• HOME
  • »
  • NEWS
  • »
  • buzz
  • »
  • Hotels | എന്തുകൊണ്ടാണ് ഹോട്ടലുകൾ പ്രഭാതഭക്ഷണം മാത്രം കോംപ്ലിമെന്ററി ആയി നൽകുന്നത്?; കാരണങ്ങൾ പലത്

Hotels | എന്തുകൊണ്ടാണ് ഹോട്ടലുകൾ പ്രഭാതഭക്ഷണം മാത്രം കോംപ്ലിമെന്ററി ആയി നൽകുന്നത്?; കാരണങ്ങൾ പലത്

മിക്ക ഹോട്ടലുകളും കോംപ്ലിമെൻററി ലഞ്ചോ ഡിന്നറോ നൽകാറില്ല എന്തുകൊണ്ട്?

  • Last Updated :
  • Share this:
    പഴയ കാലത്ത് ആളുകൾ ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവരായിരുന്നു. പരമാവധി യാത്രകൾ (Travel) കുറയ്ക്കാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. ഇന്നത്തെപ്പോലെ വാഹനങ്ങളും റോഡ്, റെയിൽ, വിമാന സൗകര്യങ്ങളും കുറവായിരുന്നതാണ് അതിന് ഒരു കാരണം. എന്നാൽ ഇന്ന് യാത്രകൾ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. വലിയ ദൂരങ്ങൾ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. പലരും അതിനായുള്ള പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കി യാത്ര പോവുകയും ചെയ്യുന്നു.

    സ്ഥലങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ യാത്ര ചെയ്യുന്നവരുണ്ട്. സംസ്കാര വൈവിധ്യത്തെക്കുറിച്ച് പഠിക്കാൻ യാത്ര ചെയ്യുന്നവരുണ്ട്. വീഡിയോകളും വ്ലോഗും ചെയ്യാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നവരും ഇക്കാലത്തുണ്ട്. മനുഷ്യനോട് യാത്രകളോടുള്ള പ്രിയം കാലം മുന്നോട്ട് പോവുന്തോറും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്.

    യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് ഹോട്ടലുകളിലും വില്ലകളിലുമൊക്കെ താമസിക്കേണ്ടതായും വരും. ഹോട്ടലുകൾ കോംപ്ലിമെൻററി ആയി നിങ്ങൾക്ക് ബ്രേക് ഫാസ്റ്റ് ഓഫർ ചെയ്യുകയും ചെയ്യും. എന്നാൽ മിക്ക ഹോട്ടലുകളും കോംപ്ലിമെൻററി ലഞ്ചോ ഡിന്നറോ നൽകാറില്ല. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ?

    Also Read-ബെഡ്ഷീറ്റുകള്‍ മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ? പ്രതിരോധശേഷിയുമായുള്ള ബന്ധമെന്ത്?

    ഇന്ത്യ ഭക്ഷണപ്രിയരുടെ നാടാണ്. ഹോട്ടലുകളുടെ ഈ രീതിക്ക് പിന്നിൽ ഭക്ഷണത്തോടുള്ള ആളുകളുടെ താൽപര്യം തന്നെയാണ് ഉള്ളത്. കോംപ്ലിമെൻററി ബ്രേക്ക്ഫാസ്റ്റ് ഉള്ള ഹോട്ടലുകളിൽ താമസിക്കാൻ ആളുകൾ ഇഷ്ടപ്പെടാറുണ്ട്. ഹോട്ടൽ ജീവനക്കാരാവട്ടെ ഏറ്റവും മികച്ച പ്രാതൽ ഒരുക്കാൻ നന്നായി ശ്രദ്ധിക്കുകയും ചെയ്യും. കോപ്ലിമെൻററി ആയി ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടാലും വീണ്ടും അവിടെ റൂം എടുക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ആളുകൾ താൽപ്പര്യപ്പെടും. ഇത്തരത്തിൽ ഹോട്ടൽ ബിസിനസുകാരുടെ തന്ത്രം കൂടിയാണ് ഈ കോംപ്ലിമെൻററി ബ്രേക്ക്ഫാസ്റ്റ്.

    Also Read-എഴുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച 33 കാരി; എല്ലായിടത്തും സൗജന്യ താമസം; ആ രഹസ്യമറിയാം

    വീണ്ടും ഹോട്ടൽ ബുക്ക് ചെയ്താൽ സ്വാഭാവികമായും ബിസിനസ് വർധിക്കും. നല്ല സർവീസ് ആണെങ്കിൽ മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യും. മറ്റൊരു ഘടകവുംകൂടി ഇതിന് പിന്നിലുണ്ട്. യാത്രികർക്ക് സൗകര്യപ്രദമായി പ്രഭാതഭക്ഷണം കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. ചിലർക്ക് നേരത്തെ ഭക്ഷണം വേണ്ടിവരും. താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഇറങ്ങി മറ്റൊരു സ്ഥലം കണ്ടെത്തി പ്രാതൽ കഴിക്കുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ ഒരു സ്ഥലത്തെത്തിയാൽ നല്ല ഹോട്ടലുകൾ കണ്ടുപിടിക്കുകയെന്നത് എളുപ്പമല്ല. രാവിലെ നേരത്തെ തന്നെ എല്ലാം തുറക്കണമെന്നുമില്ല. അതിനാൽ സൗജന്യമായി ഭക്ഷണം ലഭിക്കുമെങ്കിൽ അത് തന്നെയാവും സഞ്ചാരികൾക്ക് സുഖപ്രദം.

    ജോലിസംബന്ധമായ യാത്രയായാലും വിനോദ യാത്രയായാലും രാവിലെ ഭക്ഷണം കഴിക്കാതെ യാത്ര മുന്നോട്ട് പോവുന്നത് സുഖകരമായിരിക്കില്ല. അതിനാൽ ഹോട്ടലിൽ മുറിയെടുക്കുന്നവരിൽ മിക്കവരും കോംപ്ലിമെൻററി ബ്രേക്ക്ഫാസ്റ്റ് ഉണ്ടോയെന്ന് ഉറപ്പ് വരുത്താറുണ്ട്. ഹോട്ടലുകളുടെ കാഴ്ച്പ്പാടിൽ കോംപ്ലിമെൻററി ബ്രേക്ക്ഫാസ്റ്റ് നൽകുകയെന്നത് ലാഭം കൂട്ടുന്നതിനുള്ള നിരവധി മാർഗ്ഗങ്ങളിൽ ഒന്ന് മാത്രമാണ്. ഫുഡ് ആൻറ് ബീവറേജസ് സെക്ഷൻ വഴിയും ഹോട്ടലുകൾ വലിയൊരു പങ്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. രാവിലെ നല്ല ഭക്ഷണം ലഭിച്ചാൽ ഇതേ ഹോട്ടലിൽ നിന്ന് ഉച്ചയ്ക്കും രാത്രിയും പണംകൊടുത്ത് വീണ്ടും കഴിക്കുന്നവരും ഉണ്ടാകും.
    Published by:Naseeba TC
    First published: