നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Taj Hotel കനത്തമഴയത്ത് തെരുവുനായ്ക്കും കുടയില്‍ ഇടം നല്‍കി ഹോട്ടൽ ജീവനക്കാരന്‍; അഭിനന്ദനങ്ങളുമായി രത്തന്‍ ടാറ്റ

  Taj Hotel കനത്തമഴയത്ത് തെരുവുനായ്ക്കും കുടയില്‍ ഇടം നല്‍കി ഹോട്ടൽ ജീവനക്കാരന്‍; അഭിനന്ദനങ്ങളുമായി രത്തന്‍ ടാറ്റ

  മുംബൈയിലെ താജ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ മഴക്കാലത്ത് തന്റെ കുടയില്‍ ഒരു തെരുവ് നായ്ക്കും കൂടി ഇടം കൊടുത്തതിന് ഇന്റര്‍നെറ്റ് ലോകം അഭിനന്ദിച്ച് എത്തിയത്

  • Share this:
   മഴക്കാലത്ത് മനുഷ്യര്‍ക്ക് മാത്രമല്ല അഭയം വേണ്ടത്. തെരുവിലുള്ള മൃഗങ്ങള്‍ക്കും ഒരിടം ആവശ്യമാണ്. അതുകൊണ്ടാണ്, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മുംബൈയിലെ താജ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ മഴക്കാലത്ത് തന്റെ കുടയില്‍ ഒരു തെരുവ് നായ്ക്കും കൂടി ഇടം കൊടുത്തതിന് ഇന്റര്‍നെറ്റ് ലോകം അഭിനന്ദിച്ച് എത്തിയത്. താജ് ജീവനക്കാരന്റെ ഈ നല്ല പ്രവൃത്തി, ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം ആ വൈറല്‍ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു ജീവനക്കാരനെ അഭിനന്ദിക്കുകയും ചെയ്തു.

   രത്തന്‍ ടാറ്റ ഒരു ഹൃദയ ഇമോജി നല്‍കി ചിത്രം പങ്കുവെച്ച് കുറിച്ചതിങ്ങനെയാണ്, ''ഈ മഴക്കാലത്ത് തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കും ആശ്വാസം പങ്കിടുന്നു. ഈ താജ് ജീവനക്കാരന്‍ തന്റെ കുടയില്‍, തെരുവ് മൃഗങ്ങളുമായി പങ്കിടാന്‍ ദയാലുവായിരുന്നു. മുംബൈയിലെ തിരക്കേറിയ തിരക്കുകളില്‍ ഹൃദയസ്പര്‍ശിയായ ഒരു നിമിഷം. അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ഇതുപോലുള്ള കാര്യങ്ങള്‍ വളരെ ആശ്വാസങ്ങളാണ്.''

   ജീവനക്കാരന്റെ ദയയില്‍, നെറ്റിസണ്‍മാരില്‍ വളരെയധികം മതിപ്പുളവാക്കുകയും ടാറ്റയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അയാളോടുള്ള പ്രശംസകള്‍ നിറയ്ക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ ആഗോള ആസ്ഥാനമായ ബോംബെ ഹൗസ് ഇപ്പോള്‍ തെരുവ് നായ്ക്കള്‍ക്കായി ഒരു കളിസ്ഥലം സൃഷ്ടിച്ചിട്ടുണ്ട്. ആ സ്ഥലത്ത് ആ നായ്ക്കള്‍ക്കായി കളിപ്പാട്ടങ്ങളും ഭക്ഷണവും വെള്ളവും ഒരുക്കിയിട്ടുണ്ട്.

   ദീപാവലി സമയത്ത് ടാറ്റ രണ്ട് നായ്ക്കളോടൊപ്പമുള്ള ഒരു ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതില്‍ ഗോവയെ (ഒരു നായ) ''സുഹൃത്ത്'' എന്ന് വിശേഷിപ്പിക്കുകയും, അതിനെ എല്ലാ ദിവസവും തന്റെ ഓഫീസില്‍ നിന്ന് വരുമ്പോള്‍ കണ്ടുമുട്ടാന്‍ കാത്തിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അന്ന് കുറിച്ചിരുന്നു.

   നായ്ക്കളോടുള്ള അനുകമ്പ കാരണം ചിലര്‍ക്ക് തങ്ങളുടെ സ്വപ്ന ജോലി നേടാനും രത്തന്‍ ടാറ്റ വഴി കഴിഞ്ഞിരുന്നു. തെരുവ് നായ്ക്കളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി നായ്ക്കള്‍ക്കായി റിഫ്‌ളക്ടറുകളുള്ള കോളറുകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന്‍ ഒരു ആശയം അവതരിപ്പിച്ചിരുന്നു. ഇത് അദ്ദേഹത്തിന് ടാറ്റ ഗ്രൂപ്പില്‍ ജോലി നേടികൊടുത്തു.

   പ്രചോദനാത്മകമായ ശാന്തനു നായിഡുവിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2014 -ല്‍ ശാന്തനു നായിഡു, ഒരു തെരുവുനായയുടെ മരണത്തിന് ദൃക്സാക്ഷിയായി. ഇത് തെരുവുനായ്ക്കള്‍ക്ക് റിഫ്‌ളക്ടറുകള്‍ ഉപയോഗിച്ച് കോളറുകള്‍ നിര്‍മ്മിക്കാനുള്ള ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ മുളപൊട്ടിയത്. ബിരുദത്തിന് ശേഷം 2014 ല്‍ തന്നെ ശാന്തനു ടാറ്റ ഗ്രൂപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങി.

   കൊല്‍ക്കത്ത പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ചിത്രവും താജ് ജീവനക്കാരന്റെ നടപടിയ്ക്ക് സമാനമായ ഒന്നായിരുന്നു. ഹൃദയ സ്പര്‍ശിയായ ആ ചിത്രത്തില്‍ നഗരത്തിലെ കനത്ത മഴയില്‍ ഒരു തരുണ്‍ കുമാര്‍ മണ്ഡല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നീലയും വെള്ളയും കലര്‍ന്ന നിറത്തോട് കൂടിയ ഒരു വലിയ കുട ചൂടി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ്. എന്നാല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പോലീസുകാരന്റെ കുടക്കീഴില്‍, മഴയില്‍ നിന്ന് അഭയം തേടി എത്തിയ ചില തെരുവ് നായ്ക്കളാണ്.

   ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. പോലീസുകാരന്റെ ജോലി തടസ്സപ്പെടുത്താതെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ട് നായ്ക്കള്‍ നിശബ്ദമായി അദ്ദേഹത്തിന് കൂട്ടിരുന്നു. അദ്ദേഹത്തിനൊപ്പം മൂന്ന് നായ്ക്കളുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസിലുള്ള 7 പോയിന്റ് ക്രോസിംഗിലായിരുന്നു സംഭവം. ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ ആണ് തരുണ്‍ കുമാര്‍ മണ്ഡല്‍.
   Published by:Karthika M
   First published:
   )}