• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | സ്‌പെയിനിലെ അന്‍ഡലൂസ്യ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി; രക്ഷനേടാന്‍ പരക്കംപാഞ്ഞ് അംഗങ്ങള്‍

Viral Video | സ്‌പെയിനിലെ അന്‍ഡലൂസ്യ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി; രക്ഷനേടാന്‍ പരക്കംപാഞ്ഞ് അംഗങ്ങള്‍

സ്പീക്കര്‍ മാര്‍ത്ത ബോസ്‌ക്വേറ്റ് എലിയെ കണ്ടതും ഞെട്ടി നിലവിളിച്ചു

(Credits: Reuters

(Credits: Reuters

  • Share this:
    പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കുന്നത് സാധരണയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി വന്നാല്‍ എന്തു സംഭവിക്കും. ഇത്തരത്തിലൊരു രസകരമായ സംഭവമാണ് കഴിഞ്ഞ ദിവസം സ്‌പെയിനിലെ പ്രവിശ്യയായ അന്‍ഡലൂസ്യയുടെ പാര്‍ലമെന്റില്‍ നടന്നത്.

    സഭ ചേരുന്നതിനിടെയായിരുന്നു എലി എത്തിയത്. സെനറ്ററെ തെരഞ്ഞെടുക്കുന്നതിനായി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തായ്യറെടുക്കുമ്പോഴായിരുന്നു എലിയുടെ കടന്നുവരവ്. സഭയില്‍ സംസാരിച്ചുകൊണ്ടിരുന്ന സ്പീക്കറാണ് എലിയെ കണ്ടത്.

    സ്പീക്കര്‍ മാര്‍ത്ത ബോസ്‌ക്വേറ്റ് എലിയെ കണ്ടതും ഞെട്ടി നിലവിളിച്ചു. പിന്നീട് അവിടെ നടന്നത് എലിയില്‍ നിന്ന് രക്ഷ നേടുന്നതിനായി അംഗങ്ങളുടെ പരക്കം പാച്ചിലായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഘര്‍ഷഭരിതമായി രംഗങ്ങളായിരുന്നു അരങ്ങേറിയത്.


    എലിയില്‍ നിന്ന് രക്ഷപെടുന്നതിനായി പല അംഗങ്ങളും മേശയുടെ മുകളിലും കസേരകള്‍ക്ക് മുകളിലും കയറി. ചിലരാണ് സഭയുടെ പുറത്തേക്ക് ഓടി. അതേസമയം എലി പിടികൂടുന്നതിനായി ചിലരെയും വിഡിയോയില്‍ കാണാം. ഏതായാലും സഭ ബഹളത്തില്‍ മുങ്ങിയതോടെ തല്‍ക്കലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.





    എന്നാല്‍ വൈസ് പ്രസിഡന്റ് യുവാന്‍ മെറിന്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിനെ പോര്‍ക്കളമാക്കിയ വിരുതനെ പിടികൂടി. പിന്നീട് സഭ വീണ്ടും ചേരുകയും സെനറ്ററെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുനഃരാരംഭിക്കുകയും ചെയ്തു. ഏതയാലും സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങളെ സഭയ്ക്കും ചുറ്റും ഓടിച്ച എലി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: