• HOME
  • »
  • NEWS
  • »
  • buzz
  • »
  • പോളിംഗ് ബൂത്തിലെ ആ മഞ്ഞ സാരിക്കാരി സുന്ദരിയുടെ ടിക്ടോക് ഡാൻസ് വൈറൽ ആവുന്നു

പോളിംഗ് ബൂത്തിലെ ആ മഞ്ഞ സാരിക്കാരി സുന്ദരിയുടെ ടിക്ടോക് ഡാൻസ് വൈറൽ ആവുന്നു

Reena Dwivedi breaks the internet with her stellar dance moves in a TikTok video | ഇപ്പോൾ പച്ച സാരിയുമുടുത്തുള്ള റീനയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്

റീന ദിവേദി

റീന ദിവേദി

  • Share this:
    റീന ദ്വിവേദി എന്ന സർക്കാർ ഉദ്യോഗസ്ഥയെ രാജ്യം മുഴുവൻ അറിഞ്ഞത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് കാലത്താണ്. മഞ്ഞ സാരിയും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റെയിലിഷ് ലുക്കിൽ നടന്നു നീങ്ങിയ റീനയിൽ ക്യാമറാ കണ്ണുകൾ ഉടക്കി. കൈയിൽ വോട്ടിങ് യന്ത്രവുമായി പോളിങ് ബൂത്തിലേക്ക് പോകുന്ന സുന്ദരിയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ പച്ച സാരിയുമുടുത്തുള്ള റീനയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

    ഉത്തർപ്രദേശ് സ്വദേശിനിയാണ് റീന ദ്വിവേദി. ‌യുപിയിലെ ദേവര സ്വദേശിനി. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയാണ്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എടുത്ത ചിത്രമാണ് വൈറലായത്.



    ചിത്രം വൈറലായതോടെ നിരവധി ആരാധകരാണ് ഈ ഓഫീസർക്കുണ്ടായത്. പിന്നീട് ഈ സുന്ദരി ആരാണെന്ന് കണ്ടുപിടിക്കാനുള്ള ഉദ്യമത്തിലായിരുന്നു സോഷ്യൽമീഡിയ. ടിക്ടോക് വീഡിയോകളിൽ സജീവ സാന്നിധ്യമാണ് റീന. അത്തരമൊരു ടിക് ടോക് വീഡിയോയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതും. ഈ വിഡിയോക്കും ആയിരം ലൈക്കും, 44,000 വ്യൂസും നേടിയിട്ടുണ്ട് റീന. ജൂലൈ 10ന് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ഒരാഘോഷ വേളയിലാണ് റീന നൃത്തം ആടിത്തകർക്കുന്നത്.

    First published: