• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'രാവണൻ ലോകത്തിലെ ആദ്യ വൈമാനികൻ'; 5000 വർഷം മുൻപുള്ള 'രാവണപ്പറക്കൽ' പഠിക്കാൻ ശ്രീലങ്കൻ സർക്കാർ

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇക്കാര്യം തെളിയിക്കുമെന്ന് ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി വൈസ് ചെയർമാൻ

news18
Updated: August 1, 2019, 10:17 AM IST
'രാവണൻ ലോകത്തിലെ ആദ്യ വൈമാനികൻ'; 5000 വർഷം മുൻപുള്ള 'രാവണപ്പറക്കൽ' പഠിക്കാൻ ശ്രീലങ്കൻ സർക്കാർ
News 18
news18
Updated: August 1, 2019, 10:17 AM IST
ഡി പി സതീഷ്

ബംഗളൂരു: ലോകത്തിലെ ആദ്യ വൈമാനികൻ രാവണനാണെന്നും 5000 വർഷം മുൻപ് അദ്ദേഹം വിമാനം പറത്തിയിരുന്നുവെന്നും ശ്രീലങ്കൻ സർക്കാരും വിശ്വസിക്കുന്നു. അവിശ്വസിക്കാൻ വരട്ടെ, ആധുനിക വിമാനങ്ങളും സാങ്കേതിക വിദ്യകളുമുണ്ടാകുന്നതിന് മുൻപുള്ള രാവണന്റെ പറക്കലും അതിനുപയോഗിച്ച രീതികളും പഠിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനം ഉപയോഗിച്ച് ആദ്യം പറന്നത് രാവണനാണെന്നുള്ള വസ്തുതക്ക് ആധാരമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് അതോറിറ്റി വൈസ് ചെയർമാൻ ശശി ദണതുംഗെ അവകാശപ്പെടുന്നത്. കൊളംബോയിൽ നിന്ന് ടെലിഫോണിൽ ന്യൂസ് 18നോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'രാവണ രാജാവ് അസാമാന്യ പ്രതിഭാശാലിയായിരുന്നു. വൈമാനികനായ അദ്ദേഹമാണ് ആദ്യമായി പറന്നത്. സാങ്കൽപിക കഥയല്ല, ഇതാണ് വസ്തുത. ഇക്കാര്യത്തിൽ വിശദമായ ഗവേഷണം അനിവാര്യമാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഞങ്ങൾ ഇക്കാര്യം തെളിയിക്കും'- ശശി ദണതുംഗെ പറയുന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം ബന്ദാരനായകെ സ്ഥിതി ചെയ്യുന്ന കതുനായകെയിൽ ബുധനാഴ്ച വ്യോമയാന വിദഗ്ധരുടെ നേതൃത്വത്തിൽ വലിയ സമ്മേളനം നടന്നിരുന്നു. ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരുമടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീലങ്കയിൽ നിന്ന് 5000 വർഷം മുൻപ് ഇന്ത്യയിലേക്കും തിരിച്ചും രാവണൻ പറന്നിരുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

രാവണൻ ‌ഇന്ത്യയിലേക്കും തിരിച്ചും പറന്നുവെന്ന് പറയുമ്പോഴും ശ്രീരാമന്റെ പത്നി സീതയെ തട്ടിക്കൊണ്ടുവന്നുവെന്നത് അവർ നിഷേധിക്കുന്നു. അത് ഇന്ത്യൻ ഭാഗത്ത് നിന്നുള്ള വ്യാഖ്യാനമാണെന്നാണ് ശ്രീലങ്കൻ വാദം. രാവണനോടുള്ള പ്രത്യേക താൽപര്യം സമീപകാലത്തായി ശ്രീലങ്കയിൽ വർധിച്ചുവരികയാണ്. അടുത്തിടെ 'രാവണ' എന്ന പേരിലുള്ള ഉപഗ്രഹം ശ്രീലങ്ക ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ശ്രീലങ്കയുടെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. രാവണൻ ദയാലുവായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നുവെന്ന് വിശ്വസിക്കുന്ന ധാരാളംപേർ ശ്രീലങ്കയിലുണ്ട്. അവിടെ മാത്രമല്ല, പല ഇന്ത്യൻ കൃതികളിലും രാവണനെ മഹാനായ ബ്രാഹ്മണനായും പണ്ഡിത ശ്രേഷ്ഠനായും വിവരിക്കുന്നുണ്ട്.

First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...