നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘മറക്കാനുള്ള അവകാശം’; തന്നെ കുറിച്ചുള്ള വാർത്തകൾ ഗൂഗിളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് റിയാലിറ്റി ഷോ താരം

  ‘മറക്കാനുള്ള അവകാശം’; തന്നെ കുറിച്ചുള്ള വാർത്തകൾ ഗൂഗിളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് റിയാലിറ്റി ഷോ താരം

  2009 ലെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കേസിനെ തുടർന്നും, 2013 ലെ മുംബൈയിലെ കഫേയിൽ ഉണ്ടായ തർക്കത്തെ തുടർന്നും കൗശിക് നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു

  Ashutosh Kaushik

  Ashutosh Kaushik

  • Share this:
   തന്നെ കുറിച്ചുള്ള മുൻകാലങ്ങളിലെ വാർത്തകളും, ലേഖനങ്ങളും, വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാറിനും ഗൂഗിളിനും നിർദ്ദേശം നൽകണം എന്ന ആവശ്യവുമായി ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്പ്രശസ്ത റിയാലിറ്റി ഷോ താരം അശുതോഷ് കൗശിക്. റോഡീസ് 5.0, ബിഗ് ബോസ് (2008) എന്നീ ഷോകളിലെ വിജയിയായ കൗശിക് താൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചുവെന്നും എന്നാൽ തന്നെ കുറിച്ചുള്ള പോസ്റ്റുകളും, വീഡിയോകളും മാനസികമായി ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

   2009 ലെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കേസിനെ തുടർന്നും, 2013 ലെ മുംബൈയിലെ കഫേയിൽ ഉണ്ടായ തർക്കത്തെ തുടർന്നും കൗശിക് നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. തന്റെ മുൻകാല ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ വിസ്‌മയോല്‍പാദനിന് ഉപയോഗിക്കുന്നു എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

   ഇന്റർനെറ്റിൽ നിന്ന് തന്നെ കുറിച്ച് പരാമാർശിക്കുന്ന ഭാഗങ്ങൾ ‘മറക്കാനുള്ള അവകാശ’ത്തിൽപ്പെടുമെന്നും ഇത് സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് കൗശിക് പറയുന്നത്. വ്യായാഴ്ചയാണ് കൗശിക് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്.

   Also Read-‘അഞ്ചുപേർ കൊല്ലപ്പെട്ടു’: ക്രൈം ഷോ ഹരമായ മൂന്നാം ക്ലാസുകാരി പോലീസിനെ ഫോണിലൂടെ കബളിപ്പിച്ചതിങ്ങനെ

   കൗശികിന്റെ പരാതിയെ തുടർന്ന് ജസ്റ്റിസ് രേഖ പള്ളി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം, ഗൂഗിൾ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റർ എന്നിവക്ക് നോട്ടീസയച്ചു. പ്രസ്തുത വിഷയത്തിൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളോട് കോടതി പ്രതികരണം തേടിയിരിക്കുകയാണ്.

   2009 ൽ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിയെലെടുത്തതിനെ കുറിച്ചുള്ള വാർത്തകൾ നീക്കം ചെയ്യണമെന്നാണ് പ്രധാനമായും അദ്ദേഹത്തിന്റെ ആവശ്യം.

   2007 ലെ എംടിവി ഹീറോ ഹോണ്ട റോഡീസ് 5.0, 2008 ലെ ബിഗ് ബോസ് സീസൺ 2 എന്നീ റിയിലിറ്റി ഷോകളിലെ വിജയിയായ അശുതോഷ് താൻ കോടതിയെ സമീപിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിക്കുന്നതിങ്ങനെയാണ്, “എന്നെ കുറിച്ചുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ന്യൂസ് സൈറ്റുകളെയും ചാനലുകളെയും ഞാൻ സമീപിച്ചിരുന്നു… ചില ചാനലുകൾ അവ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പലരും ഇപ്പോഴും അവ നീക്കം ചെയ്യാൻ കൂട്ടാക്കുന്നില്ല. നിയമപരമായി നീങ്ങുക എന്നത് മാത്രമാണ് എനിക്ക് മുന്നിലുള്ള വഴി," കൗശിക് ഇടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

   Also Read-വരന്റെ കൂട്ടുകാർ നൽകിയ സമ്മാനം വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറൽ

   “എനിക്ക് മുൻപ് ഒരു അബദ്ധം പറ്റി. അതിനുള്ള വില ഞാൻ നൽകി. ചെയ്ത തെറ്റിനുള്ള ശിക്ഷയും ഞാൻ അനുഭവിച്ചു. എന്നാൽ വ്യക്തിപരമായി അതിപ്പോഴും എന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു. വീഡിയോ കാണുന്ന ആളുകൾ ഞാനിപ്പോഴും അത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിക്കും. എന്റെ അമ്മക്ക് എന്നേക്കാൾ വിഷമമുണ്ട്. ഞാൻ കാരണം എന്റെ കുടുംബം വിഷമിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്," അശുതോഷ് കൂട്ടിച്ചേർത്തു.
   Published by:Jayesh Krishnan
   First published:
   )}