നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • യാത്ര അച്ഛൻ പറത്തുന്ന വിമാനത്തിലെന്ന് അറിഞ്ഞ കൊച്ചുകുട്ടിയുടെ പ്രതികരണം വൈറൽ

    യാത്ര അച്ഛൻ പറത്തുന്ന വിമാനത്തിലെന്ന് അറിഞ്ഞ കൊച്ചുകുട്ടിയുടെ പ്രതികരണം വൈറൽ

    അപ്രതീക്ഷിതമായി വിമാനത്തിൽ അച്ഛനെ കണ്ട മകൾ. അതും പൈലറ്റിന്റെ വേഷത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണം അത്ഭുതമാണെന്ന് വീഡിയോയില്‍ കാണാം.

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: പൈലറ്റായ അച്ഛൻ പറത്തിയ വിമാനത്തില്‍ യാത്ര ചെയ്ത കുട്ടിയുടെ അനുഭവം പറയുന്ന വീഡിയോ വൈറലാകുന്നു. ഷനായ മോട്ടിഹാര്‍ എന്ന കൊച്ചുകുട്ടിയുടെ വീഡിയോ ആണ് കാണുന്നവരെ വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്നത്. വിമാനത്തില്‍ വച്ച് അപ്രതീക്ഷിതമായി പൈലറ്റ് വേഷത്തില്‍ അച്ഛനെ കാണുന്ന സര്‍പ്രൈസാണ് വീഡിയോയിലെ ഹൈലൈറ്റ് ഭാഗം.

      അപ്രതീക്ഷിതമായി വിമാനത്തിൽ അച്ഛനെ കണ്ട മകൾ. അതും പൈലറ്റിന്റെ വേഷത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണം അത്ഭുതമാണെന്ന് വീഡിയോയില്‍ കാണാം. ഷനായ മോട്ടിഹാർ എന്ന പേരില്‍ കുട്ടിയുടെ പേരിലുള്ള അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. കോക്ക്പിറ്റിന്റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. അച്ഛൻ തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതും വിഡിയോയിൽ കാണാം.




      'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ്പ ഡൽഹിയിലേക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല വിമാന യാത്രയാണിത്... ലവ് യു പപ്പ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്.

      കഴിഞ്ഞ മൂന്ന് വർഷമായി ഭക്ഷിക്കുന്നത് പച്ചമാംസം; വിചിത്ര ഭക്ഷണരീതിയുമായി ഒരു മനുഷ്യൻ

      പച്ചയിറച്ചി വേവിക്കാതെ കഴിക്കുന്നതിനെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലങ്കില്‍ അങ്ങനെ കഴിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? മുഖം ചുളിക്കുന്നതിന് മുന്‍പ് ഈ അമേരിക്കക്കാരനെക്കുറിച്ച് ഒന്നറിയു. അമേരിക്കയിലെ നെബ്രസ്‌കയില്‍ നിന്നുള്ള ഈ യുവാവ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇറച്ചി പച്ചയായാണ് ഭക്ഷിക്കുന്നത്. 39കാരനായ വെസ്റ്റണ്‍ റോവ് പറയുന്നത്, ഈ ഭക്ഷണശൈലി തന്റെ ഊര്‍ജ നിലകൾ മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ടെന്നാണ്. കൂടാതെ ഈ ആഹാര രീതി മൂലം തനിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇതു വരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

      “99 ശതമാനം ഫാം ഫ്രഷായിട്ടുള്ള പച്ചയിറച്ചിയാണ് ഞാന്‍ കഴിക്കുന്നത്. എന്റെയീ ഭക്ഷണരീതി മൂലം ഒരിക്കല്‍ പോലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ മറ്റ് അസുഖങ്ങള്‍ പിടിപെടുകയോ ചെയ്തിട്ടില്ല. ഞാന്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇനി കഴിക്കുകയുമില്ല. കന്നുകാലികളെയും മറ്റും വളര്‍ത്തുന്ന പ്രാദേശിക കച്ചവടക്കാരില്‍ നിന്നും എന്റെ സുഹൃത്തുക്കളില്‍ നിന്നും എനിക്ക് ആവശ്യത്തിനുള്ള മാംസവും പച്ചയായ പാല്‍ ഉത്പന്നങ്ങളും ലഭിക്കാറുണ്ട്. കൂടാതെ എന്റെ പൂന്തോട്ടത്തില്‍ ഞാന്‍ പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുമുണ്ട്.”, വെസ്റ്റണ്‍ പറയുന്നതായി ഡെയിലി മെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

      “പോഷാകാഹാരത്തിന്റെയും ശാരീരിക ഫിറ്റ്‌നസ്സിന്റെയും ലോകത്തിലേക്ക് ഞാന്‍ 20ആം വയസ്സില്‍ എത്തിയതാണ്. എന്നാല്‍ വൈകാതെതന്നെ എന്റെ ഭക്ഷണരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചര്‍മ്മത്തെ ബാധിക്കുന്ന എക്‌സീമ, തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ഫോഗ്, ഊര്‍ജം നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയായിരുന്നു ഇത്. എന്റെ 35ആം വയസ്സുവരെ മാംസഭക്ഷണമായിരുന്നു ഞാന്‍ കഴിച്ചിരുന്നത്. അന്നുവരെ ഞാന്‍ വേവിച്ച മാംസം മാത്രമേ കണ്ടിട്ടുമുണ്ടായിരുന്നുള്ളു.", എങ്ങനെയാണ് തന്റെയീ അസാധാരണമായ ഭക്ഷണരീതിയിലേക്ക് എത്തിയതെന്ന ചോദ്യത്തിന് വെസ്റ്റണ്‍ ഡെയിലി മെയിലിന് ഉത്തരം നൽകി.

      തന്റെ ഭക്ഷണ ക്രമത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്, തന്റെ ഉച്ചഭക്ഷണമാണ് ഇപ്പോൾ തന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്നാണ്. വെസ്റ്റൺ ഒരു പൗണ്ട് സംസ്കരിക്കാത്ത ഇറച്ചി, അര പൗണ്ട് ഉപ്പ് ചേർക്കാത്ത വെണ്ണയും മൂന്നോ നാലോ വേവിക്കാത്ത മുട്ടകളും ചേർത്ത് ഭക്ഷിക്കും. ഒരു കഷ്ണം പഴവും ഇതിലേക്ക് ചേർക്കും. അത്താഴത്തിന്, വെസ്റ്റൺ ഇതേ ഭക്ഷണത്തിനൊപ്പം വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് കഴിക്കും.

      എന്നിരുന്നാലും, വേവിക്കാത്ത ഇറച്ചി സാൽമൊണെല്ല അണുബാധയ്ക്ക് കാരണമായേക്കാം. "ഞാൻ നൂറുകണക്കിന് പൗണ്ട് അസംസ്കൃത കോഴിയിറച്ചി കഴിച്ചിട്ടുണ്ട്, എന്നാൽ ഒരിക്കൽ പോലും എനിക്ക് ഇതുമൂലം ഒരു അസുഖം വന്നിട്ടില്ല. അസംസ്കൃത മാംസത്തിൽ ബാക്ടീരിയകളുടെ സ്വാഭാവിക സന്തുലിതാവസ്ഥ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, അത് നമ്മുടെ ശരീരവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.”, അണുബാധയെക്കുറിച്ചുള്ള ചോദ്യത്തിന് വെസ്റ്റണിന്റെ ഉത്തരം ഇങ്ങനെ.
      Published by:Rajesh V
      First published:
      )}