ കര്‍ഷക തൊഴിലാളിയായ ജയപ്രകാശ് വളര്‍ത്തുന്നുണ്ട്. ഇയാളുടെ പശുകളിലൊന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൂരിക്കുട്ടന് ജന്മം നല്‍കിയത്.

  • Share this:
   ആറ് കാലുകളുമായി ജനിച്ച കാളക്കുട്ടി (Calf) ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പുതുച്ചേരിയിലെ (Puduchery) ഒരു ഗ്രാമത്തില്‍ ജനിച്ച കാളക്കുട്ടിയ്ക്കാണ് വയറില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ അധികമായി രണ്ട് കാലുകള്‍ (Extra legs) കണ്ടത്. കാളയുടെ ഉടമയായ ജയപ്രകാശ് പുതുച്ചേരിയിലെ മണ്ണടിപ്പട്ടിലെ (Mannadipattu) വാടാനൂര്‍ ഗ്രാമവാസിയാണ്.

   വീട്ടില്‍ അഞ്ചിലധികം പശുക്കളെ കര്‍ഷക തൊഴിലാളിയായ ജയപ്രകാശ് വളര്‍ത്തുന്നുണ്ട്. ഇയാളുടെ പശുകളിലൊന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൂരിക്കുട്ടന് ജന്മം നല്‍കിയത്.

   അസാധാരണമെന്നോണം, ഈ കാളക്കുട്ടിയുടെ വയറില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് കാലുകള്‍ കൂടി കണ്ടു. ആകെ ആറ് കാലുകളുള്ള കാളക്കുട്ടിയെ കണ്ട് ജയപ്രകാശും കുടുംബവും അമ്പരന്നു. സംഭവം പുറത്തറിഞ്ഞതോടെ, ഗ്രാമവാസികളും പരിസരവാസികളും ഈ അപൂര്‍വ കാളക്കുട്ടിയെ കാണാനെത്തി. കാഴ്ച കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. ചിലര്‍ കാളയെ ആരാധിക്കാന്‍ വേണ്ടി പോലും ഗ്രാമത്തിലെത്തുന്നുണ്ട്.   സാധാരണ ഗതിയില്‍, ഇത്തരം മ്യൂട്ടേഷനുകളോടു കൂടി ജനിക്കുന്ന കാളക്കുട്ടികള്‍ സാധാരണ കാളകളുടെയത്ര കാലം ജീവിച്ചിരിക്കാന്‍ ഇടയില്ല. എന്നാല്‍ തന്റെ കാളക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ജയപ്രകാശ് പറഞ്ഞു. പോളിമെലിയ (Polymelia) എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഈ കാളക്കുട്ടിയുടേത് എന്നാണ് മൃഗഡോക്റ്റര്‍മാര്‍ പറയുന്നത്.   സമാനമായ ഒരു സംഭവം വടക്കന്‍ അയര്‍ലന്‍ഡിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ലാണ് അവിടെ ആറ് കാലുകളുമായി ഒരു കാളക്കുട്ടി ജനിച്ചു വീണത്. ചിറകുകള്‍ പോലെ തോളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അധികമായി രണ്ട് കാലുകള്‍ ഉണ്ടായിരുന്നത്. കാളക്കുഞ്ഞിന്റെ ഉടമയായ കര്‍ഷകന്‍ ഈ വിവരം അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലറിയിച്ചു. അവര്‍ കാളക്കുട്ടിയെ ഏറ്റെടുത്തു.   ശസ്ത്രക്രിയയിലൂടെ രണ്ട് കാലുകളും നീക്കം ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാലുകളിലൊന്ന് നട്ടെല്ലുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് ഉള്ളതെന്നും അതിനാല്‍ അത് നീക്കം ചെയ്യുന്നത് കുറച്ച് സങ്കീര്‍ണമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

   Viral Video | ഏഴടി പൊക്കം വിനയായി; എക്കോണമി സീറ്റിൽ ഇരിക്കാൻ കഴിയാത്ത യുവാവിന് സൗജന്യ ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി വിമാനക്കമ്പനി

   കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആസാമിലെ കച്ചാര്‍ ജില്ലയിലും വിചിത്രമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ആട് മനുഷ്യന് സമാനമായ മുഖമുള്ള ആട്ടിന്‍കുഞ്ഞിന് ജന്മം നല്‍കി. മനുഷ്യ സമാനമായ മുഖവും രണ്ട് കാലുകളോടും കൂടി ജനിച്ച ഈ ആട്ടിന്‍കുഞ്ഞിന് വാലും ഉണ്ടായിരുന്നില്ല. ആട്ടിന്‍കുഞ്ഞിന്റെ കണ്ണുകളും മൂക്കും വായയും മനുഷ്യനോട് സാമ്യമുള്ളതായിരുന്നു. ചെവി ആടിന്റേതിന് സമാനമാണ്.

   Google Map Helps Police | 20 വര്‍ഷക്കാലമായി ഒളിവിലായിരുന്ന പ്രമുഖ കുറ്റവാളി പിടിയിൽ; പോലീസിനെ തുണച്ചത് ഗൂഗിൾ മാപ്പ്

   എന്നാല്‍ ഈ ആട്ടിന്‍കുഞ്ഞിന് അധിക നേരം ജീവിക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാനിലെ സിരോഹി ജില്ലയിലും ഒരു പശു മനുഷ്യരൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പശുക്കിടാവ് മനുഷ്യനാണെന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായെങ്കിലും, പിന്നീട് പശുവിന് അനെന്‍സാലി എന്ന വൈകല്യം ബാധിച്ചതാണെന്ന് കണ്ടെത്തി.
   Published by:Jayashankar AV
   First published: