നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Toothpaste Coffee | ടൂത്ത് പേസ്റ്റും കാപ്പിപൊടിയും ചേർത്ത് മിൽക്ക് ഷേക്ക്; അലങ്കാരത്തിന് അൽപ്പം പെപ്പർമിന്റും

  Toothpaste Coffee | ടൂത്ത് പേസ്റ്റും കാപ്പിപൊടിയും ചേർത്ത് മിൽക്ക് ഷേക്ക്; അലങ്കാരത്തിന് അൽപ്പം പെപ്പർമിന്റും

  ടൂത്ത് പേസ്റ്റും കാപ്പിയും ചേർത്ത് 'കോഫി മിൽക്ക്‌ഷേക്ക്'

  Screengrab

  Screengrab

  • Share this:
   ഇൻസ്റ്റഗ്രാം അക്കൗണ്ടായ വാട്ട്ഹൗട്രൈ വിചത്രമായ വിഭവങ്ങളുണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഒരു പേജാണ്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു വിഭവവുമായി ഒരു യുവാവിനെ പേജ് അവതരിപ്പിക്കുകയുണ്ടായി. ഒക്ടോബർ 13-ാം തീയതി വളരെ വിചിത്രമായ ഒരു വിഭവമാണ് ഇയാൾ അവതരിപ്പിച്ചത്. ടൂത്ത്‌പേസ്റ്റും കാപ്പിയും ചേർത്തായിരുന്നു അത് തയ്യാറാക്കിയത്.

   ഞെട്ടേണ്ട നിങ്ങൾ വായിച്ചത് തെറ്റിയിട്ടില്ല. വീഡിയോയിൽ യുവാവ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ആണ് 'കോഫി മിൽക്ക്‌ഷേക്ക്' തയ്യാറാക്കിയിരിക്കുന്നത്. അത് പെപ്പർമിന്റ് ടാബ്ലറ്റ് ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ ആദ്യം യുവാവ് ടൂത്ത് പേസ്റ്റ് മിക്‌സിയിൽ അടിച്ചെടുക്കുന്നത് കാണാം. ശേഷം, അതിലേക്ക് പാലും കോഫിയും ചേർക്കുന്നു. അവസാനം പെപ്പർമിന്റ് ടാബ്ലറ്റ് ഉപയോഗിച്ച് കാപ്പി അലങ്കരിച്ചെടുക്കുന്നതും കാണാം. ഇത് തയ്യാറാക്കി, സ്വയം പരീക്ഷിച്ചതിന് ശേഷം, തനിക്കിത് വളരെയധികം ഇഷ്മായി എന്നാണ് ഇയാൾ പറയുന്നത്.

   സാധാരണക്കാരിൽ ഓക്കാനം ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ നിരവധിയാണ്. പ്രതികരണം രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗം പേരും, ഇയാളെ പരിഹസിച്ച് കൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അതേസമയം, മറ്റു പലരും ഇയാളോട് “താൻ ചാകാൻ പോവുകയാണോ?” എന്ന് തന്നെ ചോദിക്കുന്നുണ്ട്. “ഞാൻ ഇത് പരീക്ഷിച്ച് നോക്കി, എനിക്ക് വയറിളകി” എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തി. മൂന്നാമതൊരാൾ പറഞ്ഞത്, “അവനിത് കുടിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്,” എന്നാണ്.
   View this post on Instagram


   A post shared by Whathowtry (@whathowtry)


   ഇവിടെ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ലക്ഷക്കണക്കിനാളുകൾ ഈ വീഡിയോ കാണുകയും ഇത് വൈറലാകുകയും ചെയ്തു എന്നതാണ്. നിലവിൽ വീഡിയോയ്ക്ക് 19,000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

   എന്തായാലും, ഇതാദ്യമായല്ല, വിചിത്രമായ പാചക പരീക്ഷണ വീഡിയോകൾ പങ്കു വെച്ചു കൊണ്ട് ആളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നേരത്തെ, 'മാഗി മിൽക്ക് ഷേക്കിന്റെ' വീഡിയോയും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

   Also Read-Wedding Dress | കാണാൻ കഴിയില്ലെങ്കിലും, തൊട്ടറിയാം; കാഴ്ചയില്ലാത്ത വരന് വേണ്ടി പ്രത്യേക വിവാഹവസ്ത്രം അണിഞ്ഞ് വധു

   മറ്റൊരു വൈറൽ ഫുഡ് ട്രെൻഡ് പോസ്റ്റിൽ, ഒരാൾ കടുക് സോസിനൊപ്പം തണ്ണിമത്തൻ കഴിക്കുന്ന വിചിത്രമായ വീഡിയോ പങ്കുവച്ചിരുന്നു. തണ്ണിമത്തൻ അരിഞ്ഞത്, കടുകിന്റെ സോസിനൊപ്പം കലർത്തി പഴച്ചാറു പോലെയാക്കിയാണ് ഇയാൾ കഴിച്ചത്. യങ്ങ് എന്ന ഇയാളുടെ അഭിപ്രായത്തിൽ, ഈ രണ്ട് ഭക്ഷണങ്ങളുടെയും കോമ്പിനേഷൻ വളരെ മികച്ചതാണ്.

   എന്നാൽ ഒരു മാസത്തിനിടെ, സമൂഹ മാധ്യമത്തിലെ നിരവധി ഉള്ളടക്ക സ്രഷ്‌ടാക്കൾ ഈ കോമ്പിനേഷൻ പരീക്ഷിച്ചു നോക്കിയിരുന്നു, അവരിൽ ഭൂരിഭാഗവും അതിന്റെ രുചിയിൽ ഇഷ്ടപ്പെട്ടതായും പിന്നീട് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.
   Published by:Naseeba TC
   First published:
   )}