• HOME
  • »
  • NEWS
  • »
  • buzz
  • »
  • RATAN TATA CLARIFIES ON THE FAKE NEWS LINK ADHAAR WITH ALCOHOL SALE

'മദ്യ വിൽപനയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല'; വ്യാജ പ്രസ്താവനവയ്‌ക്കെതിരെ രത്തൻ ടാറ്റ

മദ്യവിൽപനയെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രത്തൻ ടാറ്റ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം നൽകിയത്.

Ratan Tata, Credits: Twitter

Ratan Tata, Credits: Twitter

  • Share this:
    മദ്യവിൽപനയ്ക്കുള്ള നിർദേശമെന്ന നിലയിൽ തന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന സ്ഥിരീകരണം നൽകി പ്രശസ്ത വ്യവസായി രത്തൻ ടാറ്റ സ്വയം രംഗത്ത്. മദ്യവിൽപനയെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രത്തൻ ടാറ്റ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം നൽകിയത്.

    'മദ്യ വിൽപനയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം, മദ്യം വാങ്ങുന്നവർക്കു സർക്കാരിന്റെ സബ്സിഡി ഭക്ഷ്യധാന്യങ്ങൾ നൽകരുത്. മദ്യം വാങ്ങാൻ ശേഷിയുള്ളവർക്കു തീർച്ചയായും അവർക്ക് വേണ്ടുന്ന ആഹാരവും വാങ്ങാൻ സാധിക്കും. ഇത്തരത്തിലുള്ള ആളുകൾക്ക് നമ്മൾ ഭക്ഷണം സൗജന്യമായി നൽകിയാൽ അവർ അവരുടെ കയ്യിലുള്ള കാശ് വെച്ച് മദ്യം വാങ്ങും’ എന്നായിരുന്നു രത്തൻ ടാറ്റ പറഞ്ഞു എന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചത്. ഇതേ തുടർന്നായിരുന്നു രത്തൻ ടാറ്റ സംഭവത്തിന്മേൽ സ്ഥിരീകരണവുമായി വന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഈ വ്യാജ വാർത്തയുടെ ചിത്രം ചേർത്ത ശേഷം. 'ഇത് ഞാൻ പറഞ്ഞതല്ല, നന്ദി' എന്നാണ് അദ്ദേഹം കുറിച്ചത്.



    ഈ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണെന്നത് ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മനസിലാകും. രത്തൻ ടാറ്റ പറഞ്ഞുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയിൽ വന്നിരിക്കുന്ന അദ്ദേഹത്തിന്റെ പേരിൽ അക്ഷര പിശകുണ്ട്. 'Ratan Tata' എന്നാണ് അദ്ദേഹത്തിന്റെ പേരിലെ സ്പെല്ലിങ്. എന്നാൽ ഈ വാർത്തയിൽ ഈ സ്പെല്ലിങ്ങിന് പകരം 'Rathan Tata' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

    Also read- കോവിഡ് 19 വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേരള പൊലീസ്

    അതേസമയം, ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖനായ രത്തൻ ടാറ്റയെ വ്യാജമായി ഉദ്ധരിക്കപ്പെടുന്നത് ഇതാദ്യമല്ല. കോവിഡ് മഹാമാരിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിയും എന്ന തരത്തിലുള്ള പ്രസ്താവന കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ ഔദ്യോഗിക ചാനലുകളിലൂടെ പറയും’ എന്നായിരുന്നു ഇതിനെതിരെ അദ്ദേഹം വ്യക്തമാക്കിയത്.

    Also read- ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

    സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യ സംഭവമല്ല. പ്രമുഖ വ്യക്തികളുടെ പേരിൽ പല വ്യാജ അക്കൗണ്ടുകളും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതിനെതിരെ ശ്രദ്ധ പുലർത്തേണ്ടത് ഉപയോക്താക്കളുടെ കടമയാണ്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പലപ്പോഴും വലിയ വാർത്തയാവാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇത്തരം വ്യാജന്മാർക്കെതിരെ ശ്രദ്ധ പുലർത്തി ഈ നവമാധ്യമങ്ങളുടെ ഉപയോഗം വിവേകപൂർവം നടത്താൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.

    Summary

    Ratan Tata, clarifies on the fake news, 'Link Liquor sale to Adhaar'
    Published by:Naveen
    First published:
    )}