• HOME
  • »
  • NEWS
  • »
  • buzz
  • »
  • പിടിച്ചെടുത്ത 581 കിലോ ഹാഷിഷ് എലി തിന്നെന്ന് പൊലീസ്; തെളിവ് ഹാജരാക്കണമെന്ന് കോടതി

പിടിച്ചെടുത്ത 581 കിലോ ഹാഷിഷ് എലി തിന്നെന്ന് പൊലീസ്; തെളിവ് ഹാജരാക്കണമെന്ന് കോടതി

കുറച്ച് മാത്രം ഹാഷിഷാണ് എലികൾ ബാക്കി വച്ചത്. ബാക്കിയെല്ലാം അകത്താക്കിയെന്ന് പൊലീസ്

  • Share this:

581 കിലോ ഹാഷിഷ് എലി തിന്നു തീർത്തെന്ന് പൊലീസ് കോടതിയിൽ. 2018ൽ ഉത്തർപ്രദേശിലെ ഷെർഗഡ് ഹൈവേ പോലീസ് ഉദ്യോഗസ്ഥരാണ് 386 കിലോ, 195 കിലോ വീതം രണ്ട് കേസുകളിലായി ഹാഷിഷ് പിടികൂടിയത്. പിടികൂടിയ ഹാഷിഷ് സീൽ ചെയ്ത പാക്കറ്റുകളിലാക്കി കോടതിയിൽ സമർപ്പിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി സഞ്ജയ് ചൗധരി പൊലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഹാഷിഷ് എലികൾ തിന്നു തീർത്തെന്നും അതിനാൽ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്നുമായിരുന്നു പൊലീസ് നൽകിയ മറുപടി.

പോലീസ് പറയുന്നതിങ്ങനെ, കേസിൽ വാദം കേൾക്കുന്നതിനിടെ പിടികൂടിയ ഹാഷിഷ് സീൽ ചെയ്ത പാക്കറ്റുകളിലാക്കി കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് എലികൾ തിന്നു തീർത്തെന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഇതോടെ എലികൾ ഹാഷിഷ് നശിപ്പിച്ചതിന് തെളിവ് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശവും നൽകി.

‘ലഹരിക്കടിമകളായ’ എലികൾ

‘ലഹരിക്കടിമകളായ’ എലികളാണ് ലോക്കൽ പോലീസിന് തലവേദനയായി മാറിയത്. കേസിൽ വാദം കേൾക്കുന്നതിനിടെ പിടികൂടിയ ഹാഷിഷിനെക്കുറിച്ച് കോടതി പോലീസിനോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്റ്റോർ റൂമിലെ എലിശല്യം എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ നിസ്സഹായരായിരുന്നു പൊലീസ്. പൊലീസിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കോടതി എലി ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പോലീസിന് നിർദേശം നൽകി. നവംബർ 26നകം കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ഹാജരാക്കാനുംകോടതി പോലീസിനോട് ആവശ്യപ്പെട്ടു.

Also Read- കർണാടക കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ കറിവെച്ചു കഴിച്ചു; ബൽത്തങ്ങാടിയിൽ അച്ഛനും മകനും ദാരുണാന്ത്യംയിൽ വിഷ കൂൺ കഴിച്ച് അച്ഛനും മകനും ദാരുണാന്ത്യം

നിസ്സഹായരായി പോലീസ്

സ്റ്റോർ റൂമിൽ എലികൾക്ക് കടന്നു ചെല്ലാത്ത ഒരു സ്ഥലവുമില്ലെന്ന് പോലീസ് കോടതിയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. കുറച്ച് മാത്രം ഹാഷിഷാണ് എലികൾ ബാക്കി വച്ചത്. ബാക്കിയെല്ലാം അവ അകത്താക്കിയതായും പോലീസ് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്റ്റോർ റൂമിലെ എലിശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. ഈ കേസിന്റെ അടുത്ത വാദം നവംബർ 26നാണ്.

നേരത്തെ രാജസ്ഥാൻ പോലീസ് (Rajasthan Police) ഇത്തരത്തിൽ ഒരു വിചിത്രവാദവുമായി കോടതിയെ സമീപിച്ചിരു. കൊലപാതകക്കേസിൽ പ്രതിയെ കുടുക്കുന്നതിനായി പോലീസ് ശേഖരിച്ച തെളിവുകൾ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൾ എടുത്ത് കൊണ്ടുപോയി എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാൻ പോലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായത്. ഒരു യുവാവിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജെയ്പൂരിലെ കീഴ്ക്കോടതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പോലീസ് കോടതിയെ അറിയിച്ചത്.

Published by:Naseeba TC
First published: