നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോ

  Viral Video | തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോ

  തണുപ്പത്ത് മരക്കൊമ്പിലിരുന്ന് തീകായുന്ന കാക്കയെ അടുത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിയുന്ന ദൃശ്യമാണ് വീഡിയോയില്‍ കാണുന്നത്

  • Share this:
   പല തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാവുന്നത്. ഇപ്പോഴിതാ ഒരു കാക്കയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തണുപ്പുള്ള പ്രദേശത്ത് തണുത്തു മരവിച്ചിരിക്കുന്ന ഒരു കാക്കയെ കമ്പിളി (blanket ) പുതപ്പിക്കുന്ന യുവാവിന്റെ ദൃശ്യമാണിത്.

   തണുപ്പത്ത് മരക്കൊമ്പിലിരുന്ന് തീകായുന്ന കാക്കയെ അടുത്തുണ്ടായിരുന്ന യുവാവ് കമ്പിളിപ്പുതപ്പുകൊണ്ട് പൊതിയുന്ന ദൃശ്യമാണ് വീഡിയോയില്‍ കാണുന്നത്. പുതപ്പിക്കുമ്പോള്‍ കാക്ക അനങ്ങാതിരിക്കുന്നതും വീഡിയോയില്‍ കാണാം.   തണുപ്പില്‍ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു കാക്കയ്ക്ക് രക്ഷകനായാണ് യുവാവ് വന്നത്. ബിറ്റെങ്കബീഡെന്‍ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. യുവാവിന്റെ ഉള്ളിലെ സഹജീവി സ്‌നേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. വീഡിയോ ഇതുവരെ 36 ലക്ഷത്തോളം പേരാണ് കണ്ടത്.
   Published by:Karthika M
   First published: