ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ആളാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും പോസ്റ്റുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്. വളരെ ഉന്നത സ്ഥാനത്തിരിക്കുന്ന രത്തൻ ടാറ്റ മറ്റുള്ളവരോട് എളിമയാർന്ന പെരുമാറ്റങ്ങളിലൂടെയപം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഈയടുത്തും അദ്ദേഹത്തിന്റെ എളിമയാർന്ന പെരുമാറ്റവും കരുതലും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കണ്ടിൽ പത്ത് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷത്തിൽ രത്തൻ ടാറ്റ ഒരു പോസ്റ്റിട്ടിരുന്നു. 'എന്റെ ഈ പേജിലെ ആളുകളുടെ എണ്ണം ഒരു നാഴികകല്ലായിരിക്കുകയാണ്.. ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്യുന്ന സമയത്ത് ഇത്രയും നല്ലൊരു ഓൺലൈൻ കുടുംബം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. അതിന് ഞാൻ നന്ദി പറയുന്നു.. നിങ്ങളോടൊപ്പം ചേരാനും നിങ്ങളിൽ നിന്ന് പഠിക്കാനും സാധിക്കുന്നത് അത്യന്തം ആവേശകരമാണ്.. ഈ ഓൺലൈൻ കുടുംബത്തോടൊപ്പമുള്ള എന്റെ യാത്ര ഇനിയും നീളട്ടെയെന്ന് പ്രത്യാശിക്കുന്നു..' എന്നായിരുന്നു സ്വന്തം ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചത്.
ഇതിന് താഴെ ഒരു പെൺകുട്ടിയുടെ കമന്റെ് ശക്തമായ വിമർശനങ്ങൾക്കാണ് വഴി വച്ചത്. ഹൃദയാകൃതിയിലുള്ള ഇമോജിക്കൊപ്പം 'അഭിനന്ദനങ്ങൾ ഛോട്ടു' എന്നായിരുന്നു പെൺകുട്ടി കുറിച്ചത്. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം നെറ്റിസൺസ് രംഗത്തെത്തി. ബഹുമാനമില്ലാത്ത നാണം കെട്ട കമന്റ് ആയിപ്പോയി എന്നായിരുന്നു വിമർശനം.. താൻ പ്രിയത്തോടെയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും എല്ലാവർക്കും മാതൃകയായ രത്തൻ ടാറ്റയപ്പോലെ ഒരാളെ സ്നേഹം കൊണ്ട് തനിക്ക് എന്തു വേണമെങ്കിലും വിളിക്കാം എന്ന് പെൺകുട്ടിയും പ്രതികരിച്ചു.
പക്ഷെ തുടർന്നും വിമർശനം അതിരുവിട്ടതോടെ രത്തൻ ടാറ്റ തന്നെ പെൺകുട്ടിയുടെ രക്ഷയ്ക്കെത്തി. 'നമ്മള്‍ എല്ലാവരിലും ഒരു കുട്ടി ഉണ്ട് എന്ന് പ്രതികരിച്ച അദ്ദേഹം ആ പെൺകുട്ടിയോട് ബഹുമാനത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു... ഈ കമൻറ് അധികം വൈകാതെ തന്നെ വൈറലാവുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Instagram