• HOME
  • »
  • NEWS
  • »
  • buzz
  • »
  • മൊബൈൽ ഫോൺകൊണ്ടും രാവണക്കോലം കത്തിക്കാം; 'നൂതന' മാർഗവുമായി യുപി വിദ്യാർത്ഥികൾ

മൊബൈൽ ഫോൺകൊണ്ടും രാവണക്കോലം കത്തിക്കാം; 'നൂതന' മാർഗവുമായി യുപി വിദ്യാർത്ഥികൾ

രണ്ടോ മൂന്നോ അടി ഉയരമുള്ള രാവണന്റെ പ്രതിമയ്ക്ക് ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിമിഷങ്ങൾക്കുള്ളിലാണ് അവർ തീകൊടുക്കുന്നത്.

  • Share this:
ഉത്തർപ്രദേശ്: രാജ്യത്തിൻറെ പല ഭാഗത്ത് ദസറ ഗംഭീരമായി ആഘോഷിച്ചു. ഗോരഖ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് (ഐടിഎം) ബി.ടെക് വിദ്യാർത്ഥികൾ ദസറയോടനുബന്ധിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് രാവണന്റെ കോലം കത്തിക്കുന്ന ഒരു മാർഗം കണ്ടെത്തി. സാങ്കേതികമായ പല കണ്ടുപിടുത്തങ്ങൾക്കും നമ്മളെയെല്ലാം അത്ഭുതപ്പെടുത്താനുള്ള കഴിവുണ്ട്. ഈ കണ്ടെത്തലും അത്തരത്തിലൊന്നായിരുന്നു. ഒരു കൂട്ടം വിദ്യാർത്ഥികളും അവരുടെ പ്രൊഫസർമാരും ഉൾപ്പെട്ട ഈ കണ്ടെത്തലിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ യാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വഴി ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. രണ്ടോ മൂന്നോ അടി ഉയരമുള്ള രാവണന്റെ പ്രതിമയ്ക്ക് ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിമിഷങ്ങൾക്കുള്ളിലാണ് അവർ തീകൊടുക്കുന്നത്.

ഒരു വിദ്യാർത്ഥി മൊബൈൽ ഫോണിലെ ബട്ടൺ അമർത്തുമ്പോൾ, പശ്ചാത്തലത്തിൽ ഒരു വലിയ ശബ്ദം കേൾക്കുന്നു. ഇത് കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രതിമയെ പുക പൊതിയുന്നു:



അപ്‌ലോഡ് ചെയ്‌തതിന് ശേഷം വീഡിയോ വൈറലാകുകയും 40K വ്യൂസ് നേടുകയും ചെയ്തു. “വളരെ നല്ലതും മറ്റുള്ളവർക്ക് പ്രചോദനവുമാണ്,” ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. എല്ലാ വർഷവും ഹിന്ദു കലണ്ടറിലെ അശ്വിൻ മാസത്തിലെ പത്താം ദിവസമാണ് ദസറ ആഘോഷിക്കുന്നത്. ദശ (പത്ത്), ഹര (പരാജയം) എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണ് ദസറ എന്ന പേര് ഉത്ഭവിച്ചത്. ഈ ദിവസമാണ് ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയത്. 20 ദിവസങ്ങൾക്ക് ശേഷം വരുന്ന ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ തുടക്കം കൂടിയാണ് ദസറ.

Also read : തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? അറിയേണ്ട കാര്യങ്ങൾ

ദസറയിലെ ആചാരങ്ങളിൽ പ്രധാനമായി രാമലീല എന്ന് വിളിക്കപ്പെടുന്ന ശ്രീരാമന്റെ ജീവിതകഥയുടെ നാടകാവതരണം ആളുകൾ നടത്തുന്നു. ഉത്സവത്തിന്റെ രാത്രിയിൽ, രാവണന്റെ കൂറ്റൻ ഡമ്മികളിൽ പടക്കം നിറച്ച് തുറന്ന മൈതാനത്ത് തീയിടുന്നു.

ചിലപ്പോൾ ലങ്കരാജാവിനൊപ്പം മേഘനാഥന്റെയും കുംഭകരന്റെയും പ്രതിമകളും കത്തിക്കുന്നു. മറുവശത്ത്, ഗുജറാത്തിൽ ആളുകൾ പ്രശസ്ത നാടോടി നൃത്തമായ ഗർബ നടത്തി ഉത്സവം ആഘോഷിക്കുന്നു. നവരാത്രിയിലും ദസറയിലും അവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും അവസരങ്ങൾ പൂർണ്ണമായും ആസ്വദിക്കുകയും ചെയ്യുന്നു.
Published by:Amal Surendran
First published: