നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Covid package | നൂഡിൽസ്, സ്നാക്ക്സ്, പാനീയം... ജപ്പാനിൽ കോവിഡ് ക്വറന്റീൻകാർക്ക് സർക്കാർ നൽകുന്ന ഭക്ഷണങ്ങൾ ഇങ്ങനെ

  Covid package | നൂഡിൽസ്, സ്നാക്ക്സ്, പാനീയം... ജപ്പാനിൽ കോവിഡ് ക്വറന്റീൻകാർക്ക് സർക്കാർ നൽകുന്ന ഭക്ഷണങ്ങൾ ഇങ്ങനെ

  നൂഡിൽസ് പാക്കറ്റുകൾ, പാനീയങ്ങളും പലഹാരങ്ങളും... കോവിഡ് ക്വറന്റീനിലെ ജനങ്ങൾക്ക് ജപ്പാൻ സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷണങ്ങൾ ഇങ്ങനെ

  ജപ്പാനിലെ കോവിഡ് കെയർ പാക്കേജ്

  ജപ്പാനിലെ കോവിഡ് കെയർ പാക്കേജ്

  • Share this:
   ഒരു ഉപയോക്താവ് തന്റെ കോവിഡ് ക്വാറന്റീൻ (Covid quarantine) കാലയളവിൽ തനിക്ക് ലഭിച്ച കോവിഡ് കെയർ പാക്കേജിന്റെ ചിത്രം പങ്കിട്ടതിന് ശേഷം റെഡ്ഡിറ്റർമാർ ജാപ്പനീസ് സർക്കാരിന് പ്രശംസയുമായി രംഗത്ത്. Reddit ഉപയോക്താവ് ആയ FriedCheeseCurdz 'മിതമായ താൽപ്പര്യമുള്ള' ഭക്ഷണങ്ങളെക്കുറിച്ച് സബ്‌റെഡിറ്റിൽ ഒരു പോസ്റ്റ് പങ്കിട്ടു, അവിടെ ഇദ്ദേഹം ക്വറന്റീനിൽ ലഭിച്ച ഭക്ഷണത്തിന്റെ അളവ് വെളിപ്പെടുത്തിയിരിക്കുന്നു.

   സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട്, 'ജാപ്പനീസ് സർക്കാർ വ്യക്തികൾക്ക് ഹോം ഫ്രീ കെയർ പാക്കേജുകൾ അയയ്‌ക്കുന്നു' എന്ന അടിക്കുറിപ്പ് നൽകി. ഒരാൾക്ക് സർക്കാർ അയച്ച ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും അളവ് എത്രയുണ്ടെന്ന് ചിത്രം കണ്ടാൽ മനസിലാക്കാം.

   വലിയ കാർട്ടണിൽ ജാപ്പനീസ് നൂഡിൽസ് പാക്കറ്റുകൾ, കുപ്പി വെള്ളം, അരി, ട്യൂണ ക്യാനുകൾ, മറ്റ് പാനീയങ്ങളും പലഹാരങ്ങളും ഇതിൽ ഉണ്ടായിരുന്നു. കമന്റുകളിൽ, പാക്കേജ് എങ്ങനെ ലഭിച്ചുവെന്ന് ഉപയോക്താവ് വിശദീകരിച്ചു.   ടോക്കിയോയിലെ ക്വാറന്റൈനിംഗ് അനുഭവം പങ്കുവെച്ചുകൊണ്ട് ഉപയോക്താവ് എഴുതി, “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എല്ലാ ദിവസവും രാവിലെ എനിക്ക് ഒരു ഫോൺ കോൾ വരും. അപ്പോൾ താപനില, രോഗലക്ഷണങ്ങൾ, ഓക്സിജന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട് ആ ദിവസം എനിക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്."

   “ഞാൻ ഒരു ഹോട്ടലിൽ താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവർ എന്നോട് ചോദിച്ചു, ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഞാൻ അത് നിരസിച്ചു. എന്റെ വീട്ടിലേക്ക് ഭക്ഷണം അയയ്‌ക്കണോ എന്ന് അവർ എന്നോട് ചോദിച്ചു, അതിന് ഞാൻ സമ്മതിച്ചു (ഇത് സൗജന്യമാണ്)," റെഡ്ഡിറ്റർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഉപയോക്താവിനെ അത്ഭുതപ്പെടുത്തിയത് തനിക്കു ലഭിച്ച ശ്രദ്ധേയമായ കെയർ പാക്കേജാണ്. “എന്നിരുന്നാലും, ഈ കെയർ പാക്കേജ് ഞാൻ പ്രതീക്ഷിച്ചതല്ല. ടോക്കിയോയിൽ പോസിറ്റീവ് ആയ മറ്റുള്ളവർക്ക് ലഭിച്ചതിന് സമാനമാണോ ഇത് എന്ന് എനിക്ക് ഉറപ്പില്ല, ” അദ്ദേഹം കുറിച്ചു.

   ജാപ്പനീസ് സർക്കാർ അയച്ച ഭക്ഷണസാധനങ്ങളുടെ വൈവിധ്യം എന്തായാലും ഉപയോക്താക്കളിൽ മതിപ്പുളവാക്കി. ചില രാജ്യങ്ങൾ തങ്ങളുടെ രോഗികളായ പൗരന്മാരെ എങ്ങനെ പരിപാലിക്കുന്നുവെന്ന് താരതമ്യം ചെയ്യാൻ ഈ പോസ്റ്റ് മറ്റ് ചിലരെ പ്രേരിപ്പിച്ചു.

   ഒരു അഭിപ്രായം ഇങ്ങനെ: “വടക്കേ അമേരിക്കയിലെ എന്റെ കുടുംബം പോസിറ്റീവ് ആയപ്പോൾ അവർക്ക് ഒന്നും ലഭിച്ചില്ല. സ്ഥിതിഗതികൾ തിരക്കുക പോലുമില്ല. ഒരു ഓക്സിജൻ മോണിറ്റർ കൊണ്ടുവരാൻ എനിക്ക് അവരോട് പറയേണ്ടിവന്നു (അവർക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്യാൻ കഴിഞ്ഞതിന് നന്ദി). ഈ മഹാമാരിയുടെ കാലത്ത് വിവിധ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളോട് എത്ര വ്യത്യസ്‌തമായാണ് പെരുമാറുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്, മാത്രമല്ല വൈറസിനെക്കുറിച്ചുള്ള ഒരു സമൂഹമെന്ന നിലയിൽ ആളുകൾക്കുള്ള അടിസ്ഥാന വിശ്വാസങ്ങളെ/അറിവുകളെ ഇത് ശരിക്കും ബാധിക്കുന്നു. ഇത് അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളാണ്. ”
   Published by:user_57
   First published:
   )}