നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 50 ദിവസം കൊണ്ട് മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഉപയോഗം കുറയ്ക്കൂ; സൗജന്യ തീർത്ഥയാത്ര നടത്തൂ

  50 ദിവസം കൊണ്ട് മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഉപയോഗം കുറയ്ക്കൂ; സൗജന്യ തീർത്ഥയാത്ര നടത്തൂ

  ആധുനിക ലോകത്ത് യുവാക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഇത്തരം വെര്‍ച്വല്‍ അടിമപ്പെടലിനെ തകര്‍ക്കാനുള്ള ഒരു മാര്‍ഗമാണ് ജൈന സമൂഹം കണ്ടെത്തിയിരിക്കുന്നത്.

  • Share this:
   അഹമ്മദാബാദ്: ആധുനിക ലോകത്ത് യുവാക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഇത്തരം വെര്‍ച്വല്‍ അടിമപ്പെടലിനെ തകര്‍ക്കാനുള്ള ഒരു മാര്‍ഗമാണ് ജൈന സമൂഹം കണ്ടെത്തിയിരിക്കുന്നത്.
   'മൊബൈല്‍ ഒരു നല്ല വേലക്കാരനാണ്, അതേസമയം അപകടകരമായ ഒരു യജമാനനുമാണ്.' ഒരു ജൈന സംഘടന യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന 50 ദിവസത്തെ 'ഡിജിറ്റല്‍ ഉപവാസ' ചലഞ്ചിന്റെ ടാഗ്ലൈന്‍ ഇതാണ്. ഈ ചലഞ്ചില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്തുന്ന 10 പേര്‍ക്ക് ജാര്‍ഖണ്ഡിലെ ശ്രീ സമ്മദ് ശിഖര്‍ജിയിലേക്ക് സൗജന്യ തീര്‍ത്ഥ യാത്രയ്ക്കുള്ള അവസരമാണ് ലഭിക്കുക.

   ഓണ്‍ലൈന്‍ തടസ്സങ്ങളില്ലാതെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ ഉപയോഗം കുറച്ച് കുടുംബങ്ങള്‍ക്കുള്ളിലെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. ജൂലൈ 23ന് ആരംഭിച്ച ഈ 50 ദിവസത്തെ ചലഞ്ചിന്റെ വിജയികളെ സെപ്റ്റംബര്‍ 10ന് പ്രഖ്യാപിക്കും. മത്സരം സംബന്ധിച്ച പോസ്റ്ററുകള്‍ അഹമ്മദാബാദിലെ വാള്‍ഡ് സിറ്റിയിലെ ജൈന ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഒട്ടിച്ചിട്ടുണ്ട്.

   ചലഞ്ചിന്റെ ആദ്യ ഘട്ടം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ്. എന്നാല്‍ സൈന്‍ അപ്പ് ചെയ്ത ശേഷം, പങ്കെടുക്കുന്നവര്‍ എല്ലാ ഗാഡ്ജറ്റുകളും മൊബൈലുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഫാബ്ലെറ്റുകള്‍ എന്നിവ ഒരു ദിവസം കുറഞ്ഞത് 12 മണിക്കൂറെങ്കിലും ഒഴിവാക്കണം. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഡിജിറ്റല്‍ ഉപവാസം നടത്തുന്ന ഒരാള്‍ക്ക് 12 പോയിന്റുകള്‍ ലഭിക്കും. ഉപവാസം രാത്രി 9 മുതല്‍ അടുത്ത ദിവസം രാവിലെ 9 വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ 9 പോയിന്റുകള്‍ അധികമായി നല്‍കും.

   'ജൈനമതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിലവിലെ തലമുറയെ മനസ്സിലാക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെന്ന്' ചലഞ്ച് ആരംഭിച്ച ജെയിന്‍ഫൗണ്ടേഷന്‍.ഇന്‍ സ്ഥാപകന്‍ രമേശ് കുമാര്‍ ഷാ പറഞ്ഞു. 'ഗുജറാത്തില്‍ നിന്നുള്ള 300 പേര്‍ ഉള്‍പ്പെടെ 2,000 പേര്‍ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   കഴിഞ്ഞ നാല് മാസമായി ഈ പുതിയ ഫൗണ്ടേഷനില്‍ തത്ത്വചിന്ത, ജൈന മതം, ആചാരങ്ങള്‍, ഭക്തി, വിദ്യാഭ്യാസം, ജൈന കലയും വാസ്തുവിദ്യയും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ജൈന ഗ്രൂപ്പുകളാണ് ഈ ചലഞ്ചിന് പിന്തുണ നല്‍കുന്നത്.

   '' 20 വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. അതില്ലാതെ തന്നെ നമുക്ക് നമ്മുടെ സമയം നിയന്ത്രിക്കാനാകും,'' അഹമ്മദാബാദിലെ ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (JITO) ട്രഷറര്‍ പ്രവേഷ് മേത്ത പറഞ്ഞു. അഹമ്മദാബാദിലും ഗുജറാത്തിലെ മറ്റ് സ്ഥലങ്ങളിലും ഈ ആശയം പ്രചരിപ്പിക്കാന്‍ നഗരത്തിലെ ജൈന സംഘടനകള്‍ സമ്മതിച്ചതായി എല്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോളജി മുന്‍ ഡയറക്ടര്‍ ജിതേന്ദ്ര ഷാ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}