• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ratan Tata | ബോഡി ഗാര്‍ഡുകളില്ല; നാനോ കാറില്‍ താജ്‌ഹോട്ടലിലെത്തി രത്തന്‍ ടാറ്റ

Ratan Tata | ബോഡി ഗാര്‍ഡുകളില്ല; നാനോ കാറില്‍ താജ്‌ഹോട്ടലിലെത്തി രത്തന്‍ ടാറ്റ

ഏകദേശം 20 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ അദ്ദേഹത്തെ പ്രശംസിച്ചും രംഗത്തെത്തി.

  • Share this:
    സമ്പത്തിനേക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനായ വ്യവസായികളില്‍ ഒരാളാണ് ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ (ratan tata). 84കാരനായ ഈ വ്യവസായി വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ലളിതമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ടാറ്റയുടെ കുഞ്ഞന്‍ വാഹനമായ നാനോ കാറില്‍ (nano car) താജ് ഹോട്ടലിലേക്ക് (taj hotel) യാത്ര ചെയ്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ കൈയടി നേടിയിരിക്കുന്നത്.

    വൈറല്‍ ഭയാനി (viral bhayani) എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബോഡി ഗാര്‍ഡുകളൊന്നും ഇല്ലാതെയാണ് അദ്ദേഹത്തിന്റെ യാത്ര എന്നതും ശ്രദ്ധേയമാണ്. പകരം അദ്ദേഹത്തിന്റെ സഹായിയും സുഹൃത്തുമായ ശാന്തനു നായിഡു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നായിഡുവാണ് കാര്‍ ഓടിക്കുന്നത്. തൊട്ടടുത്ത സീറ്റില്‍ ടാറ്റയും ഇരിക്കുന്നുണ്ട്.

    ഏകദേശം 20 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ അദ്ദേഹത്തെ പ്രശംസിച്ചും രംഗത്തെത്തി. '' ആര്‍ക്കും രത്തന്‍ ടാറ്റയെപ്പോലെ ആകാന്‍ കഴിയില്ല'', എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. മനുഷ്യത്വം നിറഞ്ഞ മനുഷ്യന്‍ എന്നായിരുന്നു മറ്റൊരു കമന്റ്. രത്തന്‍ ടാറ്റ വെറുമൊരു പേരല്ല, ഒരു ബ്രാന്‍ഡാണ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

    ഒരിക്കല്‍ വിമാനയാത്രയ്ക്കായി ഇക്കണോമി ക്ലാസില്‍ സീറ്റ് ബുക്ക് ചെയ്തും അദ്ദേഹം ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച് ടാറ്റ എപ്പോഴും ബോധവാനാണ്. ഈ തിരിച്ചറിവുകൊണ്ടാണ് അദ്ദേഹം നാനോ കാര്‍ അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയ വാഹനമാണ് ടാറ്റ നാനോ. 2008ലാണ് വാഹനം പുറത്തിറങ്ങിയത്.

    അടുത്തിടെ, രത്തന്‍ ടാറ്റ തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായ ശന്തനു നായിഡുവിനൊപ്പം പ്രത്യേകമായി നിര്‍മ്മിച്ച ഒരു ഇലക്ട്രിക് നാനോയുടെ അടുത്ത് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ കാര്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി നിര്‍മ്മിച്ചത് ടാറ്റ മോട്ടോഴ്‌സ് അല്ലെന്ന് മാത്രം. പൂനെ ആസ്ഥാനമായുള്ള ഇലക്ട്ര ഇവി എന്ന ഇലക്ട്രിക് വെഹിക്കിള്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡാണ് ഈ പ്രത്യേക നാനോ ഇവി നിര്‍മ്മിച്ചത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്ര ഇവി എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. EV പവര്‍ട്രെയിന്‍ സൊല്യൂഷനുകളും സിസ്റ്റങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഇലക്ട്ര ഇവി. ഏഷ്യന്‍ വിപണികള്‍ക്കായി ലക്ഷ്യമിട്ട ഇവി പവര്‍ട്രെയിന്‍ സൊല്യൂഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആഗോള ഇലക്ട്രിക് മൊബിലിറ്റി ദാതാക്കള്‍ക്കുവേണ്ടിയും ഇലക്ട്ര ഇവി പ്രവര്‍ത്തിക്കുന്നു.

    2018ല്‍ ടാറ്റ മോട്ടോഴ്സ് നാനോയുടെ ഉല്‍പ്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ ടാറ്റ മോട്ടോഴ്സില്‍ നിന്ന് തികച്ചും ഉജ്ജ്വലമായ ആശയമാണ് നാനോ EV എന്ന് പറയാം.
    Published by:Jayashankar Av
    First published: