നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹൈദരാബാദ് ഓഫീസിൽ തീപിടുത്തത്തിന് കാരണക്കാരൻ എലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നഷ്ടം ഒരു കോടി

  ഹൈദരാബാദ് ഓഫീസിൽ തീപിടുത്തത്തിന് കാരണക്കാരൻ എലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നഷ്ടം ഒരു കോടി

  ഫെബ്രുവരി എട്ടിനാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് കാറുകളാണ് കത്തി നശിച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്.

  cctv

  cctv

  • Share this:
   എവിടെയും കാണുന്ന ജീവിയാണ് എലികൾ. വീട്ടിലും ഓഫീസുകളിലും കടകളിലുമൊക്കെ ഈ കുഞ്ഞൻ ജീവകളെ കാണാറുണ്ട്. പലപ്പോഴും എലികളെ നമ്മൾ നിസാരക്കാരന്മാരായാണ് കരുതുന്നത്. എന്നാൽ ഈ എലികൾ അത്ര നിസാരക്കാരല്ല.

   എലികൾ കാരണം കോടികളുടെ നഷ്ടം ഉണ്ടായാലോ? ഹൈദരാബാദിലെ ഒരു ഓഫീസിലുണ്ടായ തീപിടുത്തത്തിന് കാരണക്കാരനായത് എലിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യഥാര്‍ഥപ്രതിയെ കുറിച്ച് പുറം ലോകം അറിയുന്നത്.

   ഈ വർഷം ഫെബ്രുവരിയിലാണ് ഹൈദരാബാദ് മുഷീരാബാദിലെ മിത്ര മോട്ടോഴ്സ് എന്ന കാർ സർവീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. മാരുതി നെക്സ കാറുകളുടെ വിൽപ്പനയും സേവനങ്ങളുമാണ് ഇവിടെ പ്രധാനമായും ചെയ്തിരുന്നത്. ഫെബ്രുവരി എട്ടിനാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് കാറുകളാണ് കത്തി നശിച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്.

   സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമകൾ ആറുമാസത്തോളം അറസ്റ്റിലായിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന വിലയിരുത്തലിൽ കേസ് അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവത്തിലെ യഥാർഥപ്രതി എലിയാണെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നു.   അടുത്തിടെ ഓഫീസിലെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ഒരു എലിയാണ് വലിയ തീപിടുത്തത്തിന് കാരണക്കാരനായതെന്ന് കണ്ടെത്തിയിരിക്കുന്നത്.
   ട്രൂത്ത് ലാബ്സ് എന്ന സ്വകാര്യ ഫോറൻസിക് ഏജൻസി പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ തീപിടിത്തത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

   ഫെബ്രുവരി ഏഴിന് രാവിലെ ഓഫീസിൽ ഒരു പൂജ നടന്നിരുന്നു. അതിൽ ഒരു വിളക്ക് കത്തിച്ചിരുന്നു. മുറിയിൽ കാറ്റൊന്നും ഉണ്ടാകാത്തതിനാൽ വിളക്ക് അണഞ്ഞിരുന്നില്ല. രാത്രിയും ഇത് കത്തിയിരുന്നു. രാത്രി എല്ലാവരും പോയപ്പോൾ ഒരു എലി ഓഫീസിൽ പ്രവേശിച്ചു. എലിയുടെ വായിൽ കത്തുന്ന എന്തോ ഒന്ന് ദൃശ്യങ്ങശളിൽ കാണാം. ഇത് വിളക്കിലെ കത്തുന്ന തിരിയാണെന്നാണ് കരുതുന്നത്.   ഈ തിരി വയറുകൾക്ക് സമീപം എലി കൊണ്ടിട്ടതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി ഇത് തീപിടിത്തത്തിലേക്ക് നയിക്കുകയായിരുന്നു.
   Published by:Gowthamy GG
   First published:
   )}