• HOME
  • »
  • NEWS
  • »
  • buzz
  • »
  • Auction|അത്യപൂർവ പവിഴ നെക്ലേസ്; ലേലത്തിൽ പോയത് 6.24 കോടി രൂപയ്ക്ക്

Auction|അത്യപൂർവ പവിഴ നെക്ലേസ്; ലേലത്തിൽ പോയത് 6.24 കോടി രൂപയ്ക്ക്

അപൂർവയിനത്തിലുള്ള പ്രകൃതിദത്തമായ പവിഴം രണ്ട് വ്യത്യസ്തമായ ഷെയ്ഡുകളിലായാണ് ഈ നെക്ലെയ്സിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

(Credits: astaguru)

(Credits: astaguru)

  • Share this:
    മുംബൈയിൽ ലേലത്തിന് വെച്ച അത്യപൂർവ പവിഴ നെക്ലേസ് (Pearl Necklace) 6.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. അസ്തഗുരു (AstaGuru) എന്ന ലേലക്കമ്പനിയാണ് നെക്ലേസ് ലേലത്തിന് വെച്ചിരുന്നത്. അസ്തഗുരുവിന്റെ കീഴിലുള്ള ഹെയർലൂം ജൂവലറി ആൻറ് ടൈംപീസസിന്റെ ശേഖരത്തിലുള്ളതായിരുന്നു ഈ പവിഴ നെക്ലേസ്. വിലപിടിപ്പുള്ള പ്രകൃതിദത്തമായ പവിഴം കൊണ്ടാണ് ഈ ആഭരണം നിർമ്മിച്ചിട്ടുള്ളത്. കടൽവെള്ളത്തിൽ നിന്ന് ലഭിച്ച അപൂർവയിനത്തിലുള്ള പ്രകൃതിദത്തമായ പവിഴം രണ്ട് വ്യത്യസ്തമായ ഷെയ്ഡുകളിലായാണ് ഈ നെക്ലെയ്സിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

    ക്രിസ്റ്റൽ ഡിസ്കുകൾ കൊണ്ട് ഇടകലർന്ന മൂന്ന് വരിയിലായാണ് പവിഴം കോ‍ർത്ത് വെച്ചിരിക്കുന്നത്. ഇത് കൂടാതെ പഴക്കമുള്ള വജ്രവും ചേർത്ത് സ്വർണ്ണ ക്ലാപ്പിലായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. അതിമനോഹരമായ രൂപകൽപ്പനയും അപൂർവ പവിഴവും കൂടാതെ മറ്റ് പ്രത്യേകതകളും ഈ ആഭരണത്തിനുണ്ട്. വലിപ്പവും ഭാരവുമാണ് ഈ ആഭരണത്തെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പവിഴത്തിന് 2485.73 chau/ 181 pcs ഭാരമുണ്ട്. ഡയമണ്ട് ക്ലാസ്പ്പിൻെറ ഭാരം ഏകദേശം 5.70/37 pcs ആണ്.

    പവിഴത്തിൻെറ വലിപ്പമാവട്ടെ 5.25 മില്ലിമീറ്റർ മുതൽ 15.60 മില്ലിമീറ്റർ വരെ വ്യാസമുള്ളതാണെന്നും ലേലക്കമ്പനി വ്യക്തമാക്കുന്നു. മൂന്ന് വരികളിലായുള്ള പവിഴങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ട്. മധ്യത്തിലുള്ള വരിയിലെ പവിഴങ്ങളും ആദ്യത്തെയും മൂന്നാമത്തെ വരിയിലെയും പവിഴവും വ്യത്യസ്തമായിട്ടുള്ളവയാണ്.

    Also Read-എട്ടു വർഷം മുൻപ് നഷ്‌ടപ്പെട്ട ബൈക്ക് ഓടിക്കുന്നത് പോലീസുകാർ! ഒടുവിൽ ഉടമ കണ്ടെത്തിയതിങ്ങനെ

    ഇത്തരത്തിലുള്ള മറ്റൊരു അപൂ‍ർവ പവിഴ നെക്ലെയ‍്‍സും അസ്തഗുരുവിൻെറ ലേലത്തിൽ വിറ്റ് പോയിട്ടുണ്ട്. 1.48 കോടി രൂപയ്ക്കാണ് ആഭരണം വിറ്റത്. അഞ്ച് വരികളിലായി പവിഴങ്ങൾ കോ‍ർത്ത് വെച്ചിട്ടുള്ള മാലയാണിത്. 619.50 chau/448 pcs ഭാരമുള്ള മനോഹരമായ പ്രകൃതിദത്ത പവിഴമുത്തുകളുടെ അഞ്ച് നിരകളാണ് ഈ ആഭരണത്തിലുള്ളത്. ഒരുപോലെയുള്ള 453 പ്രകൃതിദത്ത പവിഴമുത്തുകളാണ് രണ്ടാമത്തെ നെക്ലെയ്സിൽ ഉള്ളത്. സ്വർണവും വജ്രവുമൊക്കെ ഈ ആഭരണത്തിലും ആവശ്യത്തിന് ചേർത്തിട്ടുണ്ട്. വജ്ര ക്ലാസ്പ്പുകളിലായാണ് മനോഹരമായ നെക്ലെയ‍്‍സ് ഘടിപ്പിച്ചിരിക്കുന്നത്.

    മനുഷ്യന് വളരെയേറ പ്രിയമുള്ള പ്രകൃതിദത്തമായ നിധികളിൽ ഒന്നാണ് പവിഴമുത്തുകൾ. ഭംഗി തന്നെയാണ് ഇതിൻെറ വലിയ ആക‍‍ർഷണം. പവിഴം കൊണ്ടുണ്ടാക്കിയ അപൂ‍ർവ ആഭരണങ്ങൾ എത്ര വിലകൊടുത്തും ലേലത്തിൽ വാങ്ങാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ട്. അതൊരു വലിയ നിധിയായാണ് പലരും സൂക്ഷിച്ച് വെക്കുന്നത്.

    ചില പ്രത്യേക തരം കടല്‍കക്കകള്‍ക്കുളളിലുണ്ടാകുന്ന ചെറിയതും ഉറപ്പുള്ളതും വൃത്താകൃതിയിലുളളതുമായ വസ്‌തുവാണ് പവിഴം. മുത്തുച്ചിപ്പികളിൽ നിന്നും കടൽകക്കകളിൽ നിന്നും ഇവയെ ലഭിക്കും. പവിഴമുത്തുകളുടെ അപൂ‍ർവതയും എണ്ണത്തിലുള്ള കുറവും കാരണമാണ് വിപണിയിൽ ഇതിന് വില കുത്തനെ ഉയരുന്നത്. ഇവ വളരെ എളുപ്പത്തിൽ ലഭിക്കുകയില്ല. പ്രകൃതിദത്തമായ പവിഴത്തിന് വില കൂടുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചിലപ്പോൾ അതിൻെറ ആകൃതിയും തിളക്കവുമായിരിക്കാം വ്യത്യസ്തമാക്കുന്നത്. ഏത് തരത്തിലുള്ള പവിഴമാണെന്നതും നിറവും ഭംഗിയുമെല്ലാം അതിന്റെ മൂല്യം കൂട്ടുന്നു. ഗുണനിലവാരവും വലിപ്പവും കണക്കിലെടുത്തും പവിഴം പലവിലയിൽ വിപണിയിൽ ലഭ്യമാവാറുണ്ട്.
    Published by:Naseeba TC
    First published: