സമ്പാദ്യം മുഴുവൻ എലി കരണ്ട ഞെട്ടലിലാണ് തെലങ്കാനയിലെ മഹാബുബാബാദിലെ പച്ചക്കറി വ്യാപരി. അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയാണ് എലി കരണ്ടത്. വയറു വേദനയ്ക്കുള്ള ശസ്ത്രിക്രിയയ്ക്കു വേണ്ടിയാണ് റെഡ്യ നായ്ക് പണം സ്വരൂപിച്ചിരുന്നത്.
500 രൂപയുടെ നോട്ടുകളാണ് കോട്ടൺ തുണിയിൽ പൊതിഞ്ഞ് നായിക് അലമാരയിൽ സൂക്ഷിച്ചിരുന്നത്. പച്ചക്കറി വിറ്റ് കിട്ടിയ പണമാണ് സൂക്ഷിച്ചിരുന്നതെന്ന് നായിക് പറയുന്നു. അലമാരയിൽ സൂക്ഷിച്ച ബാഗ് എടുത്തപ്പോഴാണ് 500 രൂപയുടെ നോട്ടുകളെല്ലാം തുണ്ടം തുണ്ടമാക്കി മുറിച്ചിരിക്കുന്നതാണ് കണ്ടതെന്ന് നായിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എലി കരണ്ട പണവുമായി സ്ഥലത്തെ നിരവധി ബാങ്കുകളിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും നായിക് പറയുന്നു. കീറിയ നോട്ടുകൾ മാറ്റി പുതിയ നോട്ടുകൾ നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ സമീപിച്ച എല്ലാ ബാങ്കുകളും ആവശ്യം നിരാകരിച്ചുവെന്ന് നായിക് പറഞ്ഞു.
കേടുപറ്റിയ നോട്ടുകൾ മാറ്റി പുതിയ കറൻസികൾ നൽകണമെന്ന് ബാങ്കുകൾക്ക് ആർബിഐയുടെ നിർദേശമുണ്ടെങ്കിലും എലി കരണ്ട നോട്ടുകളെകുറിച്ച് നിർദേശത്തിൽ പറയുന്നില്ല. തന്റെ അവസ്ഥ വിശദമാക്കി റിസർവ് ബാങ്കിനെ തന്നെ സമീപിക്കാനാണ് നായിക്കിന് ബാങ്കുകളിൽ നിന്ന് ലഭിച്ച നിർദേശം.
You may also like:‘ദ്രാവിഡ ഉത്ക്കല ബംഗ'; ദേശീയഗാനത്തിനിടെ ക്യാമറ രാഹുൽ ദ്രാവിഡിനു നേരെ തിരിച്ചു, ചർച്ചയാക്കി സോഷ്യൽ മീഡിയകടുത്ത വയറുവേദനയെ തുടർന്ന് നിരവധി ആശുപത്രികളിൽ നായിക് സമീപിച്ചിരുന്നു. വിദഗ്ധ പരിശോധനയിൽ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടെത്തി. ഇത് നീക്കം ചെയ്യാൻ ശസ്ത്രിക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനുവേണ്ടിയാണ് നായിക് പണം സ്വരൂപിച്ചിരുന്നത്. നാല് ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവാകുക. സമ്പാദിച്ച പണം മുഴുവൻ എലി കരണ്ടതോടെ നായിക്കിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു.
You may also like:EURO 2020: കില്ലെനി ബുകായോ സാക്കയെ ഫൗൾ ചെയ്യുന്ന ചിത്രം ടാറ്റൂ ചെയ്ത് ഇറ്റലി ആരാധകൻഇതോടെ സഹായത്തിന് ആദിവാസി-വനിതാ-ശിശുക്ഷേമ മന്ത്രി സത്യാവതി റാത്തോഡ് രംഗത്തെത്തി. നായിക്കിന്റെ ചികിത്സയ്ക്കായി ധനസഹായം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.
കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്കുമേലെ ബുള്‍ഡോസര്‍ കയറ്റി ആസാം മുഖ്യമന്ത്രിലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റി ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച രണ്ടിടങ്ങളിലായി മയക്ക് മരുന്ന് കൂട്ടിയിട്ട് കത്തിച്ചിരുന്നു.
അധികാരമേറ്റതിന് പിന്നാലെ മയക്കു മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് ശര്‍മ. നാഗോണില്‍ നടന്ന പരിപാടിയിലായിരുന്നു ലഹരി വസ്തുക്കളുടെ മുകളിലൂടെ മുഖ്യമന്ത്രി ബുള്‍ഡോസര്‍ ഓടിച്ച് മദ്യക്കുപ്പികളടക്കം നശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടിയുടെ ലഹരി വസ്തുക്കളാണ്. ഇതുവരെ 900ത്തിലധികം കേസുകളും 1500ലധികം ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.