നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • താക്കോൽ എടുക്കാൻ മറന്നു; സ്പൈഡർമാൻ അപ്പാർട്ട്മെന്റിൽ എത്താൻ 12 നിലകൾ കയറിയത് ചിലന്തിയേപ്പോലെ

  താക്കോൽ എടുക്കാൻ മറന്നു; സ്പൈഡർമാൻ അപ്പാർട്ട്മെന്റിൽ എത്താൻ 12 നിലകൾ കയറിയത് ചിലന്തിയേപ്പോലെ

  സംഭവത്തിന്റെ വൈറൽ ക്ലിപ്പ് ടിക്ടോക്കിന് സമാനമായ ചൈനീസ് സൈറ്റായ ഡൗയിനിൽ ആളുകൾ പങ്കുവച്ചു.

  • Share this:
   സാഹചര്യമാണല്ലോ മനുഷ്യനെ നായകനും വില്ലനുമൊക്കെയാക്കിത്തീര്‍ക്കുന്നത്. 12 നിലകളുള്ള ഒരു റെസിഡൻഷ്യൽ ബിൽഡിംഗില്‍ വലിഞ്ഞു കയറിയ ഒരു മധ്യവയസ്കൻ തന്റെ അവിശ്വസനീയമായ ‘സ്പൈഡർമാൻ’ അഭ്യാസം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ താരപരിവേഷമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.

   തെക്കുകിഴക്കൻ ചൈനയിലെ ഡോങ്‌ഗ്വാൻ നഗരത്തിലെ ഒരു കെട്ടിടത്തിന്റെ 14-ാം നിലയിലാണ്‌ അമ്പതിലധികം വയസ്സുപ്രായം വരുന്ന ഈ വ്യക്തി താമസിക്കുന്നത്. അപ്പാർട്ട്മെന്റിനുള്ളിൽ താക്കോൽ വച്ചു മറന്ന അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ്‌ അക്കാര്യം തിരിച്ചറിഞ്ഞതെന്ന് ദി ഡെയ്ലി ന്യൂസ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

   സംഭവത്തിന്റെ വൈറൽ ക്ലിപ്പ് ടിക്ടോക്കിന് സമാനമായ ചൈനീസ് സൈറ്റായ ഡൗയിനിൽ ആളുകൾ പങ്കുവച്ചു. പ്രസ്തുത വീഡിയോയിൽ, ആ മനുഷ്യൻ 14ാം നിലയിലെ തന്റെ അപ്പാർട്ട്മെന്റിലേക്ക് കയറാൻ ഉയരമുള്ള ആ റെസിഡൻഷ്യൽ കെട്ടിടത്തിന് പുറത്തെ ഡ്രെയിനേജ് പൈപ്പിൽ പറ്റിപ്പിടിക്കുകയും മുകളിലേക്ക് സ്വയം വലിഞ്ഞു കയറുകയും ചെയ്യുന്നത് കാണാം.

   ഇങ്ങനെ രണ്ടാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് ആ മനുഷ്യൻ പതിനാലാം നിലയിലെ ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറുന്നു. വീണ്ടും തന്റെ ഫ്ലാറ്റിനുള്ളിൽ കയറുന്നതിനായി അദ്ദേഹം ഫ്ലാറ്റിന്റെ ബാൽക്കണിയില്‍ നിന്നും റെയിലിംഗിലേക്ക് ചാടുന്നു.

   ഏതെങ്കിലും ഉപകരണമോ മറ്റ് യാതൊരുവിധ സഹായമോ കൂടാതെയാണ് ഈ വ്യക്തി ഈ സ്റ്റണ്ട് നടത്തിയതെന്നാണ്‌ തൊട്ടടുത്തുള്ള കെട്ടിടത്തിലുള്ള അയൽവാസികളും അവകാശപ്പെട്ടത്. "അദ്ദേഹം രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിൽ നിന്ന് കയറാന്‍ ആരംഭിച്ചു, തുടർന്ന് 14ാം നില വരെ കയറിപ്പറ്റി. ഈ മുഴുവൻ സമയവും അദ്ദേഹം പൈപ്പിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു," തൊട്ടടുത്ത കെട്ടിടത്തിൽതാമസിക്കുന്ന ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു,

   വൈറൽ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ചില കാഴ്ചക്കാർ ആ മനുഷ്യനെ "ഒരു ബോധവുമില്ലാത്ത വ്യക്തി" എന്ന് വിളിച്ച് ആക്ഷേപിക്കുന്നുമുണ്ട്. അയാള്‍ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.

   "നിങ്ങൾക്ക് വാതിൽ തുറക്കാൻ ഒരു ആശാരിയെ വിളിക്കാൻ എത്രയാണ് ചിലവാകുക?" എന്ന് ചോദിച്ചുകൊണ്ട് ഒരാൾ ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. ഇദ്ദേഹം തുടര്‍ന്നു പറയുന്നു, " ഇതിന്‌ നൂറുകണക്കിന് പൗണ്ടുകളാവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ” ഒരാള്‍ ഇദ്ദേഹത്തെ "യഥാർത്ഥ ജീവിതത്തിലെ സ്പൈഡർമാൻ"എന്ന് വിളിച്ച് അനുമോദിക്കുകയുണ്ടായി. ഏതായാലും വലിയ ചർച്ചക്കാണ് വീഡിയോ വഴിവച്ചെതെന്നതിൽ തർക്കമില്ല.

   Also read- 'ആ വലിയ വീട്ടിൽ അവൻ ഒറ്റക്കായിരുന്നു': ബോറടി മാറ്റാന്‍ നീന്തല്‍ക്കുളത്തില്‍ കളിച്ച് മറിഞ്ഞ് നായ്ക്കുട്ടി

   രണ്ടാഴ്ച മുമ്പ്, തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ ഹോട്ടലിന്റെ ഏഴാം നിലയിലെ ജനാലയില്‍ നിന്ന് ചാടിയ ഒരു ബ്രിട്ടീഷ് പൗരന്‌ വളരെ ഗുരുതരമായ പരിക്കുകളേല്‍ക്കുകയുണ്ടായി. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം മറ്റൊരു മുറിയിലേക്ക് കയറാൻ ജനലിലൂടെ ചാടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്.
   Published by:Naveen
   First published: